ദിലീപിന്റെ വളർച്ചയിൽ ഒരുപാട് പേർക്ക് അസൂയ ഉണ്ടായിരുന്നു ! എന്തിനാണ് അദ്ദേഹത്തോട് ഇങ്ങനെ ശത്രുത കാണിക്കുന്നതെന്ന് മനസിലാകുന്നില്ല ! നടൻ നന്ദു പറയുന്നു !

മലയാള സിനിമയിൽ ചെറിയ വേഷങ്ങൾ ചെയ്ത് ശ്രദ്ധ നേടിയ നടനാണ് നന്ദു.  ഇപ്പോഴിതാ അദ്ദേഹം ദിലീപിനെ കുറിച്ച് പറഞ്ഞ വാക്കുകളാണ് ഏറെ ശ്രദ്ധ നേടുന്നത്, മാസ്റ്റര്‍ ബിന്‍ യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലൂടെയാണ് ദിലീപ് തനിക്ക് രക്ഷകനായതിനെ കുറിച്ചും അദ്ദേഹത്തിന് ശത്രുക്കളുണ്ടോ എന്നതിനെ പറ്റിയും നന്ദു സംസാരിച്ചത്.

അദ്ദേഹത്തിന്റെ ആ വാക്കുകൾ ഇങ്ങനെ, ആര് ഇനി എന്തൊക്കെ പറഞ്ഞാലും, ദിലീപാണ് എന്റെ രക്ഷകന്‍. അത് എവിടെ വേണമെങ്കിലും ഞാന്‍ പറയും. ഞാന്‍ ബോംബെയില്‍ ജോലി ചെയ്യുകയായിരുന്നു. അത് വിട്ട് കലാമേഖലയിലേക്ക് ഇറങ്ങി. ഒരു കലാപ്രസ്ഥാനം തുടങ്ങി. അവിടെ ഒരുപാട് പ്രോഗ്രാമുകള്‍ ചെയ്തു. പിന്നീട് എന്റെ കൂടെ ഉണ്ടായിരുന്ന മെയിന്‍ കീബോര്‍ഡ് ആര്‍ട്ടിസ്റ്റ് ദാസേട്ടന്റെ കൂടെ പോയി. അതുപോലെ ബാക്കിയുണ്ടായിരുന്നവര്‍ മറ്റ് പല ജോലികളുമായി പോയി. ഷോ കുറഞ്ഞു. പരിപാടികള്‍ നടത്താതെയായി.

അങ്ങനെ ആ സമയത്താണ് നടൻ അബി ഒരു ട്രൂപ്പ് തുടങ്ങുന്നത്, അവൻ അപ്പോൾ എന്നെ വിളിച്ചിട്ട് നീ നാട്ടിലേക്ക് വാ, നമുക്കിവിടെ പ്രോഗ്രാം ഉണ്ടെന്ന് പറയുന്നത്. ആ സമയത്ത് എന്റെ കല്യാണം കഴിഞ്ഞിരിക്കുകയാണ്. അങ്ങനെ ഇവിടെ വന്നപ്പോള്‍ അബി കൊച്ചിന്‍ സാഗര്‍ എന്ന ട്രൂപ്പ് തുടങ്ങി. അതിലേക്ക് ദിലീപ് അടക്കമുള്ളവരും എത്തി. അവിടുന്നാണ് ദിലീപുമായി കൂടുതല്‍ അടുക്കുന്നത്. ആ പരിചയത്തിലാണ് പലയിടത്തും എന്നെ സിനിമയിലേക്ക് കൂടുതല്‍ പരിചയപ്പെടുത്തുന്നത്.

അന്ന് ആ സമയത്ത് ദിലീപ് ആയിരുന്നു മലയാള സിനിമ മേഖലയെ തന്നെ ഒരു പ്രത്യേക രീതിയില്‍ കൊണ്ട് പോയിരുന്നത്. പക്ഷെ പിന്നീടങ്ങോട്ട് ഓരോരുത്തരായി ശത്രുക്കളായി വന്നതോടെ അത് പോയി. എന്തിനാണ് ശത്രുത കാണിക്കുന്നതെന്ന് മനസിലാകുന്നില്ല. പിന്നെ വ്യക്തിപരമായ കാര്യങ്ങളിലേക്ക് നമ്മള്‍ ഇറങ്ങി ചെല്ലാറില്ല. പുള്ളിയുടെ വളര്‍ച്ചയില്‍ ഒരുപാട് പേര്‍ക്ക് അസൂയ ഉണ്ടായിരുന്നു. അങ്ങനെ അദ്ദേഹത്തെ നശിപ്പിച്ചതാണെന്നാണ് എല്ലാവരും പറയുന്നത്.

ഇത്രയും വർഷങ്ങൾ അടുപ്പം ഉണ്ടായിട്ടും ഒരിക്കൽ പോലും അദ്ദേഹം അദ്ദേഹത്തിന്റെ വിഷമത്തെ കുറിച്ച് എന്നോട് ഒന്നും പറഞ്ഞിട്ടില്ല, ഞാൻ ഒന്നും ചോദിച്ചിട്ടില്ല, ദിലീപ് നല്ല കഴിവുള്ള വ്യക്തിയാണ്. അടുത്ത വീട്ടിലെ പയ്യനെ പോലെയാണ് ദിലീപിനെ കാണാന്‍ എല്ലാവരും ആഗ്രഹിക്കുന്നത്. ഇപ്പോഴും ദിലീപത് ചെയ്താല്‍ ഏല്‍ക്കും. അദ്ദേഹം തിരിച്ച് വരും. പല കഥകളും മീഡിയ പറഞ്ഞ് ഉണ്ടാക്കുന്നതാണ്. അല്ലാതെ സിനിമയിലെ താരങ്ങളില്‍ അദ്ദേഹത്തിന് ആരും ശത്രുക്കളായി ഇല്ല എന്നും നന്ദു പറയുന്നു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *