
വലിയ തോതില്‍ ക,ള്ള,പ്പ,ണം വെളുപ്പിച്ചെടുത്തിട്ടുണ്ടെന്നും ഇന്‍കം ടാക്‌സിന്റെ അന്വേഷണത്തിലൂടെ കണ്ടെത്തിയിട്ടുണ്ട് ! മോഹൻലാലിനെ നിന്നും മൊഴിയെടുത്തു !
സിനിമ രംഗത്ത് വലിയ രീതിയിലുള്ള നി,കു,തി വെ,ട്ടി,പ്പ് കണ്ടെത്തിയതായിട്ടാണ് റിപ്പോർട്ട്. വലിയ രീതിയിൽ സാമ്പത്തിക ഇടപാടുകൾ നടക്കുന്ന മേഖല ആയതുകൊണ്ട് തന്നെ ഗുരുതരമായ ക്രമക്കേടുകളാണ് പുറത്ത് വരുന്നത്. രണ്ട് മാസം മുമ്പ് നിര്‍മാതാവായ ആന്റെണി പെരുമ്പാവൂരിന്റെ വീട്ടിലും ഓഫീസിലും അദായി നികുതി വകുപ്പ് നടത്തിയ റെ,യ്ഡി,നെ തുടര്‍ന്ന് മോഹന്‍ലാലനോട് ചില കാര്യങ്ങള്‍ അന്വേഷിച്ച് വ്യക്തത വരുത്തണമായിരുന്നു ഇതേ തുടര്‍ന്നാണ് കൊച്ചിയില്‍ വച്ച് ആദായ നികുതി വകുപ്പ് അധികൃതര്‍ മോഹന്‍ലാലില്‍ നിന്നും മൊഴിയെടുത്തത്.
ഇതുമുമ്പ് മലയാള സിനിമയിലെ പല പ്രമുഖരുടെയും ഓഫീസുകളിലും വീടുകളിലും ആദായ നികുതി വകുപ്പിന്റെ റെയ്ഡുണ്ടായിരുന്നു. ഏതാണ്ട് 220 കോടി രൂപയുടെ നികുതി വെട്ടിപ്പ് മലയാള സിനിമാമേഖലയില്‍ നടന്നുവെന്ന് ആദായ നികുതി വകുപ്പ് അന്ന് കണ്ടെത്തിയത്. നിലവിൽ നിർമ്മാണ രംഗത്തും മുൻ നിരയിൽ നിൽക്കുന്നത് താരങ്ങൾ തന്നെയാണ്, മോഹൻലാലും മമ്മൂട്ടിയും പ്രിത്വിരാജൂമാണ് നിലവിലെ വലിയ പ്രൊഡക്ഷൻ കമ്പനികൾ ഉള്ളത്.

അതുപോലെ തന്നെ ഒ ടി ടി, ഓവര്‍സീസ് റൈറ്റ് എന്നിവയുടെയൊക്കെ പേരില്‍ വലിയ തോതില്‍ കള്ളപ്പണം വെളുപ്പിച്ചെടുത്തിട്ടുണ്ടെന്നും ഇന്‍കം ടാക്‌സിന്റെ അന്വേഷണത്തിലൂടെ കണ്ടെത്തിയിട്ടുണ്ട്. വിദേശ രാജ്യങ്ങൾ കേന്ദ്രീകരിച്ചാണ് ഇത് നടക്കുന്നത്. ഖത്തര്‍, ഒമാന്‍ ദുബായ് തുടങ്ങിയ രാജ്യങ്ങളില്‍ വച്ചാണ് കളളപ്പണം വെളുപ്പിക്കല്‍ ഇടപാട് നടക്കുന്നതെന്നും ആദായി നികുതി വകുപ്പും എന്‍ഫോഴ്‌സ്‌മെന്റും കണ്ടെത്തിയിരുന്നു. ഇതേ തുടര്‍ന്നാണ് മലയാള സിനിമയുമായി ബന്ധപ്പെട്ട പ്രമുഖരുടെ ഇടങ്ങളില്‍ ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തിയത്. ഇനിയും വലിയ രീതിയിൽ അന്വേഷണം ഊർജ്ജിതമാക്കാനാണ് ആദായ നികുതി വകുപ്പിന്റെ തീരുമാനം.
Leave a Reply