
എന്റെ ഭാര്യയെ വേലക്കാരി എന്ന് വിളിച്ചത് ഞാൻ പൊറുക്കില്ല ! എന്റെ കോകിലയെ വേദനിപ്പിക്കരുത് ! എന്റെ ഭാര്യയെ പറയാന്‍ എങ്ങനെയാണ് നിങ്ങള്‍ക്ക് ധൈര്യം വരുന്നത്ണ് ! ക്ഷുപിതനായി ബാല
ബാല ഇപ്പോൾ കൊച്ചി വിട്ട് ആലപ്പുഴയിൽ സ്ഥിരതാമസമാക്കിയിരിക്കുകയാണ്, മൂന്നാമത്തെ ഭാര്യ കോകിലയുമൊത്താണ് ഇപ്പോൾ അദ്ദേഹം കഴിയുന്നത്, പഴയത് പോലെ തന്നെ സമൂഹ മാധ്യമങ്ങളിൽ തന്റെ വിശേഷങ്ങൾ എല്ലാം പങ്കുവെക്കുന്നുണ്ട്, അഭിമുഖങ്ങളും നൽകുന്നുണ്ട്. ഇപ്പോഴിതാ വളരെ ക്ഷുപിതനായി അദ്ദേഹം പങ്കുവെച്ച ഒരു വിഡിയോയാണ് ഏറെ ശ്രദ്ധ നേടുന്നത്.
ബാലയുടെ വാക്കുകൾ ഇങ്ങനെ, കോകില കുറച്ച് അപ്‌സറ്റ് ആയിരുന്നു. എന്താണ്, മീഡിയ, എന്താണ് ഇങ്ങനെ. മറ്റൊരാളുടെ ഭാര്യയെ വേലക്കാരി എന്നൊക്കെ വിളിക്കുമോ. ഇതാണോ നിങ്ങളുടെ സംസ്‌കാരം, മര്യാദ. എന്റെ മാമന്റെ മകളാണ് കോകില, എങ്ങനെയാണ് വേലക്കാരിയുടെ മകള്‍ എന്നൊക്കെ പറയുന്നത്. നിങ്ങളുടെ ഭാര്യയെ കുറിച്ച് ഞാന്‍ അങ്ങനെയൊക്കെ പറഞ്ഞാലോ. നിങ്ങള്‍ എന്റെ സിനിമയെ കുറിച്ച് സംസാരിക്കൂ, വ്യക്തിത്വത്തെ കുറിച്ച് സംസാരിക്കൂ.
എന്റെ അഭിനയത്തെ കുറിച്ച് സംസാരിക്കൂ. ഒരു പടത്തിന്റെ റിലീസിനെ കുറിച്ച് സംസാരിക്കൂ. ഇതൊന്നുമല്ലാതെ എന്റെ ഭാര്യയെ കുറിച്ച് പറയാന്‍ എങ്ങനെയാണ് നിങ്ങള്‍ക്ക് ധൈര്യം വരുന്നത്. ഇന്ന് എന്റെ കോകിലയുടെ കണ്ണ് നിറഞ്ഞു. പിന്നെ കോകിലയുടെ അച്ഛനെ വിളിച്ചു. അദ്ദേഹം രാഷ്ട്രീയത്തില്‍ വലിയ നേതാവാണ്. ഞാന്‍ നേരത്തെ പറഞ്ഞതാണ് ഇതൊക്കെ..

എല്ലാത്തിൽ നിന്നും മാറി അമ്പലവും പ്രാര്‍ത്ഥനയുമൊക്കെയായി നല്ല കാര്യങ്ങള്‍ ചെയ്തു മുന്നോട്ട് പോകുകയാണ് ഞാന്‍ ഇപ്പോൾ. എന്തുതന്നെ ആയാലും ഞാൻ നിങ്ങളോട് പറഞ്ഞ വാക്ക് എന്തെങ്കിലും തെറ്റിച്ചോ. അപ്പോള്‍ നിങ്ങള്‍ക്ക് ഞങ്ങള്‍ നല്ലതായി ജീവിക്കുന്നത് കാണാന്‍ ഇഷ്ടമില്ല. എന്ത് വേണമെങ്കിലും പറയും പ്രചരിപ്പിക്കും എന്നാണോ. ഇതിന് മാപ്പ് പറഞ്ഞേ പറ്റൂ. കോകിലയുടെ കുടുംബത്തെ കുറിച്ച് നിങ്ങള്‍ക്കറിയില്ല..
അവൾ പെരിയ കുടുംബത്തിലെ പൊന്നാണ്, പൊലീസില്‍ കംപ്ലൈന്റ് നല്‍കേണ്ട എന്ന് കോകിലയുടെ അച്ഛന്‍ വിളിച്ചു പറഞ്ഞിട്ടുണ്ട്. രാഷ്ട്രീയപരമായി അദ്ദേഹം നോക്കിക്കോളും. നിയമത്തിന് നിന്നെ വിട്ടു കൊടുക്കില്ല. മാപ്പ് പറഞ്ഞേ പറ്റൂ. എന്റെ എന്നല്ല, മറ്റൊരുത്തന്റെ ഭാര്യയെ കുറിച്ചും ഇനി ഇങ്ങനെ പറയാന്‍ നിനക്ക് തോന്നരുത് എന്നാണ് ബാല പറയുന്നത്.
Leave a Reply