
അയ്യപ്പനായി ചരിത്ര വിജയം നേടിയ മാളികപ്പുറത്തിന് ശേഷം മോഹൻലാൽ നായകനായി ‘പമ്പ’ വരുന്നു ! ആവേശത്തോടെ ആരാധകർ ! വിവരങ്ങൾ ഇങ്ങനെ !
മാളികപ്പുറം എന്ന ചിത്രം മലയാളക്കരയിൽ ഒരു ആവേശമായി മാറുകയായിരുന്നു, ആ ഒരു ആരവം ഇപ്പോഴും കെട്ടടങ്ങിയിട്ടില്ല. ഉണ്ണി മുകുന്ദൻ നായകനായി എത്തിയ ചിത്രം നടന്റെ കരിയർ ബെസ്റ്റായി മാറുകയും ചെയ്തു. മലയാളത്തിന് പുറമെ മറ്റു ഭാഷകളിലും ചിത്രം വലിയ വിജയവും കളക്ഷനും നേടി. വിഷ്ണു ശശി ശങ്കറിന്റെ സംവിധാനത്തിൽ ഉണ്ണി മുകുന്ദനും ബാലതാരങ്ങളും മറ്റ് അഭിനേതാക്കളും തകർത്താടിയ ചിത്രം പ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിച്ചു കഴിഞ്ഞു.
ചിത്രത്തിന്റെ രചന അഭിലാഷ് പിള്ള ആയിരുന്നു. കാവ്യാ ഫിലിംസിന്റെ ബാനറിൽ വേണു കുന്നപ്പിള്ളി, ആൻ മെഗാ മീഡിയയുടെ ബാനറിൽ ആന്റോ ജോസഫ് എന്നിവർ ചേർന്നാണ് ഈ ചിത്രം നിർമ്മിച്ചത്. ഇപ്പോഴിതാ ഈ വർഷത്തെ മലയാളത്തിലെ ആദ്യ 100 കോടി ക്ലബ്ബ് ചിത്രം എന്ന ഖ്യാതിയും സ്വന്തമാക്കിയിരിക്കുകയാണ് മാളികപ്പുറം. വെറും മൂന്നര കോടിയാണ് ചിത്രത്തിന്റെ മുടക്ക് മുതൽ, ഇത്രയും കുറഞ്ഞ ബഡ്ജറ്റിൽ ചെയ്ത ഒരു സിനമ ഇത്രയും വലിയ വിജയം കൈവരിക്കുന്നത് ഇത് മലയാള സിനിമ ചരിത്രത്തിൽ തന്നെ ആദ്യത്തെ സംഭവമാണ്.

ഇപ്പോഴിതാ മറ്റൊരു സന്തോഷ വാർത്തയാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. ഇപ്പോഴിതാ മാളികപ്പുറത്തിനു ശേഷം തന്റെ സ്വപ്ന ചിത്രമായ ‘പമ്പ’ യെ കുറിച്ച് വെളിപ്പെടുത്തുകയാണ് രചയിതാവ് അഭിലാഷ് പിള്ള. തന്റെ ഈ സ്വപ്ന ചിത്രത്തെ വെള്ളിത്തിരയിലെത്തിക്കാനുള്ള ശ്രമത്തിലാണ് ഇപ്പോൾ അദ്ദേഹം. എന്നാൽ ഇത്തവണ മോഹൻലാൽ നായകനായാൽ മാത്രമേ താൻ ഈ ചിത്രം ചെയ്യൂ എന്നും, ഇത് അദ്ദേഹത്തിന് വേണ്ടി മാത്രം താൻ എഴുതിയ ചിത്രമാണെന്നും അഭിലാഷ് പിള്ളൈ വെളിപ്പെടുത്തുന്നു.
കൂടാതെ ‘പമ്പ’ ഈ ചിത്രത്തിന്റെ നിർമ്മാണം ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആൻ്റണി പെരുമ്പാവൂർ നിർമ്മിക്കുമെന്നും, കൂടാതെ മോഹൻലാൽ പമ്പയുടെ കഥ കേൾക്കുകയും അദ്ദേഹത്തിന് ഇത് ഇഷ്ടപ്പെടുകയും ചെയ്തെന്നും റിപ്പോർട്ടുകൾ വരുന്നുണ്ട്. ഈ ചിത്രത്തിന്റെ പ്രഖ്യാപനം വൈകാതെ ഉണ്ടാകുമെന്നും സൂചനയും അഭിലാഷ് പിള്ളൈ തരുന്നുണ്ട്. എന്നാൽ ഈ ചിത്രം ആരായിരിക്കും സംവിധാനം ചെയ്യുക എന്നത് വ്യക്തമല്ല എങ്കിലും, അഭിലാഷ് പിള്ളയുടെ ‘നൈറ്റ് ഡ്രൈവ്’ എന്ന ചിത്രം സംവിധാനം ചെയ്ത, പുലിമുരുകൻ പോലുള്ള സൂപ്പർ ഹിറ്റുകൾ മലയാളികൾക്ക് സമ്മാനിച്ച സൂപ്പർ ഹിറ്റ് സംവിധായകൻ വൈശാഖ് ആയിരിക്കാം ഈ മോഹൻലാൽ ചിത്രം ഒരുക്കാൻ പോകുന്നതെന്നാണ് സൂചന. ഏതായാലും ഈ റിപ്പോർട്ട് വളരെ ആവേശത്തോടെയാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.
Leave a Reply