
വീട്ടുകാരുടെ സമ്മതത്തോടെയുള്ള പ്രണയ വിവാഹമായിരുന്നു ! എല്ലാം ഞങ്ങൾ ആഗ്രഹിച്ചത് പോലെ വന്നു ! തന്റെ ഭർത്താവിനെ കുറിച്ച് ആദ്യമായി മൈഥിലി പറയുന്നു !
മലയാള സിനിമ പ്രേമികൾക്ക് ഏറെ പ്രിയങ്കരിയായ അഭിനേത്രിയാണ് മൈഥിലി. സൂപ്പർ സ്റ്റാറുകളുടെ ചിത്രങ്ങളിൽ സ്ഥിരം സാന്നിധ്യമായിരുന്ന മൈഥിലി ഇപ്പോൾ കുറച്ച് കാലമായി സിനിമ രങ്ങത്തുനിന്നും വിട്ടുനിൽക്കുക ആയിരുന്നു. കഴിഞ്ഞ ദിവസം നടിയുടെ വിവാഹമായിരുന്നു. ഗുരുവായൂര്‍ അമ്പലത്തില്‍ വെച്ച് വളരെ ലളിതമായിട്ടാണ് താലിക്കെട്ട് ചടങ്ങുകള്‍ നടത്തിയത്. ശേഷം സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കുമായി വിവാഹവിരുന്നും സങ്കടിപ്പിച്ചിരുന്നു. വിവാഹശേഷം ഭര്‍ത്താവിന്റെ വീട്ടിലേക്ക് പ്രവേശിക്കുന്ന മൈഥിലിയുടെ വീഡിയോയുമൊക്കെ സമൂഹ മാധ്യമങ്ങളിൽ ഏറെ ശ്രദ്ധ നേടിയിരുന്നു.
ഇപ്പോഴിതാ വിവാഹ ശേഷം ആദ്യമായി നടി തന്റെ വിവാഹ ഒരുക്കങ്ങൾ കുറിച്ചും അതുപോലെ ഭർത്താവിനെ കുറിച്ചുമെല്ലാം തുറന്ന് പറഞ്ഞിരിക്കുകയാണ്. നടിയുടെ വാക്കുകൾ ഇങ്ങനെ, വിവാഹത്തിന്റെ ഒരുക്കങ്ങളൊക്കെ വളരെ കുറച്ച് ദിവസങ്ങള്‍ കൊണ്ട് ചെയ്തതാണ്. ഞങ്ങളുടെ ടീമാണ് എല്ലാം ചെയ്തത്. 10 ദിവസമാണ് കിട്ടിയത്. എല്ലാം ഭയങ്കര സിംപിള്‍ ആന്‍ഡ് എലഗന്റായിരിക്കണം എന്നായിരുന്നു ഞങ്ങളുടെ ആഗ്രഹം. ഒത്തിരി മേക്കപ്പൊന്നും ചെയ്യാതെ ലൈറ്റായിട്ട് മതിയായിരുന്നു. അത് നല്ല നീറ്റായിരിക്കണം എന്നും പറഞ്ഞിരുന്നു. എല്ലാം ഞാൻ ആഗ്രഹിച്ചത് പോലെ തന്നെ വന്നു. എല്ലാത്തിനുമുള്ള ക്രെഡിറ്റ് ഉണ്ണിക്ക് ആണെന്നും പറഞ്ഞ് സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റ് ഉണ്ണി പിഎസിനെ മൈഥിലി ക്യാമറയ്ക്ക് മുന്നില്‍ പരിചയപ്പെടുത്തുകയും ചെയ്തു.

ഞങ്ങൾ സ്വപ്നം കണ്ടതുപോലെ എല്ലാം നടന്നു… എല്ലാം വളരെ സിംപിളായി നടത്തണമെന്നാണ് ആഗ്രഹിച്ചത്. ഒരു ഡെസ്റ്റിനേഷന്‍ വെഡ്ഡിംഗായിരുന്നു ഞങ്ങള്‍ ആഗ്രഹിച്ചത്, എല്ലാവര്ക്കും എത്തിപ്പെടാനുള്ള ബുദ്ധിമുട്ട് കാരണം അത് മാറ്റിയെന്നായിരുന്നു മൈഥിലിയുടെ ഭർത്താവ് സമ്പത്ത് പറഞ്ഞത്. ഹണിമൂണിനെക്കുറിച്ചൊന്നും ഞങ്ങൾ അങ്ങനെ പ്ലാന്‍ ചെയ്തിട്ടില്ല. അതൊക്കെ നോക്കി പതുക്കെ പ്ലാനിടാമല്ലോ, സമയമുണ്ടെന്നും മൈഥിലിയുടെ ഭര്‍ത്താവ് പറയുന്നു.
ഇതിനിടെ മൈഥിലി വളരെ സന്തോഷത്തോടെയും അഭിമാനത്തോടെയും തന്റെ ഭർത്താവിനെ ക്യാമറക്ക് മുന്നിൽ പരിചയപ്പെടുത്തി. ഇതാണെന്റെ ഭര്‍ത്താവ്. സമ്പത്ത്, അദ്ദേഹം ഒരു ആര്‍ക്കിടെക്ട് ആണ്. ലവ് മ്യാരേജ് ആണോ എന്ന ചോദ്യത്തിന് വീട്ടുകാരുടെ സമ്മതത്തോടെയുള്ള പ്രണയ വിവാഹമാണ് ഞങ്ങളുടേതെന്ന് മൈഥിലി വെളിപ്പെടുത്തി. അതുപോലെ വിവാഹശേഷം ഭാര്യയുടെ അഭിനയ ജീവിതത്തെ കുറിച്ചും സമ്പത്ത് പറഞ്ഞു. ‘മൈഥിലി ഭാവിയില്‍ അഭിനയിക്കുന്നതിന് എനിക്ക് യാതൊരു പ്രശ്നമൊന്നുമില്ല. അത് അവരുടെ പ്രൊഫെഷൻ ആണ്.. ആ വര്‍ക്ക് നിര്‍ത്താനായി ഞാനൊരിക്കലും പറയില്ല. അഭിനയിക്കുന്നതിന് എതിര് നില്‍ക്കില്ലെന്നാണ് സമ്പത്ത് പറയുന്നത്. ഏതായാലും ഇവർക്ക് ആശംസകൾ നേര്‍ന്നുകൊണ്ട് താരങ്ങളും എത്തിയിരുന്നു. നടി ശ്രിന്ദ തുടക്കം മുതൽ മൈഥിയുടെ എല്ലാ കാര്യങ്ങൾക്കും ഒപ്പം ഉണ്ടായിരുന്നു. അഹാന ഉൾപ്പടെ നിരവധി താരങ്ങൾ എത്തിയിരുന്നു.
Leave a Reply