
എന്റെ ആ പഴയ ഗ്ലാമർ ചിത്രങ്ങൾ ഒന്നും ഇനി ആരും കാണല്ലേ എന്നാണ് പ്രാർത്ഥന ! അള്ളാഹു നമ്മെ എല്ലാവരെയും തിന്മകളിൽ നിന്ന് രക്ഷിക്കട്ടെ ! മുംതാസ് പറയുന്നു !
ഒരു സമയത്ത് തെന്നിന്ത്യൻ സിനിമ ലോകത്ത് ഏറെ തിളങ്ങി നിന്ന താര റാണിയായിരുന്നു മുംതാസ്. മലയാളികൾക്കും അവർ വളരെ പരിചിതയാണ്, താണ്ഡവം എന്ന സിനിമയിലെ പാലും കുടമെടുത്ത് എന്ന ഐറ്റം സോങ്ങിൽ എത്തിയത് മുംതാസ് ആയിരുന്നു. നഗ്മഖാൻ എന്നാണ് അവരുടെ യഥാർത്ഥ പേര്. മോനിഷ എൻ മോണാലിസ എന്ന തമിഴ് ചലച്ചിത്രത്തിലൂടെയാണ് അഭിനയരംഗത്തേക്കു കടന്നുവന്നത്. നായികയായും സഹ നടിയായും മുംതാസ് അഭിനയ രംഗത്ത് സജീവമായിരുന്നു. എന്നാൽ അവരുടെ ജീവിതത്തിൽ തന്നെ വഴിത്തിരിവായത് വിജയ് നായകനായ ഖുഷി എന്ന തമിഴ് ചലച്ചിത്രത്തിലെ ‘കട്ടിപ്പുടി കട്ടിപ്പുടി ഡാ…’ എന്ന ഗാനരംഗത്തിലെ നൃത്തമായിരുന്നു.
എന്നാൽ ഇപ്പോൾ തികച്ചും ആത്മീയതയിലേക്ക് തിരിഞ്ഞ മുംതാസ് താൻ ഇപ്പോൾ അള്ളാഹുവിന്റെ പാതയിലാണ് താൻ ജീവിക്കുന്നത് എന്ന് തുറന്ന് പറഞ്ഞത്. അതോടൊപ്പം താൻ മരിച്ചു കഴിഞ്ഞാൽ തന്റെ ഗ്ലാമറസ് ഫോട്ടോകൾ ആരും ഷെയർ ചെയ്യരുതെന്ന് പറയുകയാണ് മുംതാസ്. പുതിയ ആൾക്കാർക്ക് എന്റെ പാസ്റ്റ് എന്താണ് എന്ന് അറിയില്ല. ഞാൻ ആരാണ് എന്ന് അവർ ഗൂഗിളിൽ പോയി നോക്കും. ഞാൻ എന്ത് ചെയ്താലും എന്റെ മുൻകാലം മായ്ച്ച് കളയാൻ സാധിക്കുന്ന ഒന്നല്ല. എന്റെ ഗ്ലാമറസ് ഫോട്ടോകൾ അവർ കാണണമെന്ന് ഞാൻ ആഗ്രഹിക്കുന്നില്ല. എനിക്ക് നിറയെ പണം കിട്ടിയാൽ എന്റെ സിനിമകളുടെ എല്ലാ റൈറ്റ്സും വാങ്ങും. ഫോട്ടോകൾ എല്ലാം നീക്കം ചെയ്യും.

ഇനിയെങ്കിലും എന്നെ ആരും ഗ്ലാ,മറസ് വേഷങ്ങളിൽ കാണാൻ പാടില്ല. ഇതൊന്നും നടക്കില്ലെന്ന് അറിയാം. നാളെ ഞാൻ മരിച്ച് പോയാൽ എന്റെ ഗ്ലാമറസ്, മോശപ്പെട്ട ഫോട്ടോകൾ ആരും പോസ്റ്റ് ചെയ്യരുത് എന്ന അഭ്യർത്ഥനയുണ്ട്. എനിക്ക് വേണ്ടി അത് നിങ്ങൾ ചെയ്യണം. ഇല്ലെങ്കിൽ എന്റെ മനസ് വല്ലാതെ വേദനിക്കും എന്നും മുംതാസ് പറയുന്നു. അതുപോലെ അടുത്തിടെ മക്ക സന്ദർശിച്ച ശേഷം മുംതാസ് പറഞ്ഞ വാക്കുകളും ഏറെ ശ്രദ്ധ നേടുന്നുണ്ട്, ഞാൻ ഇന്ന് മക്കയിലാണ്. എല്ലാവർക്കും വേണ്ടി ഞാൻ പ്രാർത്ഥിക്കുകയാണ്. ഭൂമിയിലെ എനിക്ക് ഏറ്റവും പ്രിയപ്പെട്ട സ്ഥലത്തേക്ക് ഒടുവിൽ ഞാൻ എത്തിയിരിക്കുകയാണ്.
ഈ സ,ന്തോഷം പ്രകടിപ്പിക്കാൻ വാ,ക്കുകളില്ല. എന്നിരുന്നാലും, ഞാൻ എന്റെ ഹൃദയംഗമമായ നന്ദി പങ്കിടാൻ ആഗ്രഹിക്കുന്നു. കൂടാതെ, അല്ലാഹു എന്റെ ദുആയും സ്വീകരിക്കട്ടെ, അള്ളാഹു നമ്മെ എല്ലാവരെയും തിന്മകളിൽ നിന്ന് രക്ഷിക്കട്ടെ, നമ്മുടെ എല്ലാ തെറ്റുകളും പൊറുത്ത് എല്ലാവർക്കും സന്തോഷകരമായ ജീവിതം നൽകട്ടെ. സർവശക്തനായ അള്ളാഹു എല്ലാവർക്കും അവന്റെ കാരുണ്യം നൽകട്ടെ, ദയവായി ഞങ്ങളോട് ക്ഷമിക്കൂ, ഞങ്ങൾ ചെയ്ത പാപങ്ങൾ പൊറുത്ത് തരണേ എന്നും മുംതാസ് പറഞ്ഞിരുന്നു..
Leave a Reply