
ഇങ്ങനെ ഒരു പണി തന്ന് വീട്ടിൽ ഇരുത്തുമെന്ന് ഞാൻ ഒരിക്കലും കരുതിയില്ല ! തന്റെ ഗർഭകാല വിശേഷങ്ങളെ കുറിച്ച് മൈഥിലി പറയുന്നു !
മലയാളി പ്രേക്ഷകർക്ക് എന്നും പ്രിയങ്കരിയായ അഭിനേത്രിയാണ് മൈഥിലി. നിരവധി ഹിറ്റ് സിനിമകളുടെ ഭാഗമായിരുന്ന മൈഥിലി ഇപ്പോൾ കഴിഞ്ഞ കുറച്ച് കാലമായി സിനിമ രംഗത്തുനിന്നും വിട്ടുനിൽക്കുക ആയിരുന്നു. വ്യക്തി ജീവിതത്തിൽ നിരവധി പ്രതിസന്ധി ഘട്ടങ്ങളെ അഭിമുഖീകരിച്ച മൈഥിലി ഏപ്രിൽ 28 നായിരുന്നു സമ്പത്തുമായി വിവാഹിതയായത്. പ്രണയ വിവാഹമായിരുന്നു. കൂടാതെ ഈ കഴിഞ്ഞ ഓണത്തിന് താൻ ഗർഭിണി ആണെന്ന സന്തോഷ വാർത്തയും മൈഥിലി പങ്കുവെച്ചിരുന്നു.
ഈ വാർത്ത അന്ന് നിറവയറിൽ മൈഥിലി എന്ന തലക്കെട്ടോടെ വാർത്ത ആകകയും, ശേഷം സൈബർ ആങ്ങളമാർ മൈഥിലിയുടെ വിവാഹം കഴിഞ്ഞിട്ട് അഞ്ചുമാസവും നിറവയറിൽ എന്ന തലക്കെട്ടും കണ്ടതോടെ പല അഭ്യൂഹങ്ങളും പങ്കുവെച്ചിരുന്നു. ഇപ്പോഴിതാ തന്റെ വിവാഹ ജീവിതത്തെ കുറിച്ചും, ഗര്ഭകാലത്തെ കുറിച്ചും മൈഥിലി കൗമുദി ടിവിക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞ കാര്യങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്.
മൈഥിലിയുടെ വാക്കുകൾ ഇങ്ങനെ, ഞങ്ങളുടെ ജീവിതത്തിലേക്ക് വളരെ അപ്രതീക്ഷിതമായി വന്ന അതിഥിയാണ് കുഞ്ഞ്.. ഞങ്ങൾ ഒട്ടും പ്രിപ്പേർ ആയിരുന്നില്ല. എന്നാൽ ഗർഭിണിയായശേഷം എനിക്ക് ശാരീരികമായും മാനസീകമായും ഒരുപാട് മാറ്റങ്ങൾ വന്നിട്ടുണ്ട്.’ ‘എനിക്ക് ചില സാധനങ്ങളൊക്കെ കഴിക്കാൻ വലിയ ആഗ്രഹം തോന്നാറുണ്ട്. മരത്തിന്റെ മുകളിൽ കയറ്റി സമ്പത്തിനെ കൊണ്ട് ചെറിപ്പഴം വരെ പറിപ്പിച്ചിട്ടുണ്ട്. സമ്പത്തും ഞാൻ ഗർഭിണിയായശേഷം ഭയങ്കര കെയറിങാണ്.’ ‘ഇപ്പോൾ ഞാൻ അഞ്ച് മാസം ഗർഭിണിയാണ്. ഇതൊരു ഗോൾഡൺ പിരീയഡ് ആയിട്ടാണ് കാണുന്നത്.

സമ്പത്ത് വളരെ സന്തോഷത്തിലാണ്, അദ്ദേഹത്തിന് ഇപ്പോൾ തന്നെ കുഞ്ഞിനെ കൈയ്യിൽ കിട്ടിയാൽ കൊള്ളാമെന്ന അവസ്ഥയിലാണ്, അദ്ദേഹത്തിന്റെ വീട്ടുകാരും വളരെ കെയറിങ് ആണ്. ഞങ്ങളുടെ യാത്രകളൊക്കെ ഇനി കുഞ്ഞ് വന്ന ശേഷം വേണം നടത്താൻ. ഗർഭിണിയായതിന്റെ പേരിൽ എന്നെ അധികമാരും ഉപദേശിക്കാറില്ല. പ്രണയ വിവാഹമായിരുന്നു. ഞാൻ ആഗ്രഹിച്ചത് പോലെ ഒരു ജീവിതമാണ് എനിക്ക് ലഭിച്ചത്. അതിൽ ഞാൻ അതീവ സന്തോഷവതിയാണ്. കൊടൈക്കനാലിൽ വെച്ച് കണ്ടുമുട്ടിയ ശേഷം ഞങ്ങൾ നല്ല സുഹൃത്തുക്കളായിരുന്നു. പിന്നീട് ആ സൗഹൃദം പ്രണയമായി. ആദ്യം പ്രണയം പറഞ്ഞത് സമ്പത്താണ്..
വിവാഹ ശേഷം ഞാൻ അഭിനയിക്കുന്നതിനോട് അദ്ദേഹത്തിന് ഒരു എതിർപ്പും ഉണ്ടായിരുന്നില്ല, കൂടാതെ വളരെ സപ്പോർട്ടുമാണ്. അതെകുറിച്ചൊക്കെ പ്ലാനിങ് നടക്കുമ്പോഴാണ് ഇങ്ങനൊരു പണി തന്നത് എന്നും ചിരിച്ചുകൊണ്ട് മൈഥിലി പറഞ്ഞു. ചട്ടമ്പിയാണ് ഇനി റിലീസിനെത്താനുള്ള മൈഥിലിയുടെ സിനിമ. ശ്രീനാഥ് ഭാസിയാണ് ചിത്രത്തിൽ നായകനായി എത്തുന്നത്. ശ്രീനാഥ് ഭാസി ചിത്രത്തിൽ ‘കറിയ’ എന്ന കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ ട്രെയിലർ ബോളിവുഡ് നടനും സംവിധായകനുമായ അനുരാഗ് കശ്യപ് പുറത്ത് വിട്ടിരുന്നു….
Leave a Reply