
എന്റെ പേജിൽ ഇങ്ങനെ വന്ന് പറയാൻ നിങ്ങൾക്ക് നാണമില്ലേ ! ഇങ്ങനെ ഓവർ ഹൈപ്പ് കൊടുത്ത് പടം നശിപ്പിക്കരുത് ! വിമർശനുമായി വൈശാഖ് !
പുലിമുരുകൻ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം വൈശാഖും മോഹൻലാലും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് മോൺസ്റ്റർ. മോഹൻലാൽ വ്യത്യസ്തമായ വേഷത്തിൽ എത്തുന്ന ചിത്രം തുടക്കം മുതൽ തന്നെ ഏറെ ശ്രദ്ധ നേടിയിരുന്നു. എന്നാൽ ഈ ചിത്രത്തിന്റെ തുടക്കം മുതൽ ഇതൊരു സോംബി ചിത്രാംണ് എന്ന രീതിയിൽ വാർത്തകൾ എത്തിയിരുന്നു. എന്നാൽ അത് തീർത്തും തെറ്റായ ഒരു വാർത്തയാണ് എന്നും സാധാരണ ത്രില്ലര്‍ ആണെന്ന് വ്യക്തമാക്കിക്കൊണ്ട് സംവിധായകന്‍ വൈശാഖ് രംഗത്തെത്തിയിരുന്നു.
ഇപ്പോഴിതാ വീണ്ടും ചിത്രത്തെ കുറിച്ച് അത്തരമൊരു പ്രചാരണം നടക്കുന്നതിനെതിരെ കടുത്ത ഭാഷയിൽ വിമർശനം അറിയിച്ചിരിക്കുകയാണ് വൈശാഖ്. സോംബി പടമെന്ന് പറഞ്ഞെത്തിയ കമന്റിന് മറുപടി കൊടുത്തിരിക്കുകയാണ് സംവിധായകന്‍ വൈശാഖ് ഇപ്പോള്‍. മോഹന്‍ലാലിന്റെ ഫാന്‍ പേജുകളിലാണ് കമന്റിന്റെ സ്‌ക്രീന്‍ ഷോട്ട് പ്രചരിക്കുന്നത്. ആ കമന്റ് ഇങ്ങനെ ആയിരുന്നു. സോംബി വരുന്നു….. സോംബി വരുന്നു….. സോംബി വരുന്നു….. കേരളത്തില്‍ തിയേറ്ററുകളില്‍ 21ന് സോംബി ഇറങ്ങുന്നു. സിംഗ് സിംഗ് ലക്കി സിംഗ്… വെറും 8 കോടി ബജറ്റില്‍ സോംബി എത്തുന്നു…

ഇത് ശ്രദ്ധയിൽ പെട്ട വൈശാഖ് ഉടൻ തന്നെ മറുപടിയുമായി എത്തി. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ.. എന്റെ പേജില്‍ വന്ന് ‘സോംബി’ എന്നൊക്കെ എഴുതാന്‍ ഒരു നാണവും തോന്നുന്നില്ലേ സുഹൃത്തേ… ഇത് സോംബി പടം ഒന്നും അല്ലെന്നും ഒരു സാധാരണ ത്രില്ലര്‍ ആണെന്നും ഞാന്‍ ഇതിനു മുമ്പും പല തവണ പറഞ്ഞിട്ടുള്ളതാണ്… പിന്നെ നിങ്ങള്‍ ഇത്ര ഓവര്‍ ഹൈപ്പ് കൊടുത്ത് നശിപ്പിക്കാന്‍ ശ്രമിച്ചാലും ഈ സിനിമ നല്ലതാണെങ്കില്‍, അത് ജനങ്ങള്‍ക്ക് ഇഷ്ടപ്പെട്ടാല്‍ പിന്നെയത് വിജയിക്കുക തന്നെ ചെയ്യും… ഐ ലവ് യൂ ബ്രോ… എന്നും വൈശാഖ് കുറിച്ചു…
ചിത്രം ഒക്ടോബര്‍ 21ന് ആണ് മോണ്‍സ്റ്റര്‍ തിയേറ്ററുകളില്‍ എത്തുന്നത്. ചിത്രത്തെ കുറിച്ച് മോഹൻലാൽ പറഞ്ഞത് ഇങ്ങനെ ആയിരുന്നു. ‘മോണ്‍സ്റ്റ’ര്‍ എന്ന ചിത്രം വളരെ വ്യ,ത്യ,സ്തമായ ഒരു പ്രമേയമാണ്. പെട്ടെന്ന് അങ്ങനെ ആർക്കും ചെയ്യാൻ കഴിയുന്ന ഒന്നല്ല. അതൊക്കെ തന്നെയാണ് ഈ സിനിമയുടെ പ്രത്യേകത. ഒരു വളരെ വ്യത്യസ്തമായ ആശയം എന്നതിലുപരി ആ ആശയത്തെ എങ്ങനെ നമ്മള്‍ സിനിമയിലൂടെ കാണിച്ചിരിക്കുന്നു എന്നുള്ളതാണ് പ്രധാനം. അത് ഏറ്റവും മനോഹരമായി സംവിധായകന്‍ വൈശാഖ് ചെയ്തിരിക്കുന്നു. ഏറ്റവും നന്നായി തിരക്കഥാകൃത്ത് സിനിമയുടെ തിരക്കഥ എഴുതിയിരിക്കുന്നു. ഞാന്‍ മോണ്‍സ്റ്റര്‍ കണ്ടതാണ്. അപ്പോള്‍ അതില്‍ അഭിനയിച്ച എല്ലാവരും മനോഹരമായി തന്നെ അവരുടെ ഭാഗങ്ങള്‍ ചെയ്തിട്ടുണ്ടെന്നാണ് എന്റെ വിശ്വാസം എന്നും മോഹൻലാൽ പറയുന്നു.
Leave a Reply