
നഷ്ടമായത് സഹോദരനെ ! എനിക്ക് ഇപ്പോഴും വിശ്വസിക്കാൻ കഴിയുന്നില്ല ! വിങ്ങിപ്പൊട്ടി മോഹൻലാൽ പറയുന്നു !
സിനിമ ലോകത്തെ ഞെട്ടിച്ചുകൊണ്ട് ഇപ്പോൾ വീണ്ടുമൊരു വേർപാട് ഉണ്ടായിരിക്കുകയാണ്, ഇപ്പോഴും ആ വാർത്ത വിശ്വസിക്കാൻ കഴിയാതെ നടിങ്ങിയിരിക്കുകയാണ് ആരാധകർ. കന്നഡത്തിന്റെ സൂപ്പര്‍ സ്റ്റാറായി വിലസിയ നടന് പുനീത് രാജ്കുമാറാണ് നമ്മളെ വിട്ടു യാത്രയായത്. ആരോഗ്യ കാര്യത്തില്‍ അതീവ ശ്രദ്ധ നല്കുന്ന താരം രാവിലെ വ്യായാമം ചെയ്യുമ്പോഴാണ് അസ്വസ്ഥനാവുന്നത്. രക്തസമ്മര്‍ദ്ദം കൂടിയതിന് പിന്നാലെ താരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാന്‍ സാധിച്ചില്ല. ഹൃദയാഘാതമാണ് മ രണ കാരണം.
കന്നഡയിലെ സൂപ്പർ താരമായ രാജ്കുമാറിന്റെ അഞ്ച് മക്കളില്‍ ഏറ്റവും ഇളയ മാകാനായിരുന്നു പുനീത്. മാതാപിതാക്കളുടെയും സഹോദരങ്ങളുടെയും പിന്നാലെ സിനിമയിലേക്ക് എത്തിയ നടന് വളരെ വേഗം വെള്ളിത്തിരയില്‍ സജീവമായി. അപ്രതീക്ഷിതമായിട്ടുണ്ടായ താരവിയോഗത്തിന്റെ ഞെട്ടലിലാണ് മലയാള സിനിമാലോകവും. മമ്മൂട്ടി, മോഹന്‍ലാല്‍ തുടങ്ങി സൂപ്പർ താരങ്ങൾ ഉൾപ്പടെ പുനീതിന് അനുശോചനം രേഖപ്പെടുത്തി രംഗത്ത് വാനിരിക്കുന്നത്.

മെഗാസ്റ്റാർ മമ്മൂട്ടിയുടെ വാക്കുകൾ ഇങ്ങനെ, പുനീത് ഇനിയില്ല എന്നോർക്കുമ്പോൾ വലിയൊരു ഞെട്ടലും ഹൃദയം തകര്‍ന്ന് പോകുന്ന അവസ്ഥയുമാണ്. സിനിമാ ലോകത്തിന് ഇതൊരു തീരാ നഷ്ടമാണ്. പുനീതിന്റെ കുടുംബത്തിനും പ്രിയപ്പെട്ടവര്‍ക്കും എന്റെ അഗാധമായ അനുശോചനം രേഖപ്പെടുത്തുകയാണെന്നും മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടി പറയുന്നു. ഏറ്റവും ദയയുള്ളതും ഊഷ്മളവുമായ അഭിനേതാവ്, ഒരു ജെന്റില്മാന്, പുനീത് സാറിന്റെ കുടുംബത്തിനും സുഹൃത്തുക്കള്‍ക്കും അദ്ദേഹത്തിന്റെ ആരാധക മഹാസമുദ്രത്തിനും നികത്താനാവാത്ത ഈ നഷ്ടത്തെ അതിജീവിക്കാനുള്ള ശക്തി ലഭിക്കട്ടേ എന്ന് പ്രാര്‍ഥിക്കുന്നതായി നടന് ദുല്‍ഖര്‍ സല്‍മാനും കുറിച്ചു.
കൂടാതെ നടനുമായി കൊടുതലടുപ്പമുള്ള മോഹൻലാലിൻറെ വാക്കുകൾ ഇങ്ങനെ, എനിക്ക് ഇപ്പോഴും ഈ വാര്‍ത്ത വിശ്വസിക്കാന്‍ സാധിക്കുന്നില്ല. എന്റെ ഇളയ സഹോദരനെ നഷ്ടപ്പെട്ടത് പോലെയാണ് തോന്നുന്നത്. ഞാനുമായി ഏറെ സൗഹൃദമുള്ള അദ്ദേഹത്തിന്റെ കുടുംബത്തിലേക്കാണ് എന്റെ ചിന്തകളും പ്രാര്‍ഥനകളും പോവുന്നത്. നികത്താന്‍ സാധിക്കാത്ത ഈ നഷ്ടത്തെ അതിജീവിക്കാനുള്ള ശക്തിയും ആശ്വാസവും അവര്‍ക്ക് ഞാന്‍ നേരുകയാണെന്ന് മോഹൻലാലും പറയുന്നു. നഷ്ടമായത് ഏറ്റവും നല്ല ഹൃദയത്തിന് ഉടമയായ വ്യക്തിയെ ആണ്. അദ്ദേഹത്തെ ഇഷ്ടപ്പെടുന്ന ആയിരങ്ങളുടെ ഹൃദയത്തില്‍ എക്കാലവും ആ ഓര്‍മ്മകള്‍ ഉണ്ടാവും. ഹൃദയം നുറുങ്ങുന്ന വേദനയോടെ അദ്ദേഹത്തിന്റെ കുടുംബത്തിന് അനുശോചനം അറിയിക്കുകയാണ് എന്നുമാണ് നടന് റഹ്മാന് കുറിച്ചിരിക്കുന്നത്.
Leave a Reply