“ജീവിതത്തിൽ സംഭവിച്ചതിനൊക്കെ എനിക്ക് വിഷമം ഉണ്ട്, പക്ഷെ ഇനി ഒരു മടങ്ങി പോക്കില്ല” നടി മോണിക്കയുടെ സംഭവബഹുലമായ ജീവിത കഥ !!

മോണിക്ക എന്ന നടിയെ മലയാളികൾക്ക്  സുപരിചിതയാണ്, താരം പല പേരുകളിലാണ് അറിയപ്പെടുന്നത്, യഥാർഥ പേര് രേഖ മരുതിരാജ് എന്നായിരുന്നു, കോട്ടയം കാരിയായ  താരം മലയാള സിനിമയിൽ എത്തിയപ്പോൾ അവരുടെ പേര് പാർവണ എന്നാക്കിയിരുന്നു, സൗത്ത് ഇന്ത്യയിൽ അവർ മോണിക്ക എന്ന പേരിലും അറിയപ്പെട്ടു,  ഏറെ സംഭവബഹുലമായ ജീവിതമാണ് താരത്തിന്റേത്… മോണിക്കയുടെ അച്ഛൻ മരുതിരാജ് ഹിന്ദുവാണ്, ‘അമ്മ ഗ്രേസി ക്രിസ്ത്യനുമാണ്….

ബാലതാരമായിട്ടാണ് മോണിക്ക അഭിനയ രംഗത്ത് എത്തുന്നത്, 1990 ൽ പുറത്തിറങ്ങിയ ‘അവസര പോലീസ്’ എന്ന ചിത്രത്തിലാണ് താരം ആദ്യമായി അഭിനയിച്ചത് അതിനു ശേഷം മോഹൻലാൽ ചിത്രം ‘അങ്കിൾ ബൺ’ എന്ന ചിത്രത്തിൽ ബാലതാരമായി മോണിക്ക അഭിനയിച്ചിരുന്നു, വീണ്ടും തമിഴിൽ സജീവമായ താരം പതിനഞ്ചിൽ കൂടുതൽ ചിത്രങ്ങൾ തമിഴിൽ ബാലതാരമായി ചെയ്തിരുന്നു…. മലയാളവും തമിഴും കൂടാതെ അവർ തെലുങ്കിലും കന്നടയിലും സജീവമായിരുന്നു…

‘ആസൈ മച്ചാന്‍’ എന്ന ചിത്രത്തിലെ പ്രകടനത്തിന് അവർക്ക് മികച്ച ബാലതാരത്തിനുള്ള തമിഴ് നാട് സ്റ്റേറ്റ് അവാർഡ് ലഭിച്ചിരുന്നു… സ്റ്റേറ്റ് അവാർഡ് ഉൾപ്പടെ നിരവധി അവാർഡുകളും വളരെ ചെറിയ പ്രായത്തിൽ തന്നെ സ്വന്തമാക്കിയ ആളാണ് മോണിക്ക, നാൽപ്പതിൽ അതികം സിനിമകളിൽ ബാലതാരമായി പാർവണ എന്ന മോണിക്ക അഭിനയിച്ചിരുന്നു അതിനു ശേഷം ‘അഴകി, കാതല്‍ അഴിവതില്ലൈ, ഭഗവതി, ദാസ്, ശണ്ടൈക്കോഴി, സിലന്തി, അ ആ ഇ ഈ, ഗൗരവങ്കള്‍’ തുടങ്ങി ഒത്തിരി ചിത്രങ്ങളില്‍ നടിയായും സഹനടിയായും മോണിക്ക പ്രേക്ഷക ശ്രദ്ധ നേടിയെടുക്കുകയും ചെയ്തു. താരം  ‘തീര്‍ത്ഥാടനം, ഫാന്റം, കണ്ണിനും കണ്ണാടിക്കും, ചിലന്തി, 916’ എന്നീ മലയാള ചിത്രങ്ങളില്‍ അഭിനയിച്ചപ്പോള്‍ മോണിക്ക മലയത്തിൽ ഏറെ ശ്രദ്ധ നേടിയിരുന്നു..

2014 മെയ് 30നാണ് മോണിക്ക ഏവരെയും ഞെട്ടിച്ചുകൊണ്ട് ഇസ്ലാം മതം സ്വീകരിച്ചത്. മതം മാറിയതോടെ പേര് എം ജി റാഹിമ എന്നാക്കി. മതം മാറ്റത്തിന് പിന്നിലെ കാരണങ്ങള്‍ ഒന്നും താരം വ്യക്തമാക്കിയിട്ടില്ല. എങ്കിലും താൻ പ്രണയത്തിന്റെയോ പണത്തിന്റെയോ പേരിലല്ല ഇസ്ലാം മതം സ്വീകരിച്ചത് എന്നും കൂടാതെ  ഞാൻ അത്തരത്തിലുള്ള ഒരു വ്യക്തിയല്ല, എനിക്ക് ഇസ്ലാമിക്ക തത്വങ്ങൾ ഇഷ്ടമാണ് അതുകൊണ്ടാണ് താൻ ഇ മതം സ്വീകരിച്ചതെന്നും കൂടാതെ, താൻ ഇനി ഒരിക്കലൂം സിനിമയിൽ അഭിനയിക്കില്ല എന്നും താരം പറഞ്ഞിരുന്നു…

എന്നെ സംബദ്ധിച്ച് ഇത് കുറച്ചു വിഷമമുള്ള കാര്യമാണ് യെങ്കിലും ഞാൻ എന്റെ മനസ്സ് മാറ്റില്ല എന്നും മോണിക്ക തുറന്ന് പറഞ്ഞിരുന്നു, അതിനു ശേഷം അവർ ‘മാലിക്ക്’ എന്ന ആളെ വിവാഹം കഴിച്ചു, ഇപ്പോൾ ചെന്നൈയിലാണ്ഇവരുടെ താമസം.. മറ്റാർക്കും ലഭിക്കാത്ത ഭാഗ്യമായി താരം രണ്ടു അന്താരാഷ്ട്ര സിനിമകളും ചെയ്തിരുന്നു, ഇപ്പോൾ താരം എംജി റഹിമ എന്ന പേരിലാണ് അറിയപ്പെടുന്നത്….

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *