
ഒരു സിനിമയിലും അഭിനയത്തിന് എനിക്ക് ഒരു രൂപ പോലും പ്രതിഫലം കിട്ടിയിട്ടില്ല ! ഉപജീവന മാർഗത്തിന് വേണ്ടിയാണ് ഞാൻ ആ ജോലി ചെയ്തത് ! നടൻ നന്ദു പറയുന്നു !
പല സിനിമകളിൽ പല വേഷങ്ങളിൽ നിരവധി തവണ കണ്ട് നമുക്ക് വളരെ പരിചിതനായ ആളാണ് നടൻ നന്ദു പൊതുവാൾ. ഒരുപക്ഷെ ആ പേര് പലർക്കും അത്ര പരിചിതമാകണമെന്നില്ല, പക്ഷെ ആളെ കണ്ടാൽ നമുക്ക് പിടികിട്ടും. നന്ദുവിന്റെ അച്ഛൻ ഒരു നാടക നടൻ ആയിരുന്നു. തന്റെ സ്കൂൾ കാലഘട്ടം മുതൽ കലാരംഗത്തും മിമിക്രി വേദികളിലും നിറ സാന്നിധ്യമായിരുന്നു. ശേഷം മുതിർന്ന ശേഷം മിമിക്രി വേദികൾ ഫുഡ് ഇൻസ്പെക്ടർ കോഴ്സ് പഠിക്കാൻ ബോംബെയിൽ എത്തിയ അബിയെ നന്ദു പരിചയപ്പെടുന്നതും… പരിചയം സൗഹൃദത്തിനപ്പുറത്ത് സഹപ്രവർത്തനത്തിലേക്ക് വളർന്നു.
അങ്ങനെ ഇരുവരും ചേർന്ന് നിരവധി പരിപാടികൾ ചെയ്തു. അത് നന്ദുവിന് ജീവിതത്തിൽ എന്നോ കുഴിച്ചുമൂടിയ തന്നിലെ കലാകാരനെ വളരാൻ വിടാനുള്ള പ്രചോദനമായി. അങ്ങനെ അദ്ദേഹം തന്റെ ജോലി ഉപേക്ഷിച്ച് സ്റ്റേജ് പ്രോഗ്രാമുകൾക്കായി തന്റെ ജീവിതം മാറ്റിവച്ചു. ഇതിനിടയിൽ ദിലീപിനെ പരിചയപ്പെട്ടു, ദിലീപിലൂടെ സംവിധായകൻ ലാൽ ജോസിലേക്ക് എത്തിയ ആ സൗഹ്യദത്തിലുടെ നന്ദു സ്റ്റേജ് ആർട്ടിസ്റ്റ് എന്നതിൽ ഉപരി സുഹൃത്തുക്കൾ അംഗങ്ങൾ ആകുന്ന പല പ്രോഗ്രാമുകളുടെയും പ്രൊഡക്ഷൻ കൺട്രോളർ ആയും മാനേജർ ആയും ഒക്കെ പിന്നണിയിലും നന്ദു പൊതുവാൾ തിളങ്ങി.

എന്നാൽ തന്റെ അഭിനയ ജീവിതത്തെ കുറിച്ച് നന്ദു പറയുന്നത് ഇങ്ങനെ, പ്രൊഡക്ഷന്‍ കണ്‍ട്രോളറായി ജോലി ചെയ്യുന്നതാണോ അഭിനയമാണോ ഇഷ്ടം എന്ന ചോദ്യത്തിന് നന്ദുവിന്റെ മറുപടി ഇങ്ങനെയായിരുന്നു. അഭിനയമാണ് എന്റെ എന്ജോയ്മെന്റ് എന്നും പക്ഷെ പ്രൊഡക്ഷന്‍ കണ്ട്രോളിംഗ് എന്റെ വരുമാനമാണ് എന്നും നന്ദു പറയുന്നു. അതുമാത്രമല്ല ഞാന്‍ വര്‍ക്ക് ചെയ്ത സിനിമകളിലെ അഭിനയത്തിന് എനിക്ക് ഇതുവരെ ഒരു പൈസ പോലും പ്രതിഫലം കിട്ടിയിട്ടില്ല എന്നും പ്രൊഡക്ഷന്‍ കണ്‍ട്രോളറായിട്ടുള്ള ഒരു പടത്തിലും അഭിനയത്തിന് എനിക്ക് പൈസ കിട്ടിയിട്ടില്ല എന്നും അദ്ദേഹം പറയുന്നു.
പക്ഷെ എന്റെ സിനിമ ജീവിതത്തിൽ ഞാൻ ചെയ്തിരുന്നത് അത്രയും ചെറിയ വേഷങ്ങൾ ആയിരുന്നു എങ്കിലും അവയെലാം ഇപ്പോഴും പ്രേക്ഷകർ ഓർക്കുന്നുണ്ട് എന്നുള്ളതാണ് എനിക്ക് കിട്ടിയ ഏറ്റവും വലിയ പ്രതിഫലം എന്നും നന്ദു പറയുന്നു. മലയാള സിനിമയലെ പ്രമുഖരായ അബി, ദിലീപ്, നാദിര്‍ഷ തുടങ്ങിയവരോടൊപ്പം മിമിക്രി രംഗത്ത് ഏറെനാള്‍ പ്രവര്‍ത്തിച്ചിരുന്ന നന്ദകുമാര്‍ പൊതുവാള് അവരോടൊപ്പംതന്നെ സിനിമകളില്‍ എത്തുകയും അഭിനയ കലയിൽ അസാധ്യ കഴിവ് ഉണ്ടായിരുന്നിട്ടും ചെറിയ വേഷങ്ങളില്‍ ഒതുങ്ങി പോകുകയുമായിരുന്നു നന്ദു.
അദ്ദേഹം തന്റെ ഉപജീവന മാർഗത്തിന് വേണ്ടിയാണ് പ്രൊഡക്ഷൻ മേഖലയിലേക്ക് തിരിഞ്ഞത്. പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്,പ്രൊഡക്ഷന്‍ മാനേജര്‍ ഒക്കെയായി സിനിമയില്‍ സജീവമാണ്. സിനിമയ്ക്കൊപ്പം ഏതാനും സീരിയലുകളിലും അദ്ദേഹം ചെയ്തിരുന്നു. ചെറിയ വേഷങ്ങൾ ആയിരുന്നിട്ടും വീണ്ടും വീണ്ടും അത് ചെയ്യാൻ തയാറാകുന്നത് അഭിനയം തനിക്ക് അത്ര ഇഷ്ടപെട്ട മേഖലയായതുകൊണ്ടാണെന്നും നന്ദു പറയുന്നു. ചെറുതും വലുതമായ 25 ഓളം ചിത്രങ്ങളില്‍ താരം അഭിനയിച്ചിരുന്നു.. ദിലീപ്, നാദിർഷ തുടങ്ങിയവരാണ് തനിക്ക് കുറച്ചെങ്കിലും നല്ല വേഷങ്ങൾ തന്നിരുന്നതെന്നും നന്ദു പറയുന്നു…
Leave a Reply