
മഞ്ജു പഴയതെല്ലാം മറന്നു ! ഞാൻ വിളിച്ചപ്പോൾ എന്നോട് പ്രതികരിച്ച രീതി വിഷമിപ്പിച്ചു ! ഇപ്പോഴും മഞ്ജു എന്റെ നല്ല സുഹൃത്തായിട്ടാണ് ഞാൻ കാണുന്നത് ! നാദിർഷ !
ഒരു സമയത്ത് മലയാളികൾ ഏവരും ഹൃദയത്തിൽ സൂക്ഷിച്ചിരുന്ന താര ജോഡികളായിരുന്നു മഞ്ജുവും ദിലീപും. ഇരുവരും ഒന്നിച്ച സിനിമകളെല്ലാം ഹിറ്റായിരുന്നു. ആ ഹിറ്റ് ജോഡി സിനിമയിലും ഒന്നിച്ചപ്പോൾ അത് മലയാളികളെ കൂടുതൽ സന്തോഷിപ്പിച്ചു. പക്ഷെ പതിനഞ്ച് വർഷങ്ങൾക്ക് ശേഷം ആ ബന്ധം ഉപേക്ഷിച്ച് രണ്ടുപേരും രണ്ടുവഴിക്ക് പിരിഞ്ഞു. വേര്പിരിഞ്ഞതിന് ശേഷവും ദിലീപ് പലപ്പോഴും മഞ്ജുവിനെ കുറിച്ച് സംസാരിച്ചിരുന്നു. മഞ്ജു വളരെ കഴിവുള്ള ആളാണ്, അവൾ എന്റെ മകളുടെ അമ്മ കൂടിയാണ് ആ ബഹുമാനം ഞാൻ എന്നും മ മഞ്ജുവിന് നൽകും. ഒരുമിച്ച് സിനിമ വന്നാൽ തീർച്ചയായും അഭിനയിക്കുമെന്നും ദിലീപ് പറഞ്ഞരുന്നു.
എന്നാൽ അത്തരം ചോദ്യങ്ങളിൽ നിന്നും ഒഴിഞ്ഞുമാറുകയാണ് മഞ്ജു ചെയ്യുന്നത്. അതുപോലെ ദിലീപും നാദിർഷയും തമ്മിലുള്ള സൗഹൃദം നമുക്ക് ഏവർക്കും അറിയാവുന്നതാണ്. നാദിർഷായാണ് ദിലീപിനെ സിനിമ രംഗത്തും അല്ലാതെയും താരമാക്കി മാറ്റിയത്. ഇവരുടെ കുടുംബങ്ങൾ തമ്മിലും ആ അടുപ്പം നിലനിൽക്കുന്നുണ്ട്. ഇപ്പോഴിതാ ഇതിനുമുമ്പ് നാദിർഷ മഞ്ജുവിനെ കുറിച്ച് പറഞ്ഞ ചില കാര്യങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്.

നാദിർഷായുടെ ആ വാക്കുകൾ ഇങ്ങനെ, മഞ്ജുവിനെ ഞാൻ പരിചയപ്പെടുന്നത് ‘ദില്ലിവാലാ രാജകുമാരൻ’ എന്ന സിനിമയുടെ ഷൂട്ടിനിടെയാണ്. ദിലീപിന്റെ ഭാര്യ കൂടി ആയതോടെ ഞങ്ങൾ തമ്മിലുള്ള ആ സൗഹൃദം കൂടി. താനും ദിലീപും മഞ്ജുവും തമ്മിലുള്ള സന്തോഷകരമായ നിമിഷങ്ങൾ എല്ലാം ഇന്നും എന്റെ മനസിൽ മായാതെ നിൽക്കുന്നുണ്ട്. അതൊന്നും ഒരിക്കലും മറക്കാൻ കഴിയില്ല. ഒരുപാട് നല്ല ഓർമകളാണ് അതെല്ലാം. അവർ തമ്മിൽ പിരിഞ്ഞതിനെ കുറിച്ച് താൻ രണ്ടാളോടും ഇതുവരെ ചോദിച്ചിട്ടില്ല. അവർ പുറത്ത് ആരോടും ഇതേ കുറിച്ച് പറയാൻ ആഗ്രഹിക്കുന്നില്ലെന്ന് തനിക്ക് തോന്നിയിട്ടുണ്ട് അത് കൊണ്ട് വിഷമിപ്പിക്കേണ്ട എന്നു കരുതി താൻ ഒന്നും ചോദിച്ചില്ല എന്നും നാദിർഷ വ്യക്തമാക്കുന്നു.
മഞ്ജു എന്റെ നല്ലൊരു സുഹൃത്താണ്. ഞാൻ ഇപ്പോഴുമാ അങ്ങനെയാണ് കാണുന്നത്. പക്ഷെ ആ ഒരു സൗഹൃദം ഇപ്പോൾ മഞ്ജുവിന് എന്നോടില്ലെന്ന് എനിക്ക് മനസിലായി. എന്റെ മകളുടെ വിവാഹ സമയത്ത് എല്ലാവരെയും ക്ഷണിച്ച സമയത്ത് ഞാൻ മഞ്ജുവിനെയും ക്ഷണിക്കാനായി ഫോണിൽ വിളിച്ചിരുന്നു. മകളുടെ വിവാഹമാണ് വരണം എന്ന് പറഞ്ഞു വിളിച്ചപ്പോൾ താൻ തിരക്കിലാണ് എന്ന് പറഞ്ഞ് മഞ്ജു ഫോൺ കട്ട് ചെയ്യുകയായിരുന്നു. പിന്നീട് വിളിച്ചപ്പോൾ ഫോൺ എടുത്തില്ല എന്നും നാദിർഷ പറയുന്നു. ആ സംഭവം തന്നെ വിഷമിപ്പിച്ചു എന്നും നാദിർഷാ പറയുന്നു.
Leave a Reply