
കാവ്യാ മാധവനെ ഞാൻ കെട്ടണം, അതാവുമ്പോൾ വലിയൊരു ലാഭം ഉണ്ടാകും ! രണ്ടാം വിവാഹത്തിന് തയ്യാറായ നടന്റെ കഥ പറഞ്ഞ് മുകേഷ് !
മലയാളികൾക്ക് എന്നും വളരെ പ്രിയങ്കരനായ ആളാണ് നടൻ മുകേഷ്. കഥകൾ ഏറെ പറയാൻ ഇഷ്ടമുള്ള അദ്ദേഹം പറയുന്ന ഓരോ രസകരമായ അനുഭവങ്ങളും വളരെ വേഗം ശ്രദ്ധ നേടാറുണ്ട്. അത്തരത്തിൽ തന്റെ യുട്യൂബ് ചാനലിൽ കൂടി കഥകൾ പറയുന്ന മുകേഷിന്റെ വീഡിയോകൾ വളരെ വേഗം ശ്രദ്ധ നേടാറുണ്ട്. അത്തരത്തിൽ ഇപ്പോൾ മുകേഷ് പങ്കുവെച്ച ഒരു വീഡിയോ ആണ് സമൂഹ മാധ്യമങ്ങളിൽ ഏറെ ശ്രദ്ധ നേടുന്നത്.
നടൻ ടിപി മാധവനെ കുറിച്ചാണ് തന്റെ പുതിയ വിഡിയോയിൽ അദ്ദേഹം പറയുന്നത്. മുകേഷിന്റെ വാക്കുകൾ ഇങ്ങനെ. കുട്ടിത്തം മാറാത്ത നിഷ്കളങ്കരായ മാധവനെയും സോമനെയും പോലെയുള്ള ആളുകളെ കുറിച്ചാണ് അദ്ദേഹം സംസാരിച്ചത്. ഒരിക്കൽ ടിപി മാധവൻ ചീ,ത്ത വിളിച്ച ഒരു സംഭവംഉണ്ടയി . വര്ഷങ്ങളായി ഒറ്റയ്ക്ക് ആണ് ജീവിച്ചു പോരുന്നത്.
കൊച്ചിയിൽ ഒരു ക്ലബ്ബ് ഉണ്ട് ലോട്ടസ് ക്ലബ്ബ്. മാധവൻ ചേട്ടൻ അവിടുത്തെ മെമ്പറും കാര്യങ്ങളും ഒക്കെയാണ്. അതിന്റെ അടുത്തൊരു ഫ്ലാറ്റിലാണ് അദ്ദേഹത്തിന്റെ താമസവും. സിനിമയിൽ അഭിനയിക്കാൻ വരും. വീണ്ടും എറണാകുളത്തു പോകും അങ്ങനെയാണ് ഒരു രീതി. ഒരു ദിവസം ഞങ്ങൾ ഒരു തമാശക്ക് അദ്ദേഹത്തോട് രണ്ടാം വിവാഹത്തെ കുറിച്ച് സംസാരിച്ചു. ഇനി ചേട്ടൻ പ്രായം ഒക്കെ ആയി വരികയാണ് ഒരു കൂട്ട് വേണം. എന്നൊക്കെ പറയും. എന്നാൽ അത് ശരിയാകില്ല. ടിപി മാധവനെ എന്താ കല്യാണം കഴിക്കാൻ ആളുകൾ നിൽക്കുകയല്ലേ എന്നാണ് അദ്ദേഹം പറഞ്ഞത്.

അയ്യോ ഞാനത് പറയാനാണ് വന്നത്, ചേട്ടന് നല്ലൊരു ആലോചനയും കൊണ്ടാണ് ഞാൻ വന്നത് എന്നും അദ്ദേഹത്തോട് പറഞ്ഞു, ഇതൊരു നല്ല ആലോചന ആണെന്ന് പറയാൻ ഒരു കാരണമുണ്ട്. ഈ വിവാഹം നടന്നാൽ പെൺകുട്ടിക്ക് ഒരു വലിയ ലാഭം ഉണ്ടാകുമെന്നും ഞാൻ പറഞ്ഞു.
ഈ വിവാഹം നടന്നാൽ പെണ്ണ് വീട്ടുകാർക്ക് ലാഭം ആയതുകൊണ്ട് ഇത് ആലോചിക്കാൻ എന്നെ ഏർപ്പാട് ആക്കിയിരിക്കുകയാണ് എന്നും ഞാൻ അദ്ദേഹത്തോട് പറഞ്ഞു. ഒരു കാര്യവും ഇല്ലാതെ പുള്ളിയുടെ മുഖത്ത് നാണവും ചെറിയ പ്രതീക്ഷയും ഞാൻ കണ്ടു. പെൺകുട്ടിയുടെ പേര് കേട്ടാൽ ഞെട്ടരുത് എന്ന് പറഞ്ഞിട്ട് ഞാൻ പറഞ്ഞു കാവ്യാ മാധവൻ എന്ന്.. നീ എന്റെ കൈയിൽ നിന്നും മേടിക്കും എന്ന് പറഞ്ഞ് അദ്ദേഹം എന്നെ തല്ലാൻ വന്നു. എന്നിട്ടു ചോദിച്ചു നീ കല്യാണക്കാര്യം വിട് അത് നിന്റെ കോമഡി, അവർക്കുള്ള ലാഭം എന്താണെന്ന് ചോദിച്ചു.
കാവ്യാ വേറെ ആരെ കെട്ടിയാലും വിവാഹ ശേഷം അവരുടെ പേര് മാറ്റേണ്ടി വരും ഇതാകുമോൾ പേര് അത് തന്നെ അല്ലെ എന്നും ഞാൻ പറഞ്ഞു. അവിടെ ഇരുന്ന് ഒരു പുസ്തകം എടുത്ത് എന്നെ അ,ടി,ച്ച അദ്ദേഹം എന്നെ ഭയങ്കരമായി മൂന്ന് നാല് ചീ,ത്ത,യും വിളിച്ചു എന്നും മുകേഷ് പറയുന്നു…
Leave a Reply