
‘അതുല്യ പ്രതിഭ അരങ്ങൊഴിഞ്ഞിട്ട് ഇന്നേക്ക് 20 വർഷം’ ! അദ്ദേഹത്തിന്റെ ഓർമദിവസം ആ സന്തോഷ വാർത്ത പുറത്ത്വിട്ട് ദുൽഖർ സൽമാൻ ! ആശംസകൾ അറിയിച്ച് ആരാധകർ !
മലയാള സിനിമയെ ഓർമിക്കപെടുമ്പിൽ അതിൽ മാറ്റിനിർത്താൻ കഴിയാത്ത ഒരു കൂട്ടം അതുല്യ പ്രതിഭകൾ നമുക്ക് സ്വന്തമായവർ ഉണ്ട്, ആ കൂട്ടത്തിൽ മലയാള സിനിമ നിലനിൽക്കും കാലം വരെയും ഓര്മിക്കപെടുന്ന നടനാണ് ശ്രീ എൻ എഫ് വർഗീസ്. മിമിക്രിനടനായിട്ടാണ് അദ്ദേഹം കലാരംഗത്തേക്ക് വന്നത്. പിന്നീട് ചെറിയ ചെറിയ വേഷങ്ങൾ അഭിനയിച്ച് സിനിമ ലോകത്ത് തന്റെ സ്ഥാനം ഉറപ്പിച്ചു. നടക്കപ്പറമ്പിൽ ഫ്രാൻസിസ് വർഗ്ഗീസ് എന്നാണ് അദ്ദേഹത്തിന്റെ പൂർണ പേര്. ശബ്ദഗാംഭീര്യം കൊണ്ടും തനിമയാർന്ന അഭിനയ ശൈലി കൊണ്ടും മലയാളികളുടെ മനസ്സിൽ അദ്ദേഹം വളരെ പെട്ടന്ന് കയറിക്കൂടിയ ആളാണ് എന്‍എഫ് വര്‍ഗീസ്. എത്ര എത്ര കഥാപാത്രങ്ങൾ വില്ലനായും, സഹ നടനായും, നായകനായും, കൊമേഡിയനായും ചെയ്യാത്ത വേഷങ്ങൾ ചുരുക്കം
സിനിമ ലോകത്ത് വളരെ തിരക്കുള്ള നടനായി തുടരുമ്പോഴും ആ തിരക്ക് പിടിച്ച ജീവിതത്തിനിടയിലും അദ്ദേഹം ആകാശവാണിയിൽ റേഡിയോ നാടകത്തിൽ അഭിനയിക്കുകയുണ്ടായിരുന്നു. പത്രം, നരസിംഹം, ആകാശദൂത്, രാവണപ്രഭു അങ്ങനെ ഒരുപാട് ചിത്രങ്ങൾ ഇന്നും നമ്മൾ ഓർത്തിരിക്കുന്നു. 1978-ലായിരുന്നു അദ്ദേഹത്തിന്റെ വിവാഹം ഭാര്യ റോസി, ഇവർക്ക് നാല് മക്കൾ സോഫിയ, സോണി, സുമിത, സൈറ. 2002 ൽ ആണ് മലയാള സിനിമക്ക് ആ നഷ്ടം ഉണ്ടാകുന്നത് അദ്ദേഹം കാറോടിക്കുന്നതിനിടയിലുണ്ടായ ഹൃദയാഘാതം മൂലമാണ് അപ്രതീക്ഷിതമായി യാത്രയാകുന്നത്.

ഇന്ന് അദ്ദേഹം യാത്രയായിട്ട് 20 വർഷം പൂർത്തിയാക്കുകയാണ്. മകൾ തന്റെ അപ്പന്റെ ഓർമയിൽ ഒരു സിനിമ നിർമാണ കമ്പനി തുടങ്ങിയിരുന്നു. അതിനാൽ എന്‍ എഫ് വര്‍ഗീസ് പിക്ച്ചേഴ്സിന്റെ ബാനറില്‍ സോഫിയ വര്‍ഗീസിനൊപ്പം ദുല്‍ഖര്‍ സല്‍മാന്റെ വേഫയറര്‍ ഫിലിംസ് ചേര്‍ന്നാണ് ചിതം നിര്‍മ്മിക്കുന്ന ചിത്രം ’പ്യാലി’യുടെ റിലീസ് പ്രഖ്യാപിച്ചു. ജുലൈ8നാണ് ചിത്രം തിയേറ്ററുകളില്‍ എത്തുന്നത്. എന്‍ എഫ് വര്‍ഗീസ് പിക്ച്ചേഴ്സിന്റെ ബാനറില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ പ്രഖ്യാപനം അദ്ദേഹത്തിന്റെ 20-ാം ചമര വാര്‍ഷിക ദിനമായ ഇന്ന് ദുല്‍ഖര്‍ സല്മാന് ആണ് സോഷ്യല്‍മീഡിയയിലൂടെ റിലീസ് തിയതി പുറത്തുവിട്ടത്.
ഈ തിയതി പുറത്ത് വിട്ടുകൊണ്ട് ദുൽഖർ കുറിച്ചത് ഇങ്ങനെ ആയിരുന്നു, ഇ,തിഹാസ താരത്തെ നമുക്ക് നഷ്ടപ്പെട്ടിട്ട് ഇന്ന് 20 വര്‍ഷം തികയുന്നു. ഞങ്ങളുടെ ഹൃദയത്തില്‍ അദ്ദേഹത്തെ ഓര്‍ക്കുമ്പോള്‍, ഞങ്ങള്‍ വേഫെയറര്‍ ഫിലിംസും എന്‍എഫ് വര്‍ഗീസ് പിക്ചേഴ്സും ‘പ്യാലി’യുടെ അവിശ്വസനീയമായ കഥ നിങ്ങളിലേക്ക് കൊണ്ടുവരാന്‍ വളരെ ആവേശത്തിലാണ്
Leave a Reply