ഇത്രയും നാളത്തെ ജീവിതത്തിൽ നഷ്ടങ്ങൾ ഒരുപാടാണ് ! ഇനി കുറച്ചുനാൾ എനിക്ക് വേണ്ടി കൂടി ജീവിക്കണം ! ഭാര്യയുമൊത്ത് ജപ്പാനിൽ അടിച്ചുപൊളിച്ച് മോഹൻലാൽ !

മലയാളികൾ ഹൃദയത്തിലേറ്റിയ ആളാണ് ലാലേട്ടൻ എന്ന് സ്നേഹത്തോടെ മലയാളികൾ വിളിക്കുന്ന മോഹൻലാൽ. പകരം വെക്കാനില്ലാത്ത നടന വിസ്മയം. ഇന്ന് അദ്ദേഹത്തിന് ലോകം മുഴുവൻ ആരാധകരാണ്. ഇപ്പോഴിതാ അടുത്തിടെ  അദ്ദേഹം പറഞ്ഞ ചില കാര്യങ്ങളാണ് വീണ്ടും ഏറെ ശ്രദ്ധ നേടുന്നത്. അദ്ദേഹത്തിന്റെ ആ വാക്കുകൾ ഇങ്ങനെ,  കഴിഞ്ഞ നാൽപ്പത്തി മൂന്ന് വർഷമായി മറ്റുള്ളരുടെ സമയത്തിനനുസരിച്ച് ജീവിച്ചയാളാണ് ഞാൻ. എന്റേതായ ഒരു സമയം എനിക്കുണ്ടായിരുന്നില്ല.

ഒരു സിനിമയിൽ നിന്ന് മറ്റൊരു സിനിമയിലേക്കുള്ള കൂടുമാറ്റം. പക്ഷെ വളരെ  ആത്മാർത്ഥമായി തന്നെ ആ തിരക്ക് അത് ഞാൻ തീർച്ചയായും ആസ്വദിച്ചിരുന്നു. കഴിഞ്ഞ നാൽപ്പത്തി മൂന്ന് വർഷമായി മറ്റുള്ളരുടെ സമയത്തിനനുസരിച്ച് ജീവിച്ചയാളാണ് ഞാൻ. എന്റേതായ ഒരു സമയം എനിക്കുണ്ടായിരുന്നില്ല. സിനിമകളിൽ നിന്ന് സിനിമകളിലേക്കുള്ള കൂടുമാറ്റങ്ങൾ. എന്നാൽ ആ തിരക്ക് അത് ഞാൻ തീർച്ചയായും ആസ്വദിച്ചിരുന്നു. ആത്മാർത്ഥമായി തന്നെ.

അതുകൊണ്ട് ഒക്കെ തന്നെയാണ് ഞാൻ ഇന്ന് എന്തെങ്കിലുമൊക്കെ ആയിത്തീരുന്നത്. പക്ഷെ ഈ തി,രക്കിട്ട  ഓട്ടത്തിനിടയിൽ എനിക്ക് നഷ്‌ടമായ ഒരുപാട് കാര്യങ്ങൾ ഉണ്ട് . നല്ല യാത്രകൾ, കുടുംബനിമിഷങ്ങൾ, നല്ല പുസ്‌തകങ്ങളുടെ വായന, വെറുതെയിരിക്കൽ ഇതെല്ലാം. അവയൊക്കെ തിരിച്ചു പിടിക്കണം. എനിക്കു വേണ്ടി കൂടി ഇനി ഞാൻ കുറച്ചു ജീവിക്കട്ടെ. അതിനുവേണ്ടി അഭിനയിക്കുന്ന സിനിമകളുടെ എണ്ണം കുറച്ചിട്ടുണ്ട്. ആയുസിന്റെ പകുതി കഴിഞ്ഞുപോയി. സ്വകാര്യ നിമിഷങ്ങൾ ഇപ്പോൾ ഞാൻ നന്നായി ആസ്വദിക്കുന്നുണ്ട്. ഇനി സിനിമകൾ കുറച്ച് കുടുംബത്തിന്റെ ഒപ്പം ജീവിക്കാൻ ആഗ്രഹം ഉണ്ട് എന്നും അദ്ദേഹം പറയുന്നു.

എന്റെ ഭാര്യ ഒരുപാട് അഡ്ജസ്റ്റ് ചെയ്തിട്ടുണ്ട്, മക്കളുടെ വളർച്ച, അവരുടെ കാര്യങ്ങൾ, പഠനം ഇതൊന്നും ഞാൻ അറിഞ്ഞിരുന്നില്ല. ഒരിക്കൽ ഞാൻ ഒരു യാത്ര പോയപ്പോൾ, സൂചി എന്നെ വിളിച്ചു പറഞ്ഞു ആ ബാഗ് ഒന്ന് തുറന്ന് നോക്കാൻ, ബാഗ് തുറന്നപ്പോൾ അതിൽ ഒരു ചെറിയ ഗിഫ്റ്റ് ഉണ്ടായിരുന്നു. ഒരു മോതിരം ആയിരുന്നു. ഞാന്‍ ആ മോതിരം എടുത്ത് നോക്കിയപ്പോള്‍ അതിന്റെ കൂടെ ഒരു കുറിപ്പും ഉണ്ടായിരുന്നു. ‘ഈ ദിവസം എങ്കിലും മറക്കാതിരിക്കൂ, ഇന്ന് നമ്മുടെ വെഡിങ് ആനിവേഴ്‌സറി ആണ്’ എന്നായിരുന്നു അതില്‍.. സത്യത്തിൽ അത് വായിച്ചപ്പോൾ എനിക്ക് വലിയ വിഷമം ആയെന്നും മോഹൻലാൽ പറയുന്നു.

ഇപ്പോഴിതാ അദ്ദേഹം എല്ലാ തിരക്കുകളിൽ നിന്നും ഒഴിഞ്ഞ് തന്റെ കുടുംബത്തോടൊപ്പം ജപ്പാനിൽ യാത്ര പോയിരിക്കുകയാണ്. സുചിത്രത്തെ ചേർത്ത് നിർത്തിയുള്ള മനോഹര ചിത്രങ്ങളും ഇതിനോടകം അദ്ദേഹം പങ്കുവെച്ചുകഴിഞ്ഞു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *