
‘ഇനി രാമ ജന്മ ഭൂമിയിലേക്ക്’, അയോദ്ധ്യാ പ്രാണ പ്രതിഷ്ഠാ ചടങ്ങ്, അക്ഷതം ഏറ്റുവാങ്ങി നടൻ മോഹൻലാൽ !
ഇപ്പോൾ രാജ്യമെങ്ങും സംസാരം അയോദ്ധ്യായിലേ രാമാ ക്ഷേത്രവും അതിന്റെ ഉത്ഘാടന ഒരുക്കങ്ങളുമാണ്, ഇപ്പോഴിതാ നടൻ മോഹൻലാൽ അയോദ്ധ്യയിലെ ശ്രീരാമ ക്ഷേത്രത്തിൽ പൂജിച്ച അക്ഷതം ഏറ്റുവാങ്ങി നടൻ മോഹൻലാൽ. ആർഎസ്എസ് പ്രാന്ത പ്രചാരക് എസ് സുദർശനിൽ നിന്നാണ് അദ്ദേഹം അക്ഷതം ഏറ്റുവാങ്ങിയത്. നടൻ അക്ഷതം ഏറ്റുവാങ്ങുന്ന ചിത്രങ്ങളും ഇതിനോടകം പുറത്തുവന്നിട്ടുണ്ട്. കലാ സാംസ്കാരിക രാഷ്ട്രീയ മേഖലകളിലെ നിരവധി പേർ ഇതിനോടകം അക്ഷതം ഏറ്റുവാങ്ങി..
നടൻ ശ്രീനിവാസൻ, ഗതാഗത മന്ത്രി കെബി ഗണേഷ് കുമാർ മാതാ അമൃതാനന്ദ മൈ തുടങ്ങിയവർ ഇതിനോടകം അക്ഷതം ഏറ്റുവാങ്ങിയിരുന്നു, മോഹൻലാൽ തീർച്ചയായും രാമ ക്ഷേത്ര ഉത്ഘാടന ചടങ്ങിൽ പങ്കെടുക്കുമെന്നാണ് ബിജെപി അംഗങ്ങൾ പറയുന്നത്. അതുപോലെ താൻ ആത്മീയ ജീവിതത്തിലേക്ക് പോകുമെന്നും അടുത്തിടെ മോഹൻലാൽ പറഞ്ഞിരുന്നു. എന്റെ ഉള്ളിൽ വളരെ ചെറുപ്പം മുതൽ ആത്മീയതയോടുള്ള തലപര്യം വളരെ കൂടുതലായിരുന്നു.

ജീ,വിത,ത്തിന്റെ ഒരു ഘട്ടം കഴിഞ്ഞാൽ ചിലപ്പോൾ പൂർണമായും ആത്മീയതയിലേക്ക് താൻ പോവുമെന്നും മോഹൻലാൽ പറയുന്നു. മാതാ അമൃതാനന്ദ മൈ മഠത്തിലെ നിത്യ സന്ദർശകനായ മോഹൻലാൽ പറഞ്ഞത് ഇങ്ങനെ, എന്നെ അമ്മയിലേക്കു കൂടുതൽ കൂടുതൽ അടുപ്പിക്കുന്നത് എന്റെ അനുഭവങ്ങളാണ്. അതിൽ പലതും അദ്ഭുതങ്ങളാണ്. അതു ഞാൻ ഇന്നുവരെ ആരുമായും പങ്കുവച്ചിട്ടുമില്ല എന്നും അടുത്തിടെ മോഹൻലാൽ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു.
അതു,പോലെ തന്നെ തെ,ന്നിന്ത്യ,ൻ സിനിമാ രംഗത്ത് നിന്ന് രജനികാന്ത്, ചിരഞ്ജീവി, മോഹൻലാല്‍, ധനുഷ് എന്നിവര്‍ക്കും ബോളിവുഡില്‍ നിന്നും അമിതാഭ് ബച്ചൻ, മാധുരി ദീക്ഷിത്, അക്ഷയ് കുമാര്‍, അനുപം ഖേര്‍ തുടങ്ങിയവര്‍ക്കും ക്ഷണം ലഭിച്ചിട്ടുണ്ട്. ലോകം തന്നെ ഉറ്റുനോക്കുന്ന കലാവിരുന്നോടെയാണ് ക്ഷേത്രം പണിതിരിക്കുന്നത്, ക്ഷേത്ര ചുവരുകളിലെ കൊത്തുപണികൾ അത്ഭുതപ്പെടുത്തും എന്നും അവകാശ പെടുന്നവരുണ്ട്.
Leave a Reply