രണ്ടു ആൺമക്കൾ അല്ലെ, നാണമില്ലേ, നിങ്ങള്‍ക്ക് പണിക്ക് പോയിക്കൂടേ എന്നൊക്കെയാണ് ചോദ്യം ! സഹായിച്ചില്ലെങ്കിലും ഉപദ്രവിക്കരുത് ! മോളി പ്രതികരിക്കുന്നു !

മലയാള സിനിമ സീരിയൽ രംഗത്ത് ഏറെ ശ്രദ്ധ നേടിയ കലാകാരിയാണ് മോളി കണ്ണമാലി.  ചാള മേരി എന്ന കഥാപാത്രം അവതരിച്ചുകൊണ്ടാണ് അവർ അഭിനയ രംഗത്തേക്ക് എത്തിയത്. കുറച്ച് സിനിമകളിൽ മുഖം കാണിച്ചു എങ്കിലും പറയത്തക്ക മികച്ച വേഷങ്ങൾ ഒന്നും മോളിക്ക് ലഭിച്ചിരുന്നില്ല. അടുത്തിടെയായി ആരോഗ്യപരമായി ഏറെ അവശത അനുഭവിച്ച ആളുകൂടിയാണ് മോളി. അടുത്തിടെ ആരോഗ്യം മോശമായി ആശുപത്രിയിൽ അഡ്മിറ്റ് ചെയ്ത മോളി വീട്ടിലേക്ക് തിരികെ എത്തിയിട്ട് ദിവസങ്ങൾ മാത്രം.

മോളി ആശുപത്രിയിൽ ആയിരുന്ന സമയത്തും സഹായം തേടി മോളിയുടെ മക്കൾ പലയിടത്തും സഹായം തേടി എത്തിയിരുന്നു, ‘അമ്മ താര സംഘടനാ സഹായം ചെയ്തില്ല എന്ന ആരോപണവും മോളിയുടെ മകൻ ആരോപിച്ചിരുന്നു. രണ്ടു ആണ്മക്കളും മരുമക്കളും അഞ്ചു കൊച്ചുമക്കളുമാണ് മോളിക്ക് ഉള്ളത്. പലരുടെയും സഹായം കൊണ്ടാണ് മോളി ആശുപത്രിയിൽ നിന്നും വീട്ടിൽ എത്തിയത്. മമ്മൂട്ടി, ഫോറോസ് കുന്നുംപറമ്പിൽ, ബാല അങ്ങനെ നിരവധിപേര് മോളിയെ സഹായിച്ചിരുന്നു.

കുറച്ച് ദിവസങ്ങൾക്ക് മുമ്പ് മോളി സഹായം തേടി നടൻ ബാലയുടെ അരികിൽ എത്തിയിരുന്നു. ആശുപത്രിയില്‍ ചികിത്സിക്കാന്‍ പണം ഇല്ലാതെ വലഞ്ഞപ്പോള്‍ താരത്തെ പണം നല്‍കി സഹായിച്ചവരില്‍ ഒരാള്‍ നടന്‍ ബാലയാണ്. തന്നെ അത്യാവശ്യ ഘട്ടത്തില്‍ സഹായിച്ച്‌ മരണത്തില്‍ നിന്നും ജീവിതത്തിലേക്ക് കൊണ്ടുവന്ന ബാലയെ കാണുകയും നന്ദി പറയാൻ എത്തിയാതിരുന്നു മോളിയും കുടുബവും. അതുമാത്രമല്ല, തങ്ങൾക്ക് ആകെയുള്ള വീടും വസ്തുവും ചികിത്സാ ചിലവിന് വേണ്ടി ബാങ്കിൽ കടപ്പെടുത്തി എന്നും, ആ കടം വീട്ടാൻ ആറ് ലക്ഷം രൂപ വേണമെന്നും മോളി ആ വിഡിയോയിൽ പറഞ്ഞിരുന്നു.

ഇപ്പോഴിതാ മോളിക്കും കുടുംബത്തിനും എതിരെ കടുത്ത ആരോപണമാണ് സമൂഹ മാധ്യമങ്ങളിൽ ഉയരുന്നത്. അതിനെ കുറിച്ച് മോളി പറയുന്നത് ഇങ്ങനെ, കഴിഞ്ഞ ദിവസം ബാലയെ കാണാൻ പോയപ്പോൾ പതിനായിരം രൂപയുടെ ചെക്ക് തന്നിരുന്നു. മരുന്ന് മേടിക്കാനും ചെലവിനുമുള്ള കാശാണ് ഇതെന്ന് പറഞ്ഞിരുന്നു. അയ്യായിരം വേണോ, പതിനായിരം വേണോ എന്ന് എന്നോട് ചെക്ക് എഴുതുമ്പോള്‍ ചോദിച്ചിരുന്നു. മകന്‍ തരുന്നത് എന്തായാലും സ്വീകരിക്കുമെന്നായിരുന്നു ഞാന്‍ പറഞ്ഞത്.

അല്ലാതെ പത്ത് ലക്ഷം ഒന്നുമല്ല അദ്ദേഹം തന്നത്. സന്തോഷത്തോടെയാണ് അന്ന് പിരിഞ്ഞത്. വീടിന് ജപ്തി നോട്ടീസ് വന്നപ്പോള്‍ സഹായിക്കാമോ മകനെ എന്ന് ചോദിക്കാന്‍ വേണ്ടിയാണ് ബാലയെ കാണാന്‍ പോയത്. ഇപ്പോൾ  ഞങ്ങളെ കുറിച്ച് നെഗറ്റീവ് ആയിട്ടുള്ള വാർത്തകളാണ് പ്രചരിക്കുന്നത്. രണ്ടാണ്‍മക്കളാണ്. നാണമില്ലേ, നിങ്ങള്‍ക്ക് പണിക്ക് പോയിക്കൂടേ എന്നൊക്കെയാണ് ചോദ്യം. ശരിയാണ് ഞങ്ങള്‍ പണിക്കൊക്കെ പോവുന്നവരാണ്, ബാങ്കിലെ ജപ്തി ഒഴിവാക്കാൻ സാവകാശം തന്നാൽ ഞങ്ങൾ പണി ചെയ്ത് അത് അടച്ചോളാം. 3ാം തീയതിക്കുള്ളില്‍ ഒന്നര ലക്ഷം അടക്കണം. സഹായിച്ചില്ലെങ്കിലും ഉപദ്രവിക്കാതിരുന്നാല്‍ മതി. ധര്‍മ്മം തന്നില്ലെങ്കിലും എന്തിനാണ് പട്ടിയെക്കൊണ്ട് കടിപ്പിക്കുന്നത്. ഇനിയാരോടും ഞങ്ങള്‍ സഹായം ചോദിച്ച് പോവില്ല. മാധ്യമങ്ങളോടും സംസാരിക്കില്ലെന്നുമായിരുന്നു മോളി കണ്ണമാലി പറയുന്നു.

 

 

 

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *