കാണാൻ പാടില്ലാത്ത കാഴ്ച ഞാൻ കണ്ടു പോയി ! അങ്ങനെയൊക്കെ ഉണ്ടോ എന്ന് ഞെട്ടിപോയി ! മകളെ ഓർത്താണ് ഇതുവരെ ഒന്നും പറയാതിരുന്നത് ! ബാല പറയുന്നു !
തെന്നിന്ത്യൻ സിനിമ ലോകത്ത് വളരെ പ്രശസ്തനായ നടനാണ് ബാല. അമൃത സുരേഷിനെ വിവാഹം ചെയ്ത ശേഷമാണ് ബാല കേരളത്തിൽ സ്ഥിരതാമസമാക്കിയത്. ഇവരുടെ വിവാഹവും ശേഷമുള്ള വിവാഹ മോചനവും എല്ലാം വലിയ വാർത്താ പ്രാധാന്യം നേടിയ ഒന്നായിരുന്നു. ശേഷം ഇവരുടെ ജീവിതത്തിൽ സംഭവിച്ചതെല്ലാം മലയാളികൾക്ക് വളരെ പരിചിതമാണ്. ഇപ്പോഴിതാ വീണ്ടും ബാല പൊതു വേദിയിൽ അമൃതയെ കുറിച്ചും തങ്ങളുടെ വിവാഹ ബന്ധം പിരിയാൻ കരണമായതിനെ കുറിച്ചും പറയുകയാണ്.
അദ്ദേഹത്തിന്റെ വാക്കുകൾ ശ്രദ്ധ നേടുകയും അത് ബാലാക്ക് തന്നെ ഏറെ വിമർശനങ്ങൾ നേടികൊടുക്കുകയുമാണ്. അമൃത സുരേഷുമായുള്ള വിവാഹബന്ധം വേര്‍പ്പെടുത്താനുള്ള കാരണം ആദ്യമായി വെളിപ്പെടുത്തുന്നു എന്ന രീതിയിലാണ് ബാലയുടെ വാക്കുകൾ.. കാണാന്‍ പാടില്ലാത്തൊരു കാഴ്ച കണ്ടതു കൊണ്ടാണ് ആ ബന്ധം ഉപേക്ഷിച്ചത്. തനിക്ക് ഒരു മകളാണ് ഉള്ളത്, അവളുടെ ഭാവിയെ ബാധിക്കാതിരിക്കാന്‍ വേണ്ടി മാത്രമാണ് ഇത്രയും കാലം താന്‍ ആ കാര്യം രഹസ്യമായി സൂക്ഷിച്ചത് എന്നാണ് ബാല പറയുന്നത്.
എന്റെ മകളെ ഓർത്താണ് എന്റെ വിഷമം. ഇന്ന് എന്റെ പിറന്നാൾ ആയിട്ടുപോലും അവൾ ഒന്ന് വിളിച്ചിട്ടില്ല. ഞാന്‍ അല്‍പം വിഷമത്തിലാണ്. മകളെ ഇന്നെങ്കിലും വീഡിയോ കോളില്‍ കാണണമെന്ന് ആഗ്രഹിച്ചിരുന്നു. ദേഷ്യമുള്ളപ്പോഴോ സങ്കടമുള്ളപ്പോഴോ ഒരു വാര്‍ത്തയും സംസാരിക്കാന്‍ പാടില്ല. എന്നാലും ഞാന്‍ പറയുന്നു. കാണാന്‍ പാടില്ലാത്ത കാഴ്ച കണ്ടുകൊണ്ടിരുന്നു. സ്വന്തം കണ്ണുകൊണ്ട് കാണുക മാത്രമല്ല, അങ്ങനെയൊക്കെ ഉണ്ടോ എന്നു ഓര്‍ത്ത് ഞെട്ടിപ്പോയി. ആ കാഴ്ച കണ്ട ശേഷം പിന്നെ ഒന്നുമില്ല. ഞാന്‍ തളര്‍ന്ന് പോയി. എത്ര വലിയ ബലശാലിയാണെങ്കിലും ഒരു സെക്കന്‍ഡില്‍ എല്ലാം തകര്‍ന്നെന്ന് അറിഞ്ഞപ്പോള്‍ ഞാന്‍ ഫ്രീസായി.
ഞാൻ അങ്ങനെ ആയില്ലായിരുന്നെങ്കിൽ ആ മൂന്ന് പേര് രക്ഷപ്പെടില്ലായിരുന്നു. രണ്ട് പേരല്ല, മൂന്ന് പേര്. ദൈവം തീര്‍ച്ചയായിട്ടും കൊടുക്കും. മകന്‍ ആയിരുന്നെങ്കില്‍ ഞാന്‍ ഇതൊക്കെ തുറന്ന് പറഞ്ഞേനെ. എന്നാല്‍ മകളായത് കൊണ്ടാണ് ഞാന്‍ പറയാത്തത്. ചിത്രം അടക്കം ഇല്ലെങ്കില്‍ പോസ്റ്റ് ചെയ്‌തേനെ. മകളുടെ വിവാഹ സമയത്ത് ഇതൊന്നും ബാധിക്കരുത്. അതുകൊണ്ടാണ് പറയാത്തത്.
എന്റെ മകളുടെ മുമ്പിൽ ഞാനൊരു നടനല്ല അച്ഛൻ മാത്രമാണ്. എന്റെ മകൾ എന്നെ ഒന്ന് വിളിച്ചില്ല, വിശേഷ ദിവസങ്ങളിലെങ്കിലും സ്വന്തം ചെയ്ത തെറ്റ് തിരിച്ചറിഞ്ഞ ശേഷം അച്ഛനേയും മകളേയും പിരിക്കേണ്ടേ എന്ന് വിചാരിക്കണമായിരുന്നു. അതാണ് വളര്‍ച്ച എന്നു പറയുന്നത്. കുറഞ്ഞത് ഫോണില്‍. മകളെ കാണാന്‍ ഞാന്‍ ഭയങ്കരമായി ആഗ്രഹിച്ചു. ശ്രമിച്ചു. പക്ഷേ സാധിച്ചില്ല. അതില്‍ അവര്‍ എന്തോ സന്തോഷം നേടുന്നുണ്ടോ എന്ന് സംശയം. എന്റെ കമ്പനിയുടെ 50 ശതമാനം ഞാന്‍ അന്നേ കൊടുത്തതാണ്. വിവാഹമോചനം കഴിഞ്ഞപ്പോള്‍ നിയമപരമായി എല്ലാം കൊടുത്തു. എന്റെ കാശ് മാത്രം മതിയോ? ഇതില്‍ എന്ത് ന്യായം.
എന്റെ ജീവിതം പൂർണ്ണമായും നശിച്ച് കഴിഞ്ഞു, മരണത്തെ കണ്ടാണ് വന്നിരിക്കുന്നത്, അപ്പോഴും കാശ് ചോദിക്കുകയാണ്. എന്നെ ചൂഷണം ചെയ്യുകയാണ്. ഡിവോഴ്‌സ് ആയിട്ട് എത്ര കാലമായി. സ്‌കൂളില്‍ പോയിരുന്നു അവളെ കാണാന്‍ ശ്രമിച്ചിട്ടും കാണാന്‍ സാധിച്ചിട്ടില്ല” എന്നാണ് ബാല പറയുന്നത്.
Leave a Reply