
പ്രതിഫലത്തിന്റെ കാര്യത്തിലും ഏറ്റവും മുന്നിൽ നടൻ മോഹൻലാൽ തന്നെയാണ് ! എട്ട് കോടിയാണ് അദ്ദേഹത്തിന്റെ പ്രതിഫലം ! പുതിയ റിപ്പോർട്ട് പുറത്ത് !
മറ്റ് ഭാഷകളെ അപേക്ഷിച്ച് മലയാളം വളരെ ചെറിയ ഇൻഡസ്ട്രി ആയിരുന്നു, എന്നാൽ ഇപ്പോൾ കാലങ്ങൾ കഴിയുംതോറും മികച്ച സിനിമകളും അതുപോലെ കൂടുതൽ മുതൽമുടക്കിൽ സിനിമകളും മലയാളത്തിൽ സംഭവിച്ച് തുടങ്ങുകയാണ്. മറ്റു ഭാഷകൾ കൂടുതലും ഉറ്റുനോക്കുന്ന ഒരു ചലച്ചിത്രമേഖലയായി മലയാള സിനിമ മാറിക്കഴിഞ്ഞു. എന്നാൽ അടുത്തിടെ നിർമാതാക്കളുടെ സംഘടനാ താരങ്ങളുടെ പ്രതിഫലം കുറക്കണം എന്നും സിനിമ വ്യവസായം നഷ്ടത്തിലാണ് എന്നും ആരോപിച്ച് രംഗത് വന്നിരുന്നു.
ഇപ്പോഴിതാ താരങ്ങളുടെ പ്രതിഫലത്തിന്റെ ഒരു പുതിയ റിപ്പോർട്ടാണ് ഏറെ ശ്രദ്ധ നേടുന്നത്, ഐഎംഡിബി പുറത്തിറക്കിയിരിക്കുന്നു ലിസ്റ്റ് പ്രകാരം പ്രതിഫലത്തിന്റെ കാര്യത്തിലും ഒന്നാമൻ മോഹൻലാൽ തന്നെയാണ്. ഒരു സിനിമയ്ക്ക് വേണ്ടി 8 കോടി മുതല്‍ 17 കോടി വരെയാണ് മോഹന്‍ലാല്‍ വാങ്ങിക്കുന്നത്. കഴിഞ്ഞ വര്‍ഷം മമ്മൂട്ടിയുടേതായി വളരെ കുറച്ച് സിനിമകളെ പുറത്തിറങ്ങിയുള്ളു. മമ്മൂട്ടിയുടെ പ്രതിഫലം നാല് കോടി മുതല്‍ 8.5 കോടി വരെയാണ് ഒരു സിനിമയില്‍ അഭിനയിക്കാന്‍ വാങ്ങിക്കുന്ന തുക.
അതുപോലെ യുവ താരങ്ങളും താരപുത്രന്മാരും ഒട്ടും പുറകിലല്ല. അച്ഛനെക്കാൾ പ്രതിഫലം വാങ്ങുന്ന മകനും ഇവിടെ ഉണ്ട്.. അതെ മൂന്നാമത് മുന്നിൽ നിൽക്കുന്നത് നടൻ ദുൽഖർ സൽമാൻ തന്നെയാണ്. ഇപ്പോൾ പാൻ ഇന്ത്യൻ താരമായി മാറിയിരിക്കുന്ന നടൻ ദുൽഖർ ഒരു സിനിമക്ക് വേണ്ടി വാങ്ങുന്ന പ്രതിഫലം. 3 മുതല്‍ 8 കോടിയോളമാണ്. അടുത്ത താരരാജാവ് എന്ന വിളിപ്പേര് സ്വന്തമാക്കിയ നടനാണ് പൃഥ്വിരാജ്. അഭിനയത്തിന് പുറമേ സംവിധാനവും നിര്‍മാണവുമൊക്കെ ഒരുമിച്ച് കൊണ്ട് പോവുന്ന പൃഥ്വിയ്ക്ക് മൂന്ന് മുതല്‍ ഏഴ് കോടി വരെയാണ് പ്രതിഫലം.

ശേഷം അഞ്ചാം സ്ഥാനത്ത് മറ്റു ഭാഷകളിൽ പോലും തന്റെ സ്ഥാനം നേടിയെടുക്കാൻ കഴിഞ്ഞ നടൻ ഫഹദ് ഫാസിൽ ആണ്.. ഒരു സിനിമയ്ക്ക് വേണ്ടി 3.5 മുതല്‍ 6 കോടി വരെയാണ് വാങ്ങിക്കുന്നത്. ആറാം സ്ഥാനം നടൻ നിവിൻ പോളിയാണ്. മൂന്നിനും ആറിനും ഇടയിലാണ് നിവിന്‍ പോളിയുടെ പ്രതിഫലം. മൂന്ന് കോടി വാങ്ങിയാണ് ജനപ്രിയ നായകന്‍ ദിലീപ് അഭിനയിക്കുന്നത്. ഇനി ഇപ്പോൾ പ്രതിഫലം കുത്തനെ കൂറ്റൻ സാധ്യതയുള്ള നടൻ ടോവിനോ തോമസാണ് അടുത്തത്. ഒന്നര കോടി മുതല്‍ 3 കോടി വരെയാണ്.
ഒരു നീണ്ട ഇടവേളക്ക് ശേഷം മലയാള സിനിമയിൽ തന്റെ സ്ഥാനം ഉറപ്പിക്കുന്ന നമ്മുടെ സൂപ്പർ സ്റ്റാർ സുരേഷ് ഗോപി ഒരു ചിത്രത്തിന് വാങ്ങുന്നത്, 3 കോടി വരെയാണ്. ലിസ്റ്റില്‍ പത്താം സ്ഥാനം നടന്‍ കുഞ്ചാക്കോ ബോബനാണ്. ഒന്നരക്കോടിയാണ് നടന്റെ പ്രതിഫല തുക. പിന്നെ മറ്റു താരങ്ങളായ ആസിഫ് അലി, ജയസൂര്യ, ബിജു മേനോന്‍, ഷെയിന്‍ നിഗം, പ്രണവ് മോഹന്‍ലാല്‍, ജയറാം, ഉണ്ണി മുകുന്ദന്‍, ഇന്ദ്രജിത്ത് സുകുമാരന്‍, ആന്റണി വര്‍ഗീസ്, ജോജു ജോര്‍ജ്, സണ്ണി വെയിന്‍, റോഷന്‍ മാത്യൂ, കാളിദാസ് ജയറാം, മുകേഷ്, ലാല്‍, എന്നിങ്ങനെയുള്ള താരങ്ങൾ 25 ലക്ഷമാണ് പ്രതിഫലം വാങ്ങുന്നത്.
Leave a Reply