ആറാം തമ്പുരാനിൽ മോഹന്‍ലാലിന് മുന്‍പ് ആലോചിച്ചത് ഈ താരങ്ങളെ ! വിജയ കൂട്ടുകെട്ട് വീണ്ടും ആവർത്തിക്കുമ്പോൾ ഷാജി കൈലാസ് തുറന്ന് പറയുന്നു !

മലയാള സിനിമ പ്രേക്ഷകർ ഇന്നും നെഞ്ചോട് ചേർത്ത് പിടിക്കുന്ന ഒരുപിടി ചിത്രങ്ങളുടെ കൂട്ടത്തിൽ ഉൾപ്പെടുന്ന ലാലേട്ടന്റെ സൂപ്പർ ഹിറ്റ് ചിത്രമാണ് ആറാം തമ്പുരാൻ.  1997-ൽ പുറത്തിറങ്ങിയ ചിത്രത്തിന്റെ സംവിധായകൻ ഷാജി കൈലാസാണ്. രഞ്ജിത്തിന്റെ  രചനയിൽ നിർമാണം കലാമന്ദിറിന്റെ ബാനറിൽ സുരേഷ് ആയിരുന്നു. മോഹൻലാൽ എന്ന നടന വിസ്മയത്തിന്റെ കരിയറിലെ ഒരു പൊൻ തൂവലാണ് ആറാം തമ്പുരാൻ.  ഇരുനൂറ് ദിവസത്തിലധികം തിയ്യേറ്ററുകളില്‍ തുടര്‍ച്ചയായി പ്രദര്‍ശിപ്പിച്ച സിനിമ കൂടിയാണ് ആറാം തമ്ബുരാന്‍. മോഹന്‍ലാലിന്‌റെ തന്നെ ചന്ദ്രലേഖയുടെ റെക്കോര്‍ഡ് ആണ് ആറാം തമ്ബുരാന്‍ മറികടന്നത്.  എഴര കോടിയാണ് അന്ന് മോഹന്‍ലാല്‍ ചിത്രം ബോക്‌സോഫീസില്‍ നിന്നും നേടിയത്. കണിമംഗലം കോവിലകത്തെ ജഗന്നാഥന്‍ തമ്ബുരാന്‍  എന്നകഥാപത്രം ഇന്നും ആരാധകർക്കിടയിൽ ആവേശമാണ്.

ചിത്രത്തിൽ മോഹൻലാൽ, മഞ്ജുവാരിയർ, ഒടുവിൽ ഉണ്ണികൃഷ്ണൻ, സായികുമാര്‍, നരേന്ദ്രപ്രസാദ്, ഇന്നസെന്‌റ്, കൊച്ചിന്‍ ഹനീഫ ഉള്‍പ്പെടെയുളള താരങ്ങളും സിനിമയില്‍ മികച്ച വേഷങ്ങൾ കൈകര്യം ചെയ്തിരുന്നു.ഒപ്പം രവീന്ദ്രന്‍ മാസ്റ്റര്‍ ഒരുക്കിയ സംഗീതം കൂടിയായപ്പോൾ  ചിത്രം വേറൊരു തലത്തിൽ എത്തുകയായിരുന്നു. എന്നാൽ ഇപ്പോൾ ഷാജി കൈലാസ് ചിത്രത്തെ കുറിച്ച് പറഞ്ഞ ചില തുറന്ന് പറച്ചിലാണ് വീടും ആറാം തമ്പുരാൻ ചർച്ചയാകാൻ കാരണം. സിനിമ ആദ്യം പ്ലാന്‍ ചെയ്യുന്നത് മോഹന്‍ലാലിനെ നായകനാക്കി ആയിരുന്നില്ല എന്ന് പറയുകയാണ് ഷാജി കൈലാസ് ഇപ്പോൾ തുറന്ന് പറയുന്നത്.

താൻ ആ കഥ കേട്ടപ്പോൾ മറ്റു രണ്ട് നടന്മാരെയാണ് ചിത്രത്തിൽ നായകനായി കണ്ടിരുന്നത് എന്നും, പക്ഷെ പിന്നീടത് മോഹൻലാലിലേക്ക് എത്തുകയായിരുന്നു. രണ്ട് സുഹൃത്തുക്കളുടെ കഥ എന്ന നിലയിലാണ് എന്റെയും രഞ്ജിത്തിന്‌റെയും ആലോചന തുടങ്ങിയത് എന്ന് ഷാജി കെെലാസ് പറയുന്നു. മനോജ് കെ ജയനും ബിജു മേനോനുമായിരുന്നു അന്ന് മനസ്സില്‍ എന്നാണ് ഷാജി പറയുന്നത്. ആ കഥയും മനസ്സിൽ വെച്ച്  മദ്രാസിലെ ഗസ്റ്റ് ഹൗസില്‍ കഥയുമായി കഴിയുമ്ബോള്‍ അവിടേക്ക്  ഒരു ദിവസം മണിയന്‍പിളള രാജു വന്നു. അന്ന് ആദ്യമായി ആ കഥ മൂന്നാമതൊരാളോട് പറഞ്ഞു. കഥ ഇഷ്ടമായി രാജു തിരിച്ചുപോയി.

രണ്ട് ദിവസം കഴിഞ്ഞപ്പോള്‍ സേലത്തുനിന്ന് നിർമാതാവ്  സുരേഷ് കുമാര്‍ വിളിക്കുന്നു. രാജുവില്‍ നിന്ന് കഥ കേട്ട് താല്‍പര്യം അറിയിച്ചുളള വിളിയാണ്. മോഹന്‍ലാലിന് പറ്റിയ കഥയാണെന്നും ലാലിനോട് സംസാരിക്കാമെന്നും സുരേഷ് കുമാര്‍ അറിയിച്ചു. പിന്നാലെ സുരേഷ് കുമാര്‍ മദ്രാസിലേക്ക് വന്നു. രേവതി കലാമന്ദിര്‍ സിനിമ ഏറ്റെടുത്തു. ലാലിന് പറ്റിയ രീതിയില്‍ കഥയില്‍ മാറ്റങ്ങള്‍ കൊണ്ടുവന്നു. കോഴിക്കോട് വെച്ചാണ് ലാല്‍ ഈ കഥ കേള്‍ക്കുന്നത്, കേട്ടപ്പോൾ ലാലിനും അത് ഒരുപാട് ഇഷ്ടപ്പെട്ടു അങ്ങനെ അത് സിനിമയായി മാറുകയായിരുന്നു എന്നും ഷാജി പറയുന്നു. ഇപ്പോൾ മറ്റൊരു സന്തോഷ വാർത്ത 12 വര്‍ഷങ്ങള്‍ക്ക് ശേഷം ഈ കൂട്ട് കെട്ട് വീണ്ടും ഒന്നിക്കാൻ പോകുന്നതിന്റെ സന്തോഷത്തിലാണ് ആരാധകർ.

 

Leave a Reply

Your email address will not be published. Required fields are marked *