ശബരിമലയിൽ വഴിപാട് നടത്തിയതിന് മമ്മൂട്ടി മുസ്ലിം സമുദായത്തോട് മാപ്പ് പറയണം ! ചെയ്തത് തെറ്റാണ് ! അറിവോടെയെങ്കിൽ തൗബ ചെയ്യണം ! ഒ അബ്​ദുള്ള

അടുത്തിടെ മോഹൻലാൽ ശബരിമല സന്ദർശിച്ചിരുന്നു, മമ്മൂട്ടിക്ക് ആരോഗ്യപ്രശ്നങ്ങളുണ്ടെന്ന വാർത്തകൾക്ക് പിന്നാലെയാണ് മോഹൻലാൽ ശബരിമലയിൽ എത്തിയത്. അദ്ദേഹം മമ്മൂട്ടിയുടെ പേരിൽ ക്ഷേത്രത്തിൽ ഉഷഃപൂജ നടത്തിയിരുന്നു, പേര് മുഹമ്മദ് കുട്ടി, നക്ഷത്രം വിശാഖം എന്നെഴുതിയ വരിപ്പാടിന്റെ രസീതിന്റെ ചിത്രം സഹിതം സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറിയിരുന്നു. ഇപ്പോഴിതാ ഇതിനെതിരെ വ്യാപക വിമർശനവുമായി രംഗത്ത് വന്നിരിക്കുകയാണ് പ്രമുഖ മാധ്യമ പ്രവർത്തകനും രാഷ്ട്രീയ നിരീക്ഷകനുമായ ഒ അബ്ദുള്ള.

മോഹൻലാൽ ശബരിമലയിൽ വഴിപാട് അർപ്പിച്ചത് മമ്മൂട്ടിയുടെ അറിവോടെയാണെങ്കിൽ അത് വിശ്വാസ പ്രകാരം തെറ്റാണെന്നും മമ്മൂട്ടി തൗബ ചെയ്യണമെന്നും അദ്ദേഹം സോഷ്യൽ മീഡിയയിൽ പങ്കുവച്ച ശബ്ദസന്ദേശത്തിൽ പറയുന്നു. മമ്മൂട്ടിക്ക് ആരോഗ്യപ്രശ്നങ്ങളുണ്ടെന്ന വാർത്തകളെ തുടർന്നാണ് ശബരിമലയിൽ എത്തിയ മോഹൻലാൽ അദ്ദേഹത്തിന് വേണ്ടി ഉഷഃപൂജ നടത്തിയത്. ഇതിന്റെ രസീത് അടക്കം സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. ഇതോടെയാണ് പ്രതികരണവുമായി ഒ അബ്ദുള്ള രംഗത്തെത്തിയത്.

‘മമ്മൂട്ടിയുടെ അറിവോടെയാണെങ്കിൽ മമ്മൂട്ടി തൗബ ചെയ്യണം. മുസ്ലീം സമുദായത്തോട് മാപ്പ് പറയണം. ഗുരുതരമായ വീഴ്ചയാണ് മമ്മൂട്ടിയെന്ന കലാകാരനിൽ നിന്നുണ്ടായത്. മമ്മൂട്ടിയുടെ അറിവോടെയല്ല മോഹൻലാൽ വഴിപാട് ചെയ്തതെങ്കിൽ തെറ്റില്ല. കാരണം മോഹൻലാലിന്റെ വിശ്വാസം അത്രത്തോളമുണ്ടാകും ശബരിമല ശാസ്താവിനോട്. ആ വിശ്വാസത്തിന്റെ അടിസ്ഥാനത്തിലായിരിക്കാം ചെയ്തത്. എന്നാൽ മമ്മൂട്ടി പറഞ്ഞ് ഏൽപ്പിച്ചിട്ടാണ് അത് ചെയ്തതെങ്കിൽ അത് മഹാ അപരാധമാണ്. കാരണം, ഇസ്ലാം വിശ്വാസ പ്രകാരം അള്ളാഹുവിനല്ലാതെ ഒരു വഴിപാടും നടത്തരുത്. ഇത് ലംഘനമാണ്’ എന്നും അബ്ദുള്ള പറഞ്ഞു. (‘തൗബ’യുടെ ഭാഷാര്‍ത്ഥം ‘മടക്കം’ എന്നാണ്. ‘അല്ലാഹുവിലേക്ക് പശ്ചാത്തപിച്ച് മടങ്ങുക’ എന്നതാണ് ഇതുകൊണ്ട് അർത്ഥമാക്കുന്നത്). ഏതായാലും സമൂഹ മാധ്യമങ്ങളിൽ ഇത് ഇപ്പോൾ വലിയ ചർച്ചയായി മാറുകയാണ്.

ഇതിനിടെ മമ്മൂട്ടിയുടെ ആരോഗ്യവസ്ഥയെ കുറിച്ചും വഴിപാട് നടത്തിയതിനെ കുറിച്ചും മോഹന്‍ലാല്‍ പ്രതികരിച്ചതും ചര്‍ച്ചയാവുകയാണ്. അദ്ദേഹം സുഖമായിരിക്കുന്നു. അദ്ദേഹത്തിന് ചെറിയ ഒരു ആരോഗ്യപ്രശ്നമുണ്ടായി. എല്ലാവര്‍ക്കും ഉണ്ടാകുന്നത് പോലെ സാധാരണമായതായിരുന്നു അത്. ആശങ്കപ്പെടാന്‍ ഒന്നുമില്ല. മമ്മൂട്ടി തനിക്ക് സഹോദരനെ പോലെയാണ്. അദ്ദേഹത്തിന് വേണ്ടി പ്രാര്‍ഥിക്കുന്നതില്‍ എന്താണ് തെറ്റ്, ഒരാള്‍ക്ക് വേണ്ടി പ്രാര്‍ഥിക്കുന്നത് വളരെ വ്യക്തിപരമായ കാര്യമാണ്. ദേവസ്വം ബോര്‍ഡിലെ ആരോ ആണ് വഴിപാട് രസീത് ചോര്‍ത്തി നല്‍കിയത് എന്നാണ് മോഹന്‍ലാല്‍ പറയുന്നത്.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *