
മോഹൻലാലിൻറെ കണ്ണുകൾ മാത്രമേ ഇപ്പോൾ അഭിനിയ്ക്കുന്നുള്ളു, പ്രിയദർശനും മോഹൻലാലും ഇപ്പോൾ വേറെ ഏതോ ലോകത്താണ് ജീവിക്കുന്നത് ! രശ്മി ആർ നായരുടെ വാക്കുകൾ ശ്രദ്ധ നേടുന്നു !!
ഇന്ന് മലയാള സിനിമയിലെ ഏറ്റവും കൂടുതൽ താര മൂല്യമുള്ള നടമാരിൽ ഒരാളാണ് മോഹൻലാൽ. കഴിഞ്ഞ നാൽപ്പത് വർഷമായി മലയാള സിനിമയിൽ നിറഞ്ഞാടുന്ന മോഹൻലാലിന് ഇപ്പോഴും കൈ നിറയെ അവസരങ്ങലാണ്. എന്നാൽ അഭിനയ വിസ്മയമായി ഇപ്പോഴും വാഴ്ത്തപ്പെടുമ്പോൾ മോഹൻലാൽ അഭിനയം മറന്നുപോയോ എന്ന് ആരാധകരിൽ പലരും നടനെ കുറ്റപ്പെടുത്തുന്നുണ്ട്. ഒരു അഭിനേതാവ് എന്നതിലുപരി ഇന്നൊരു ബ്രാൻഡായി മോഹൻലാലിന് നിലനിൽക്കുന്നതും, അഭിയത്തേക്കാളും മികച്ച കഥാപാത്രങ്ങളെക്കാലും അദ്ദേഹം ഇന്ന് കൂടുതൽ പ്രാധാന്യം നൽകുന്നത് ബോക്സ് ഓഫീസ് കളക്ഷനും, റെക്കോർഡുകൾ ബ്രേക്ക് ചെയ്യുന്നുണ്ടോ എന്ന രീക്ഷണവുമാണ് എന്നാണ് കൂടുതൽ പേരും അഭിപ്രായപ്പെടുന്നത്.
അത്തരത്തിൽ ഇപ്പോഴിതാ മോഹൻലാലിനെ കുറിച്ച് ഒരു തുറന്ന അഭിപ്രായം പറഞ്ഞിരിക്കുകയാണ് മോഡലായ രശ്മി ആർ നായർ. താരത്തിന്റെ ആ കുറിപ്പ് ഇങ്ങനെ, സത്യത്തിൽ എനിക്കിപ്പോഴും മനസിലാകാത്ത രണ്ടു കാര്യങ്ങൾ ഉണ്ട്, അതിൽ ഒന്ന് പ്രിയദർശനെ പോലെ സംവിധയകാൻ… പ്രിയദർശനെ പോലെ എന്ന് പറയുമ്പോൾ പ്രിയദർശൻ്റെ പത്തുമുപ്പതു വർഷം മുന്നേ ഉള്ള ഒരു സാധാരണ സിനിമയിലെ ഒരു ബിസ്കറ്റ് കമ്പനിയുടെ പേര് വരെ ഇന്നത്തെ ഏറ്റവും ഹൈപ്പ് ഉള്ള ന്യൂജെൻ സിനിമയിലെ ആർട്ട് പ്രോപ്പർട്ടി ആണ്.

അത്തരത്തിൽ ഉള്ള ഒരു ലെജൻഡറി സംവിധായകൻ എങ്ങനെയാണ് ആ “ബെട്ടിയിട്ട വാഴ തണ്ട്” പോലെയുള്ളത് ടേക്ക് ഒക്കെ ഒകെ പറഞ്ഞത്. മോഹൻലാൽ എന്നത് ഇന്നും കേരളത്തിലെ ഏറ്റവും വലിയ ജീവനുള്ള ഒരു ബ്രാൻഡ് നെയിം ആണ്. മോഹൻലാലിൻറെ ഇന്നുള്ള ഈ ബ്രാൻഡ് വാല്യൂവിന്റെ അടുത്തെങ്ങുംപോലും മമ്മൂട്ടി പോലും വരില്ല. അങ്ങനെ ഉള്ള മോഹൻലാൽ എന്തുകൊണ്ടാകും ഇങ്ങനെ ഒരു മോശം സിനിമയെ ഇത്രയധികം ഹൈപ്പ് കൊടുത്തു തന്റെ ബ്രാൻഡ് വാല്യൂ സ്പോയിൽ ചെയ്യാൻ നോക്കിയത് എന്നെനിക്ക് മനസിലാകുന്നില്ല . ബോട്ടോക്സ് ഇഞ്ചക്ഷൻ ( മുഖ സൗന്ദര്യം നില നിർത്താൻ, മുഖത്തെ ചുളിവുകൾ മാറ്റാൻ സെലിബ്രറ്റികൾ ചെയ്യുന്ന ട്രീറ്റ്മെന്റ് ) അടിച്ചതിൽ പിന്നെ മോഹൻലാലിന്റെ മുഖത്ത് ആകെ അഭിനയിക്കുന്ന ഒരു ഘടകം കണ്ണ് മാത്രമാണ്.
കണ്ണ് മാത്രം വച്ച് ചെയ്യാവുന്ന ഭാവങ്ങൾക്കു ഒരു പരിധി ഉണ്ടല്ലോ . ഇത് മോഹൻലാൽ ഒഴികെ ഈ കാര്യം എല്ലാർക്കും മനസ്സിലായിട്ടും, ഒരുകാലത്തു കാൽവിരലുകൾ വരെ അഭിനയിക്കും എന്ന് സംവിധായകർ പാടി പുകഴ്ത്തിയ ആ മനുഷ്യന് മാത്രം എന്തുകൊണ്ടാകും മനസിലാകാത്തത്.. ഒന്നുകിൽ ഇവർ രണ്ടും ഇപ്പോഴത്തെ ലോകവുമായി ഒരു തരത്തിലും ബന്ധമില്ലാത്ത ഏതോ പാരലൽ ലോകത്താണ് ജീവിക്കുന്നത് . അല്ലെങ്കിൽ ഒരു ഗുണവും ഇല്ലാത്ത ഒരു ഉപജാപക വൃന്ദം ആണ് ഇതിനെല്ലാം കാരണം.. എന്നും രശ്മിതന്റെ കുറിപ്പിൽ പറയുന്നു.
ഇതിൽ ഏറെ രസകരമായ കാര്യം ഭൂരിഭാഗം കമന്റുകളും രെശ്മിയുടെ ഈ അഭിപ്രായത്തോട് യോജിക്കുന്നു എന്നതാണ്. അത് കൂടാതെ കഴിഞ്ഞ ദിവസം മോഹനലാൽ സംവിധാനം ചെയ്ത് ലാൽ തന്നെ അഭിനയിക്കുന്ന ബാറോസിന്റെ പ്രോമോ ടീസർ പുറത്തിറങ്ങിയിരുന്നു, ഇതിന് ഗംഭീര ട്രോളുകളാണ് ഇപ്പോഴും ലഭിച്ചുകൊണ്ടിരിക്കുന്നത്.
Leave a Reply