
‘മലയാളത്തിന്റെ നടനവിസ്മയത്തിന് ഇന്ന് 62ാം പിറന്നാള്‍’ ! ആശംസകളുമായി ആരാധകർ ! ചേർത്ത് പിടിച്ച് മമ്മൂട്ടിയുടെ വാക്കുകൾ വൈറൽ !!
നമ്മുടെ സ്വന്തം ലാലേട്ടൻ എന്ന് ഓരോ കൊച്ചുകുട്ടിയും വിളിച്ചുപറയുമ്പോൾ അദ്ദേഹം ഒരു നടൻ എന്നതിലുപരി വിസ്മയമായി മാറുകയാണ്. ഇന്ന് അദ്ദേഹത്തിന്റെ ജന്മദിനം. തന്റെ 62 മത് ജന്മദിനം അദ്ദേഹം ആഘോഷിക്കുമ്പോൾ, ലോകമെങ്ങും ഇന്ന് ലാലേട്ടന് ആശംസകൾ അറിയിക്കുന്ന തിരക്കിലാണ്. മലയാള സിനിമ ലോകത്ത് മോഹൻലാൽ നടനവിസ്മയം തീർക്കാൻ തുടങ്ങിയിട്ട് 42 വർഷങ്ങൾ പിന്നിട്ടു. പറഞ്ഞ് ഫലിപ്പിക്കാൻ വാക്കുകൾ പോരാത്ത വിധത്തിൽ ആടി തീർത്ത കഥാപാത്രങ്ങൾ പകരം വെക്കാനില്ലാത്ത വിസ്മയ പ്രതിഭ. ദ കംപ്ലീറ്റ് ആക്ടര്‍, ആരാധകരുടെ ഏട്ടന് അങ്ങനെ വിശേഷണങ്ങളേറെയുണ്ട് മോഹന്‍ലാലിന്. സെക്രട്ടറിയേറ്റ് ജീവനക്കാരനായിരുന്ന വിശ്വനാഥന് നായരുടേയും ശാന്തകുമാരിയുടേയും ഇളയ മകന് ഇന്ത്യന്‍ സിനിമയുടെ തന്നെ അഭിമാനതാരമാണ്. മോഹന്‍ലാലിനെക്കുറിച്ചും അദ്ദേഹത്തിന്റെ സിനിമകളെക്കുറിച്ചും എത്ര പറഞ്ഞാലും തീരില്ല.
വില്ലനായി തുടക്കം കുറിച്ച് സിനിമ മലയാള സിനിമ ലോകം അടക്കിവാഴുന്ന താര രാജാവായി അദ്ദേഹം മാറുകയായിരുന്നു. തിരനോട്ടത്തിലൂടെ തുടങ്ങിയ സിനിമാജീവിതം ബറോസില്‍ എത്തി നില്‍ക്കുകയാണ്. അഭിനയവും ആലാപനവും മാത്രമല്ല സംവിധാനത്തിലും അദ്ദേഹം പരീക്ഷണം നടത്താൻ തയ്യാറാക്കുകയാണ് അദ്ദേഹം. നമ്മൾ മലയാളികൾ ഞെഞ്ചിലേറ്റിയ ലാലേട്ടൻ. ഇനിയും ഒരുപാട് വർഷങ്ങൾ മുന്നോട്ട് പോകണം എന്ന് ആരാധകർ. അവരുടെ സ്നേഹം സമൂഹ മാധ്യമങ്ങളിൽ കൂടി ഇന്ന് ഒരു ഉത്സവ പ്രതീതി ഉളവാക്കുന്നു, സിനിമ താരങ്ങൾ എല്ലാം അദ്ദേഹത്തിന് ആശംസ അറിയിക്കുന്ന തിരക്കിലാണ്.

അതിൽ ഇപ്പോൾ ഏറ്റവും കൂടുതൽ ശ്രദ്ധ നേടുന്നത് മമ്മൂട്ടി പങ്കുവെച്ച പോസ്റ്റാണ്, ഇരുവരും ഒരുമിച്ച് ഇരിക്കുന്ന ഒരു മനോഹര ചിത്രം പങ്കുവെച്ചുകൊണ്ട് അദ്ദേഹം കുറിച്ചത് എന്റെ പ്രിയപ്പെട്ട ലാലിന് ജന്മദിനാശംസകൾ എന്നാണ് അദ്ദേഹം കുറിച്ചത്. മഞ്ജു വാര്യർ, സുരേഷ് ഗോപി, ഭാവന തുടങ്ങി എല്ലാ താരനിരയും അദ്ദേഹത്തിന് ആശംസകൾ അറിയിച്ച് എത്തിയിരുന്നു. എന്നാൽ കുറച്ച് നാളെ മുമ്പ് ലാലേട്ടൻ പറഞ്ഞ ചില കാര്യങ്ങളാണ് ഇപ്പോൾ വീണ്ടും ശ്രദ്ധ നേടുന്നത്. മോഹൻലാലിൻറെ വാക്കുകൾ ഇങ്ങനെ..
ഈ കഴിഞ്ഞ 42 വർഷങ്ങളായി മറ്റുള്ളരുടെ സമയത്തിനനുസരിച്ച് ജീവിച്ചയാളാണ് ഞാൻ. എന്റേതായ ഒരു സമയം എനിക്കുണ്ടായിരുന്നില്ല. സിനിമകളിൽ നിന്ന് സിനിമകളിലേക്കുള്ള കൂടുമാറ്റങ്ങൾ. എന്നാൽ ആ തിരക്ക് അത് ഞാൻ തീർച്ചയായും ആസ്വദിച്ചിരുന്നു. ആത്മാർത്ഥമായി തന്നെ. അതുകൊണ്ട് മാത്രമാണ് ഞാൻ ഇന്ന് ഏതെങ്കിലുമൊക്കെ ആയത്. എന്നാൽ ഈ ഓട്ടത്തിനിടയിൽ എനിക്ക് നഷ്ടമായ കുറേ കാര്യങ്ങളുണ്ട്. നല്ല യാത്രകൾ, കുടുംബനിമിഷങ്ങൾ, നല്ല പുസ്തകങ്ങളുടെ വായന, വെറുതെയിരിക്കൽ ഇതെല്ലാം. അവയൊക്കെ തിരിച്ചു പിടിക്കണം. എനിക്കു വേണ്ടി കൂടി ഇനി ഞാൻ കുറച്ചു ജീവിക്കട്ടെ. അതിനുവേണ്ടി അഭിനയിക്കുന്ന സിനിമകളുടെ എണ്ണം കുറച്ചിട്ടുണ്ട്. ഇനി അങ്ങനെ മുന്നോട്ട് പോകാനാണ് തീരുമാനം.. വിശ്രമ ജീവിതം ആഗ്രഹിക്കുന്നുണ്ട്.. ആയുസിന്റെ പകുതി കഴിഞ്ഞുപോയി. സ്വകാര്യ നിമിഷങ്ങൾ ഇപ്പോൾ ഞാൻ നന്നായി ആസ്വദിക്കുന്നുണ്ട്. ഇപ്പോഴത്തെ എന്റെ ഏറ്റവും വലിയ സ്വപ്നം അത് ബറോസ് ആണ് എന്നും അദ്ദേഹം പറയുന്നു.
Leave a Reply