‘നീ ഞങ്ങളെ വിട്ടുപോയി എന്നറിഞ്ഞപ്പോൾ ശരിക്കും ഞെട്ടി’ ! ഞങ്ങൾ ഒരുമിച്ചുള്ള അവസാന ചിത്രങ്ങൾ ആയിരിക്കുമെന്ന് കരുതിയില്ല ! സത്യം പുറത്തുവരണം’; വേദന പങ്കിട്ട് മുന്ന !

ഇപ്പോഴിതായ ഏവരെയും ഞെട്ടിച്ചുകൊണ്ട് മറ്റൊരു ദു,ര,ന്ത വർത്തകൂടി കടന്ന് വന്നിരിക്കുകയാണ്. മോഡലും നടിയുമായ ഷഹനയെ മ,രി,ച്ച നിലയിൽ കണ്ടെത്തിയതിൻ്റെ ഞെട്ടലിൽ തന്നെയാണ് ഇപ്പോഴും മലയാളികൾ. സംഭവത്തിൽ ഏറെ ദു,രൂ,ഹതകൾ നിറഞ്ഞ സാഹചര്യത്തിൽ സംഭവത്തിൽ ഭർത്താവ് സജാദിനെ പൊ,ലീ,സ് കസ്റ്റഡിയിൽ എടുത്തിട്ടുമുണ്ട്. മ,ര,ണ,ത്തിൽ അസ്വാഭാവികത ഉണ്ടെന്നും ഇത് കൊ,ല,പാ,ത,ക,മാണ് എന്നും ആരോപിച്ച് ഷഹനയുടെ കുടുംബവും രംഗത്തെത്തിയിട്ടുണ്ട്. ഇപ്പോഴിതാ ഷഹന അവസാനമായി അഭിനയിച്ചത് തനിക്കൊപ്പമാണ് എന്നും, ഈ വേർപാട് തന്നെ ഏറെ ഞെട്ടിച്ചെന്നും പറയുകയാണ് നടൻ മുന്ന.

അദ്ദേഹം ഈ വേർപാട് പങ്കുവെച്ചുകൊണ്ട് കുറിച്ചത് ഇങ്ങനെ, ഷഹനകൊപ്പമുള്ള ചിത്രങ്ങളും പങ്കുവെച്ചുകൊണ്ടാണ് അദ്ദേഹം കുറിച്ചത് ‘നീ ഞങ്ങളെ വിട്ടുപോയി എന്നറിഞ്ഞപ്പോൾ ശരിക്കും ഞെട്ടി. ഞങ്ങൾ ഒരുമിച്ച് എടുത്ത ആദ്യ ചിത്രമാണ് പങ്കുവെച്ചിരിക്കുന്നത്. സിനിമാ ലോകത്തിന് വാഗ്ദാനമായിരുന്ന നടിയാണ്. ദാരുണമായ അന്ത്യമാണ്. പ്രിയപ്പെട്ട ഷഹനയോടൊപ്പം അഭിനയച്ചപ്പോൾ ഉണ്ടായത് നല്ല ഓർമകളാണ്. നിന്നെ ഒരുപാട് മിസ് ചെയ്യും. വളരെ സങ്കടകരമാണ്. കുടുംബത്തിന് എൻ്റെ പ്രാർഥനകൾ’..

എന്നാൽ ഞാൻ ഒരിക്കലും കരുതിയില്ല ഇത്   ഞങ്ങൾ ഒരുമിച്ചുള്ള അവസാന ചിത്രങ്ങൾ ആയിരിക്കുമെന്ന്.  ഷൂട്ടിൻ്റെ അവസാന ദിവസം എടുത്തതാണെന്നും മറ്റ് കുറച്ച് ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് മുന്ന കുറിച്ചത് ഇങ്ങനെ. സത്യം ഉടൻ പുറത്തുവരണമെന്നും നിങ്ങൾ ഞങ്ങളെ എല്ലാവരെയും വിട്ടുപോയി എന്ന് ഇപ്പോഴും വിശ്വസിക്കാനാകുന്നില്ലെന്നും മുന്ന പറയുന്നു. എന്നാൽ  ഈ സിനിമയുടെ പ്രതിഫലത്തെ ചൊല്ലി ഷഹനയും ഭർത്താവും തമ്മിൽ പ്രശ്നങ്ങളുണ്ടായിരുന്നുവെന്നും കഴിഞ്ഞ ദിവസമാണ് ചെക്ക് കിട്ടിയതെന്ന് ഷഹന വിളിച്ച് പറഞ്ഞിരുന്നതായും ഉമ്മയും സഹോദരനും വ്യക്തമാക്കിയിരുന്നു. പിന്നീട് നടന്ന സംഭവങ്ങളിൽ ദുരൂഹത ഉണ്ടെന്നുമാണ് കുടുംബം ആരോപിച്ചത്.

അവൾ വളരെ ചെറുപ്പമാണ്, ബോൾഡാണ്. അപ്രതീക്ഷിതമായി ഷഹനയുടെ വേർപാടിൻ്റെ വാർത്ത അറിഞ്ഞപ്പോൾ തനിക്ക് പറയാൻ വാക്കുകൾ കിട്ടുന്നില്ല എന്നും മുന്ന പറയുന്നു. പ്രാർഥനകൾ മാത്രം കൂടെയുണ്ടെന്നും മുന്ന വേദനയോടെ കുറിച്ചിരിക്കുന്നു. ഷഹന ഒരു തമിഴ് സിനിമയിൽ നായികയായി അഭിനയിച്ചിരുന്നുവെന്ന് ഷഹനയുടെ ഉമ്മ വ്യക്തമാക്കിയിരുന്നു. പ്രതിഫലത്തിൻ്റെ ചെക്ക് കൈയ്യിൽ കിട്ടിയ ശേഷം ഷഹന വിളിച്ചു സംസാരിച്ചതിനു പിന്നാലെ ഷഹനയെ ബന്ധപ്പെടാൻ ശ്രമിച്ച കുടുംബത്തിന് ഷഹനയോട് സംസാരിക്കാൻ സാധിച്ചിരുന്നില്ല. അതിനു പിന്നാലെയാണ് ഇന്ന് പുലർച്ചെ ഷഹന താമസിച്ചിരുന്ന വാടക വീട്ടിലെ ജനലഴിയിൽ കെ,ട്ടി,ത്തൂങ്ങി മ,രി,ച്ചതായി റിപ്പോർട്ട് പുറത്ത് വന്നത്.

Leave a Reply

Your email address will not be published.