
മൈഥിലിയുടെ ജീവിത യാത്രയിൽ കൂട്ടായി ഇനി സമ്പത്തും ! പല പ്രതിസന്ധികളെയും അതിജീവിച്ച മൈഥിലി ഇനി പുതിയ ജീവിത വഴിയിൽ !
മലയാള സിനിമ പ്രേമികൾക്ക് വളരെ സുപരിചിതയായ അഭിനേത്രിയാണ് മൈഥിലി. ചെയ്ത ചിത്രങ്ങളിൽ കൂടുതലും പരാജയ ചിത്രങ്ങളായിരുന്നു, പാലേരി മാണിക്യം ആയിരുന്നു ആദ്യ ചിത്രം അതിനു ശേഷം ചെയ്ത ചിത്രങ്ങൾ അത്ര വിജയമായിരുന്നില്ല, പിന്നീട് ‘സാൾട്ട് ആൻഡ് പെപ്പർ’ ആയിരുന്നു മറ്റൊരു വിജയ ചിത്രം. സിനിമയിൽ ആരും കൊതിക്കുന്ന തുടക്കമായിരുന്നു മൈദിലിക്ക് ലഭിച്ചിരുന്നത്. രഞ്ജിത്തിന്റെ സംവിധാനത്തിൽ മമ്മൂട്ടി നായകനായ ചിത്രത്തിൽ ടൈറ്റിൽ റോളിലാണ് നടിയുടെ തുടക്കം.
ആ വേഷം ശ്രദ്ധിക്കപ്പെട്ടു എങ്കിലും ആ വിജയം തുടർന്ന് കൊണ്ടുപോകാൻ മൈഥിലിക്ക് സാധിച്ചില്ല. വിജയങ്ങൾക്ക് പകരം വിവാദങ്ങളെയാണ് നടി കൂടെ കൂട്ടിയത്. എന്റെ ഇതുവരെയുള്ള കരിയറില്‍ ഞാന്‍ ഹാപ്പി അല്ല എന്ന് മൈഥിലിതന്നെ തുറന്ന് പറഞ്ഞിരുന്നു. പാലേരി മാണിക്യത്തിനു ശേഷം കഥാപാത്രങ്ങളില്‍ സെലക്ടീവാകാന് കഴിയാഞ്ഞത് കരിയറില്‍ നടിക്ക് ഒരുപാട് മോശമായി ബാധിച്ചിരുന്നു എന്ന് മൈഥിലി തന്നെ തുറന്ന് പറഞ്ഞിരുന്നു.

ഏറെ നാളായി സിനിമയിൽ നിന്നും വിട്ടുനിന്ന മൈഥിലി ഇപ്പോൾ വിവാഹിതയായിരിക്കുകയാണ്. ഇന്ന് രാവിലെ ഗുരുവായൂരില്‍ വെച്ചായിരുന്നു വിവാഹം. ആര്‍ക്കിടെക്റ്റായ സമ്പത്താണ് വരൻ. ഇന്ന് വൈകിട്ട് കൊച്ചിയില്‍ സിനിമ സുഹൃത്തുക്കള്‍ക്കായി വിവാഹ വിരുന്ന് നടത്തുമെന്നും റിപ്പോര്‍ട്ടുണ്ട്. വളരെ ലളിതമായ ചടങ്ങുകളോടെ മൈഥിലി വിവാഹിതയായി.
തന്റെ ജീവിതത്തെ കുറിച്ച് പലപ്പോഴും മൈഥിലി തുറന്ന് പറഞ്ഞിരുന്നു. സിനിമ സെലക്ടീവ് ആയി തിരഞ്ഞെടുക്കാൻ കഴിയാത്തത് ഒരു തെറ്റായി തോന്നുന്നില്ല, എല്ലാ അഭിനേതാക്കളും നല്ലതും മോശവുമായ ചിത്രങ്ങൾ ചെയ്തിട്ടുണ്ട്. എന്നിരുന്നാലും സിനിമയില്‍ നിന്നു എനിക്ക് ചൂഷണങ്ങളൊന്നും ഉണ്ടായിട്ടില്ല. എന്നാല്‍ എല്ലാ പുരുഷന്മാരും മോശക്കാരല്ല. എനിക്ക് മണ്ടത്തരങ്ങളും പാളിച്ചകളും പറ്റിയത് സിനിമയ്ക്ക് പുറത്താണെന്നും അത് തന്റെ തെറ്റുകൊണ്ട് പറ്റിയതാണെന്നും മൈഥിലി സമ്മതിക്കുന്നു.
Leave a Reply