
സഹായം അഭ്യർത്ഥിച്ച് വിളിച്ചപ്പോൾ താര സംഘടനയുടെ പ്രതികരണം കരയിച്ചു ! ഒന്നും ഇല്ലങ്കിലും നല്ല ഒരു വാക്ക് പോലും പറഞ്ഞില്ല ! മോളിയുടെ മകൻ പറയുന്നു !
സിനിമ സീരിയൽ രംഗത്ത് ഏറെ ശ്രദ്ധേയ വേഷങ്ങൾ ചെയ്ത അഭിനേത്രിയാണ് മോളി കണ്ണമാലി. ചാള മേരി എന്ന കഥാപാത്രം അവതരിച്ചുകൊണ്ടാണ് അവർ അഭിനയ രംഗത്തേക്ക് എത്തിയത്. കുറച്ച് സിനിമകളിൽ മുഖം കാണിച്ചു എങ്കിലും പറയത്തക്ക മികച്ച വേഷങ്ങൾ ഒന്നും മോളിക്ക് ലഭിച്ചിരുന്നില്ല. അടുത്തിടെയായി ആരോഗ്യപരമായി ഏറെ അവശത അനുഭവിച്ച ആളുകൂടിയാണ് മോളി. അടുത്തിടെ ആരോഗ്യം മോശമായി ആശുപത്രിയിൽ അഡ്മിറ്റ് ചെയ്ത മോളി വീട്ടിലേക്ക് തിരികെ എത്തിയിട്ട് ദിവസങ്ങൾ മാത്രം.
സാമ്പത്തികമായി ഏറെ ബുദ്ധിമുട്ടുകൾ അവർ അനുഭവിച്ചിരുന്നു. ആ അവസ്ഥയിൽ സഹായം അഭ്യർത്ഥിച്ച് താര സഘടനയായ അമ്മയെ വിളിച്ചെങ്കിലും മോശം പ്രതികരണമാണ് അവിടെ നിന്നും ലഭിച്ചത് എന്നാണ് മോളിയുടെ മകൻ ഇപ്പോൾ സാർക്ക് ലൈവ് എന്ന യൂട്യൂബ് ചാനലിന് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ പറയുന്നത്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ. ഇപ്പോൾ അമ്മയുടെ ആരോഗ്യ സ്ഥിതി മെച്ചപ്പെട്ടുവരുന്നു, പക്ഷെ ഇപ്പോഴും ഓക്സിജൻ കൊടുത്താണ് വീട്ടിൽ കിടത്തിയിരിക്കുന്നത്. വിശ്രമം വളരെ ആവിശ്യമാണ്.
സാമ്പത്തികമായി ഞങ്ങൾ ഒരുപാട് ബുദ്ധിമുട്ടിയിരുന്നു. ആ സമയത്ത് സിനിമ രംഗത്ത് ഉള്ളവരോടും സഘടനയോടും സഹായം അഭ്യർത്ഥിച്ചിരുന്നു. പക്ഷെ മോശം പ്രതികരണമാണ് ലഭിച്ചത്. നമ്മൾ വിളിച്ച് ഒരു സഹായം ചോദിക്കുമ്പോൾ, ആ നോക്കാം എന്നുള്ള പ്രതികരണമെങ്കിലുമായിരുന്നെങ്കില് കുഴപ്പമില്ലായിരുന്നു. സംഘടനയിലില്ലാത്തതുകൊണ്ട് ഒന്നും ചെയ്യാന്‍ സാധിക്കില്ലായെന്നായിരുന്നു മറുപടി. രണ്ട് നടന്മാരെ നേരിട്ട് വിളിച്ചെങ്കിലും പിന്നെ ചെയ്യാമെന്നും പറഞ്ഞ് ഒഴിഞ്ഞ് മാറി ഫോൺ കട്ട് ചെയ്തു. വേറെ ഒരാളുടെ പ്രതികരണം കേട്ടപ്പോള്‍ ചിരിയാണ് വന്നത്. എന്തായാലും അയാളുടെ പേര് ഇവിടെ പറയുന്നില്ല.

അയാളുടെ പ്രതികരണം ഇങ്ങനെ, അടുത്ത റിയാലിറ്റി ഷോ തുടങ്ങട്ടെ അപ്പോൾ സഹായിക്കാമെന്നാണ് പറഞ്ഞത്. ഇവിടെ ആള് ജീവിക്കുമോ മരിക്കുമോ എന്നുള്ള സാഹചര്യത്തില്‍ കിടക്കുമ്പോഴാണ് അടുത്ത റിയാലിറ്റി ഷോ വരുമ്പോള്‍ നോക്കാമെന്ന് പറഞ്ഞത്. എന്നാല്‍ അപ്പോഴും സാധാരണക്കാരായ ജനങ്ങള്‍ ഞങ്ങളെ കൈവിട്ടില്ല. അതിന് എപ്പോഴും നന്ദിയുണ്ടാവും. അമ്മ സംഘടനയെ നേരിട്ട് വിളിച്ചപ്പോൾ, പറയിപ്പിക്കുന്ന പ്രതികരണമാണ് ലഭിച്ചത്. ഒന്നും തന്നില്ലെങ്കിലും, ഒരുവാക്കുകൊണ്ട് പോലും സമാധാനിപ്പിക്കാൻ അവർക്ക് മനസ് ഇല്ലായിരുന്നു. ഒന്നര ലക്ഷം രൂപ കൊടുത്ത് അമ്മയിൽ മെമ്പർഷിപ്പ് എടുത്താൽ മാത്രമേ അവർ സഹായിക്കുക ഉള്ളു എന്നാണ് അറിയാൻ കഴിഞ്ഞത്. അമ്മച്ചിയെപ്പോലെ ഉള്ള ഇത്രയും ചെറിയ അഭിനേത്രിമാർക്ക് അത് എങ്ങനെ സാധ്യമാകും എന്നും മകൻ ചോദിക്കുന്നു.
സാധാരണക്കാരായ ഒരുപേർ സഹായിച്ചു. പൈൻ ബിഗ് ബോസ് താരം ദിയ സന വീട്ടില്‍ വരികയും ഒരുപാട് സഹായിക്കുകയും ചെയ്തു. ഫിറോസ് കുന്നംപറമ്പില്‍ രണ്ടരലക്ഷം രൂപ തന്നു. ഇന്നലെ രാത്രി വീട്ടിലെത്തിയ അദ്ദേഹം അമ്മയുമായി കുറെ നേരം സംസാരിച്ചു. അതിനെയൊക്കെയാണ് മനുഷ്യത്വം എന്ന് പറയുന്നത് എന്നും അദ്ദേഹം പറയുന്നു.
Leave a Reply