
സൗത്തിന്ത്യയിലെ തന്നെ ഏറ്റവും വിലപിടിപ്പുള്ള നായികയായി നയൻതാര മാറുമ്പോൾ, മലയാളത്തിൽ അന്നും ഇന്നും പ്രതിഫലത്തിന്റെ കാര്യത്തിൽ മുന്നിൽ മോഹൻലാൽ തന്നെ ! പുതിയ ലിസ്റ്റ് പുറത്ത്
സിനിമയുടെ പ്രതിഫലവും പ്രശസ്തിയുമാണ് ഏവരെയും അതിലേക്ക് ആകർഷിക്കുന്നത്. കോടികൾ ആണ് ഇപ്പോഴത്തെ താരങ്ങളുടെ പ്രതിഫലം. നായകന്മാരുടെ പിന്തള്ളി ഇപ്പോൾ നായികമാരും പ്രതിഫലത്തിന്റെ കാര്യത്തിൽ മുന്നോട്ട് കുതിക്കുകയാണ്. അതിൽ കോടികൾ പ്രതിഫലം വാങ്ങുന്ന സൗത്തിന്ത്യൻ നായികമാരെ പിന്നിൽ ആക്കികൊണ്ട് ലേഡി സൂപ്പർസ്റ്റാർ നയൻതാര വീണ്ടും റെക്കോർഡ് ഇട്ടിരിക്കുകയാണ്. മൂന്ന് മുതൽ അഞ്ചുകോടി വരെ ആയിരുന്നു പ്രതിഫലം. ഇപ്പോഴിതാ ഒറ്റ അടിക്ക് നയൻതാര തന്റെ പ്രതിഭം 10 കോടി ആക്കിയിരിക്കുകയാണ്. ജയം രവിയെ നായകനാക്കി അഹമ്മദ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നയന്‍താരയാണ് നായിക. ഈ സിനിമയ്ക്ക് വേണ്ടിയാണ് 20 ദിവസത്തെ ഷൂട്ടിങിനായി 10 കോടി രൂപ നടി ഉറപ്പിച്ചത്.
അതേ സമയം മലയാളത്തിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നടി മഞ്ജു വാര്യർ ആണ്. 75 ലക്ഷമാണ് മഞ്ജുവിന്റെ പ്രതിഫലം. മലയാളത്തിലെ നടന്മാരുടെ പ്രതിഫലത്തിന്റെ കാര്യത്തിലും മുന്നിൽ ലാലേട്ടൻ തന്നെയാണ്. ഒരു സിനിമയ്ക്ക് വേണ്ടി 8 കോടി മുതല്‍ 17 കോടി വരെയാണ് മോഹന്‍ലാല്‍ വാങ്ങിക്കുന്നത്. കഴിഞ്ഞ വര്‍ഷം മമ്മൂട്ടിയുടേതായി വളരെ കുറച്ച് സിനിമകളെ പുറത്തിറങ്ങിയുള്ളു. മമ്മൂട്ടിയുടെ പ്രതിഫലം നാല് കോടി മുതല്‍ 8.5 കോടി വരെയാണ് ഒരു സിനിമയില്‍ അഭിനയിക്കാന്‍ വാങ്ങിക്കുന്ന തുക.

ഇപ്പോഴിതാ ലിസ്റ്റിൽ മൂന്നാമത് മുന്നിൽ നിൽക്കുന്നത് നടൻ ദുൽഖർ സൽമാൻ തന്നെയാണ്. ദുൽഖർ ഒരു സിനിമക്ക് വേണ്ടി വാങ്ങുന്ന പ്രതിഫലം വാപ്പയെക്കാൾ കൂടുതലാണ്. 3 മുതല്‍ 8 കോടിയോളമാണ് ഡിക്യു ഒരോ സിനിമകള്‍ക്കും വാങ്ങിക്കുന്നത്. അടുത്ത താരരാജാവ് എന്ന വിളിപ്പേര് സ്വന്തമാക്കിയ നടനാണ് പൃഥ്വിരാജ് സുകുമാരന്‍. അഭിനയത്തിന് പുറമേ സംവിധാനവും നിര്‍മാണവുമൊക്കെ ഒരുമിച്ച് കൊണ്ട് പോവുന്ന പൃഥ്വിയ്ക്ക് മൂന്ന് മുതല്‍ ഏഴ് കോടി വരെയാണ് പ്രതിഫലം.
ഏവരുടെയും പ്രിയ നടൻ ഫഹദ് ഫാസിലിനാണ് അഞ്ചാം സ്ഥാനം. ഒരു സിനിമയ്ക്ക് വേണ്ടി 3.5 മുതല്‍ 6 കോടി വരെയാണ് വാങ്ങിക്കുന്നത്. ആറാം സ്ഥാനം നടൻ നിവിൻ പോളിയാണ്. മൂന്നിനും ആറിനും ഇടയിലാണ് നിവിന്‍ പോളിയുടെ പ്രതിഫലം. മൂന്ന് കോടി വാങ്ങിയാണ് ജനപ്രിയ നായകന് ദിലീപ് അഭിനയിക്കുന്നത്. ഇനി ഇപ്പോൾ പ്രതിഫലം കുത്തനെ കൂറ്റൻ സാധ്യതയുള്ള നടൻ ടോവിനോ തോമസാണ് അടുത്തത്. ഒന്നര കോടി മുതല്‍ 3 കോടി വരെയാണ്.
നമ്മുടെ പ്രിയങ്കരനായ സൂപ്പർ സ്റ്റാർ സുരേഷ് ഗോപി ഒരു ചിത്രത്തിന് വാങ്ങുന്നത്, 3 കോടി വരെയാണ്. ലിസ്റ്റില്‍ പത്താം സ്ഥാനം നടന് കുഞ്ചാക്കോ ബോബനാണ്. ഒന്നരക്കോടിയാണ് നടന്റെ പ്രതിഫല തുക. പിന്നെ മറ്റു താരങ്ങളായ ആസിഫ് അലി, ജയസൂര്യ, ബിജു മേനോന്, ഷെയിന്‍ നിഗം, പ്രണവ് മോഹന്‍ലാല്‍, ജയറാം, ഉണ്ണി മുകുന്ദന്, ഇന്ദ്രജിത്ത് സുകുമാരന്‍, ആന്റണി വര്‍ഗീസ്, ജോജു ജോര്‍ജ്, സണ്ണി വെയിന്‍, റോഷന് മാത്യൂ, കാളിദാസ് ജയറാം, മുകേഷ്, ലാല്‍, എന്നിങ്ങനെയുള്ള താരങ്ങൾ 25 ലക്ഷമാണ് പ്രതിഫലം വാങ്ങുന്നത്.
Leave a Reply