
“ഞാൻ അല്ലേടീ, പിന്നെ നിനക്ക് എന്താ വിഷയം” എന്നാണ് ശങ്കർ എന്നോട് ചോദിച്ചത് ! ഫസ്റ്റ് നൈറ്റ് ഷൂട്ടിങ്ങിന്റെ അനുഭവം പറഞ്ഞ് നളിനി !
ഒരു സമയത്ത് തെന്നിന്ത്യൻ സിനിമ ലോകത്ത് ഏറെ തിളങ്ങി നിന്ന അഭിനേത്രിയായിരുന്നു നളിനി. മലയാളത്തിൽ അവർക്ക് നിരവധി മികച്ച അവസരങ്ങൾ ലഭിച്ചിരുന്നു. ആ കാലത്തെ സൂപ്പർ നായകന്മാരുടെ നായികയായി നളിനി ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായി മാറിയിരുന്നു.തമിഴിലാണ് കൂടുതൽ ചിത്രങ്ങൾ ചെയ്തത്. ‘ഇതിലെ വന്നവർ’ എന്ന ചിത്രത്തിലൂടെയാണ് നളിനി മലയാളത്തിൽ അരങ്ങേറ്റം കുറിച്ചത്. ‘ഇടവേള,’ ‘നവംബറിന്റെ നഷ്ടം,’ ‘കൂലി,’ ‘ആവനാഴി,’ ‘അടിമകൾ ഉടമകൾ,’ ‘ഭൂമിയിലെ രാജാക്കന്മാർ’ തുടങ്ങി നിരവധിയേറെ മലയാളചിത്രങ്ങളിൽ നളിനി വേഷമിട്ടു. ഇപ്പോഴിതാ റെഡ് കാർപെറ്റ് ഷോയിൽ പങ്കെടുക്കാൻ എത്തിയപ്പോൾ നളിനി പങ്കിട്ട വിശേഷങ്ങൾ ആണ് ഏറെ ശ്രദ്ധ നേടുന്നു.
കരിയറിൽ ഒരുപാട് നേട്ടങ്ങൾ ഉണ്ടായി എങ്കിലും വ്യക്തി ജീവിതത്തിൽ വലിയൊരു പരാജയമായിരുന്നു, പ്രശസ്തനടൻ രാമരാജനെ 1987ൽ വിവാഹം ചെയ്തു. അരുണ, അരുൺ എന്നീ ഇരട്ടമക്കളുണ്ട്. രണ്ടായിരത്തിൽ അവർ തമ്മിൽ പ്രിരിഞ്ഞു. സിനിമ രംഗത്തെ തന്റെ പ്രിയപെട്ടവരെ കുറിച്ച് നളിനി പറയുന്നത് ഇങ്ങനെ. പദ്മരാജൻ സാറിന്റെ ഒപ്പം പ്രവർത്തിക്കാൻ കഴിഞ്ഞതിന്റെ സന്തോഷവും നടി പറയുന്നുണ്ട്. ഞാൻ അഭിനയിക്കുമ്പോൾ അമ്മ അപ്പുറത്തുനിന്നും എന്തെങ്കിലും പറഞ്ഞു തന്നാൽ അമ്മയുടെ അടുത്ത് ചെന്നിട്ട് ഞാൻ പറഞ്ഞുകൊടുത്തോളാം എന്ന് പറയുമായിരുന്നു അദ്ദേഹമെന്നും നളിനി ഓർത്തെടുക്കുന്നു. സിനിമ രംഗത്ത് ഒരുപാട് പ്രിയ സുഹൃത്തുക്കളുണ്ട്.

ഐവി ശശി സാർ എന്നോട് പറഞ്ഞിട്ടുള്ളത് നീ അഭിനയിക്കേണ്ട ജീവിച്ചാൽ മതിയെന്നാണ്. അതുപോലെ സീമ ചേച്ചി എന്റെ സ്വന്തം ചേച്ചിയെപോലെയാണ്, ഗ്രെയ്റ്റ് സോൾ. എനിക്കൊരു ഒരു സങ്കടം വരുമ്പോൾ ചേച്ചി അവിടെ വന്നിരിക്കും. ഞങ്ങൾ ഒരുമിച്ചു യാത്രകൾ പോകാറുണ്ട്. ഞാൻ ചെല്ലുമ്പോൾ ചേച്ചി എനിക്ക് വേണ്ടി പാചകം ചെയ്തു തരാറുണ്ട് എന്നും നളിനി പറയുന്നു. കുറെ ചിത്രങ്ങൾ ചെയ്തത് ശങ്കറിന്റെ കൂടെ ആണെന്നും, ‘അമ്പിളി’ എന്നൊരു ചിത്രത്തിൽ ഫസ്റ്റ് സീൻ ചെയ്യാൻ പോയപ്പോൾ ഉണ്ടായ രസകരമായ നിമിഷത്തെ കുറിച്ചും നളിനി റെഡ് കാർപ്പറ്റിലൂടെ പറയുന്നു.
ഒരു ദിവസം ശങ്കറിന് ഒപ്പമുള്ള ഫസ്റ്റ് നൈറ്റ് സീനാണ് എടുക്കാൻ പോകുന്നത്. എന്നോട് ആ മുറിയിലേക്ക് കയറാൻ പറഞ്ഞപ്പോൾ ഞാൻ ഭയങ്കര കരച്ചിൽ ആയിരുന്നു. എല്ലാവരും ഉണ്ട്.. അയ്യോ ഫസ്റ്റ് നൈറ്റ് സീൻ എന്ന് പറഞ്ഞു കരയാൻ തുടങ്ങിയപ്പോൾ അമ്മ അടിച്ചെന്നും നളിനി പറയുന്നു. അപ്പോൾ ചേട്ടൻ അടുത്തുവന്നിട്ട് “ഞാൻ അല്ലേടീ, പിന്നെ നിനക്ക് എന്താ വിഷയം”, എന്ന് ശങ്കർ ചോദിച്ചതായും നളിനി പറഞ്ഞു. ഇന്ഡസ്ട്രിൽ ഏറ്റവും അടുത്ത സുഹൃത്ത് വനിതാ കൃഷ്ണചന്ദ്രൻ ആണ്, പൊടി മോൾ എന്ന ഉർവ്വശിയെ അനുജത്തിയെപോലെ ആണെന്നും നളിനി ഷോയിൽ സംസാരിക്കുന്നുണ്ട്.
Leave a Reply