ജയസൂര്യ എന്റെ അടുത്ത സുഹൃത്താണ് ! വിശ്വസിക്കാൻ കഴിയുന്നില്ല ! നൈല

മലയാളത്തിൽ പുണ്യാളൻ എന്ന സിനിമയിൽ ഒരുമിച്ച് അഭിനയിച്ചവരാണ് ജയസൂര്യയും നാട്ടിലേയും. സിനിമാ രം​ഗത്ത് വലിയ വിവാദങ്ങളിലൊന്നും ഇതുവരെയും അകപ്പെടാതിരുന്ന നടനാണ് ജയസൂര്യ. എന്നാൽ ഇപ്പോൾ ഉയർന്നിരിക്കുന്ന പരാതികളിൽ നടനെതിരെ വ്യാപക വിമർശനം വരുന്നുണ്ട്. ഇപ്പോഴിതാ ജയസൂര്യയെക്കുറിച്ച് സംസാരിക്കുകയാണ് നടി നൈല ഉഷ. ഇപ്പോൾ ഉയർന്നിരിക്കുന്ന ആരോപണങ്ങൾ തന്നെ ഞെട്ടിക്കുന്നതാണെന്ന് നൈല ഉഷ പറയുന്നു. ​ഗൾഫ് ന്യൂസുമായുള്ള അഭിമുഖത്തിലാണ് പ്രതികരണം.

ജയ,നൊപ്പം എനിക്ക് വളരെ നല്ല അനുഭവമാണുള്ളത്. എന്റെ അടുത്ത സുഹൃത്തുമാണ്. സിനിമാ രം​ഗത്ത് തനിക്ക് വിളിച്ച് ജ,ൻ, എന്റെ സുഹൃത്ത് നിങ്ങളുടെ ഫാനാണ്, പിറന്നാളാംശംസ പറയാമോ എന്ന് ചോദിക്കാൻ പറ്റുന്ന വ്യക്തിയാണ് ജയസൂര്യ. തനിക്കിത് ഷോക്കിം​ഗ് ആണ്. ഇതേക്കുറിച്ച് ഞാൻ ജയനോട് സംസാരിച്ചിട്ടില്ല.

അതേ,സമയം ആരോപണം ഉന്നയിച്ച സ്ത്രീകൾ കള്ളം പറയുകയാണെന്നോ ഇതിൽ ജയനൊപ്പം നിൽക്കുന്നു എന്നോ അല്ല. പക്ഷെ ഈ വെളിപ്പെടുത്തലുകൾ തനിക്ക് ആശ്ചര്യമുണ്ടാക്കുന്നതാണെന്നും നൈല ഉഷ പറഞ്ഞു. സിനിമാ രം​ഗത്ത് നിന്നും തനിക്ക് മോശം അനുഭവങ്ങൾ ഉണ്ടായിട്ടില്ലെന്നും നൈല ഉഷ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *