
അച്ഛന്റെയും അമ്മയുടെയും അതേ പാത പിന്തുടർന്ന് മകളും ! പ്രണയിച്ച് വിവാഹം കഴിച്ചത് ബ്രാഹ്മണനെ ! തൊട്ടതെല്ലാം പൊന്നാക്കിയ നായിക ! ഇപ്പോഴത്തെ ജീവിതം !
മലയാളികൾക്ക് എന്നും ഒരു പ്രത്യേക സ്നേഹം ഉള്ള അഭിനേത്രിയാണ് നാദിയ മൊയ്‌ദു. ‘നോക്കത്താ ദൂരത്ത് കണ്ണും നട്ട്’ എന്ന ഒരൊറ്റ ചിത്രംകൊണ്ട് മലയാളി പ്രേക്ഷകരെ മുഴുവൻ കയ്യിലെടുത്ത ആളാണ് നാദിയ, ഗേളി എന്ന നമ്മൾ ഇപ്പോഴും ഓർക്കുകയും ഇഷ്ടപ്പെടുകയും ചെയ്യുന്നു. ആദ്യ ചിത്രം വിജയമായതോടെ കോളേജ് പഠനം പൂർത്തിയാക്കാൻ താരത്തിന് സാധിച്ചില്ല, മലയത്തിൽ ആദ്യ ചിത്രത്തിന് ശേഷം, ‘കൂടും തേടി’, ‘വന്നു കണ്ടു കീഴടക്കി’ തുടങ്ങിയ നിരവധി ചിത്രങ്ങൾ ചെയ്തിരുന്നു..
അതിനു ശേഷം അവർ തമിഴൽ പൂവേ പൂചൂടാവാ എന്ന ചിത്രത്തിൽ നായികയായി എത്തിയ ശേഷം നിരവധി തമിഴ് ചിത്രങ്ങൾ അവരെ തേടി വന്നു, രജനികാന്ത്, കമൽ ഹാസൻ തുടങ്ങിയ മുൻ നിര നായകർക്കൊപ്പം താരം ചിത്രങ്ങൾ ചെയ്തു, പിന്നെ തമിഴിൽ നിന്നും തെലുങ്ക് സിനിമയിലേക്ക് ചുവടുവെച്ചു അവിടെയും സൂപ്പർ സ്റ്റാർസിനൊപ്പം നിരവധി ചിത്രങ്ങൾ ചെയ്തിരുന്നു. നാദിയ ഒരു മലയാളി ആണെങ്കിലും അവർ ജനിച്ചു വളർന്നത് മുംബൈയിലാണ്, അച്ഛൻ എൻ കെ മൊയ്‌ദു മുസ്ലിമാണ്, നാട്ടിൽ അദ്ദേഹത്തിന്റെ സ്ഥലം തലശ്ശേരിയാണ് ‘അമ്മ ലളിത തിരുവല്ല സ്വദേശിയാണ് ഇവർ ജോലി സംബദ്ധമായി മുംബൈയിലാണ് താമസം അതുകൊണ്ടുതന്നെ നാദിയ വളർന്നതും പഠിച്ചതും മുംബൈയിലായിരുന്നു, താരത്തിന്റെ യഥാർഥ പേര് സെറീന മൊയ്‌ദു എന്നാണ്.

തന്റെ അച്ഛനും അമ്മയും പ്രണയിച്ച് വിവാഹം കഴിച്ചവരാണ്. അതേ പാത തന്നെയാണ് നാദിയയും തിരഞ്ഞെടുത്തത്. കൗമാര പ്രായത്തിൽ മൊട്ടിട്ട പ്രണയം, മഹാരാഷ്ട്രയിൽ ഉള്ള ഒരു ബ്രാഹ്മണ കുടുംബത്തിൽ നിന്നുള്ള ഗിരീഷ് ഗോഡ്‌ബോലെ ആണ് നാദിയയുടെ ഭർത്താവ്. പ്രണയം തകർന്ന് പോകാമാകുന്ന സാഹചര്യങ്ങളിൽ എല്ലാം ഇരുവരും ഒരുമിച്ച് കരുത്തോടെ നിന്നു. ഒടുവിൽ വിവാഹം. ശേഷം ഇവർക്ക് സനം, ജന എന്നിങ്ങനെ രണ്ടു പെണ്‍കുട്ടികളാണ് ഉള്ളത്. വിവാഹ ശേഷം ഏറെനാള്‍ അമേരിക്കയിലും യുകെയിലുമൊക്കെയായിരുന്ന നാദിയ ഇപ്പോള്‍ ഭര്‍ത്താവിനും കുടുംബത്തിനുമൊപ്പം ചെന്നൈയില്‍ താമസിക്കുകയാണ്.
സാധാരണ നടിമാരെ പോലെ വിവാഹ ശേഷം വിദേശത്ത് പോയി ഒരു വീട്ടമ്മയായി ഒതുങ്ങാത്ത അമേരിക്കയിൽ താമസിച്ച സമയത്ത് അവർ അവരുടെ തുടർ വിദ്യാഭ്യാസം പൂർത്തിയാക്കിയിരുന്നു, മീഡിയ മാനേജ്‌മെന്റിൽ അനുബന്ധ ബിരുദവും കമ്മ്യൂണിക്കേഷൻ ആർട്‌സ് റേഡിയോ ആൻഡ് ടെലിവിഷൻ എന്നിവയിൽ ബി.എ. ബിരുദവും താരത്തിന് നേടാൻ സാധിച്ചിരുന്നു.
1988 ല്‍ വിവാഹിതയായി കുടുംബജീവിതത്തിന്റെ തിരക്കുകളിലേയ്ക്കു പോയെങ്കിലും പത്തുവര്‍ഷങ്ങള്‍ക്ക് ശേഷം അവർ അഭിനയത്തിലേക്ക് തന്നെ തിരിച്ചെത്തുകയായിരുന്നു. നാദിയ മൊയ്‌ദു എന്ന നടിയെ സംബന്ധിച്ച് അവർ കൈവെച്ച എല്ലാ മേഖലകളും നൂറ് ശതമാനം വിജയം കൈവരിച്ച ആളാണ്,. അത് അവരുടെ കരിയർ ആയാലും, വിദ്യാഭ്യാസം ആയാലും കുടുംബം ആയാലും എല്ലാം, ഇപ്പോഴും അവർ ഒരുപാട് സിനിമകളുടെ തിരക്കിലാണ്.
Leave a Reply