ഞാൻ ഇതുവരെ ചെയ്ത ഒരു സിനിമയിലും അഭിനയത്തിന് എനിക്ക് ഒരു രൂപ പോലും കിട്ടിയിട്ടില്ല !! നന്ദു പൊതുവാൾ പറയുന്നു !!
സിനിമ ലോകത്ത് വളരെ ശക്തമായ വേഷങ്ങൾ ചെയ്തിരുന്നില്ല എങ്കിലും നമ്മൾ ഓർത്തിരിക്കുന്ന ഒരുപാട് നല്ല കലാകാരന്മാർ നമുക്കുചുറ്റുമുണ്ട്. അത്തരത്തിൽ ഒരു നടനാണ് നന്ദു പൊതുവാൾ. ഒരുപക്ഷെ ഈ പേരുകേട്ടാൽ ആളെ പിടികിട്ടിയില്ലങ്കിലും കാഴ്ചയിൽ എല്ലാവരും തിരിച്ചറിയുന്ന നന്ദു ഇപ്പോൾ തന്റെ സിനിമ ജീവിതത്തെ കുറിച്ച് ചില കാര്യങ്ങൾ തുറന്ന് പറഞ്ഞിരിക്കുകയാണ്.
സിനിമയിലെ വളരെ ചെറിയ കഥാപാത്രങ്ങൾ മാത്രമാണ് അദ്ദേഹം ചെയ്തിരുന്നത്. എങ്കിലും അവയെല്ലാം ഇപ്പോഴും നമ്മൾ ഓർത്തിരിക്കുന്ന കഥാപാത്രങ്ങൾ ആണെന്നുള്ളതാണ് അദ്ദേഹത്തിന് ജീവിതത്തിൽ കിട്ടിയ ആകെ മുതൽക്കൂട്ട്. മിമിക്രി രംഗത്ത് നിന്നാണ് താരം സിനിമയിലേക്ക് എത്തുന്നത്. ശേഷം സിനിമയിൽ ചെറിയ വേഷങ്ങൾ ചെയ്തു തുടങ്ങിയ നന്ദു പിന്നീട് പ്രൊഡക്ഷന്‍ കണ്‍ട്രോളറായി മാറുകയായിരുന്നു.
മുൻനിര നായകന്മാരുടെ ചിത്രങ്ങളിൽ ചെറുതാണെങ്കിലും ശ്രദ്ധേയമായ വേഷം നന്ദുവിന് ലഭിച്ചിരുന്നു. അതിൽ ചിലതാണ് കല്യാണ രാമൻ സിനിമയിൽ ദിലീപ് കൂടുപാത്രം ചെയ്ത മുട്ട വാങ്ങികൊണ്ടുപോകുന്ന ഭിക്ഷക്കാരൻ, വെട്ടം സിനിമയിൽ ട്രെയിനിലെ യാത്രക്കാരന്റെ വേഷം ഇതൊക്കെ ഇന്നും മലയാളികൾ ഓർത്തിരിക്കുന്ന ഹിറ്റ് രംഗങ്ങളാണ്.
അടുത്തിടെ നടന്ന ഒരു അഭിമുഖത്തിൽ നന്ദു തന്റെ ചില സിനിമ വിശേഷങ്ങൾ തുറന്ന് പറഞ്ഞിരുന്നു, പ്രൊഡക്ഷന്‍ കണ്‍ട്രോളറായി ജോലി ചെയ്യുന്നതാണോ അഭിനയമാണോ ഇഷ്ടം എന്ന ചോദ്യത്തിന് നന്ദുവിന്റെ മറുപടി ഇങ്ങനെയായിരുന്നു. അഭിനയമാണ് എന്റെ എന്‍ജോയ്മെന്റ് എന്നും പക്ഷെ പ്രൊഡക്ഷന്‍ കണ്‍ട്രോളിംഗ് എന്റെ വരുമാനമാണ് എന്നും
നന്ദു പറയുന്നു. അതുമാത്രമല്ല ഞാന്‍ വര്‍ക്ക് ചെയ്ത സിനിമകളിലെ അഭിനയത്തിന് എനിക്ക് ഇതുവരെ ഒരു പൈസ പോലും പ്രതിഫലം കിട്ടിയിട്ടില്ല എന്നും പ്രൊഡക്ഷന്‍ കണ്‍ട്രോളറായിട്ടുള്ള ഒരു പടത്തിലും അഭിനയത്തിന് എനിക്ക് പൈസ കിട്ടിയിട്ടില്ല എന്നും അദ്ദേഹം പറയുന്നു..
പക്ഷെ ഞാൻ ചെയ്തിരുന്നത് അത്രയും ചെറിയ വേഷങ്ങൾ ആയിരുന്നു എങ്കിലും അവയെലാം ഇപ്പോഴും പ്രേക്ഷകർ ഓർക്കുന്നുണ്ട് എന്നുള്ളതാണ് എനിക്ക് കിട്ടിയ ഏറ്റവും വലിയ പ്രതിഫലം എന്നും നന്ദു പറയുന്നു. മലയാള സിനിമയലെ പ്രമുഖരായ അബി, ദിലീപ്, നാദിര്‍ഷ തുടങ്ങിയവരോടൊപ്പം മിമിക്രി രംഗത്ത് ഏറെനാള്‍ പ്രവര്‍ത്തിച്ചിരുന്ന നന്ദകുമാര്‍ പൊതുവാള്‍ അവരോടൊപ്പംതന്നെ സിനിമകളില്‍ എത്തുകയും അഭിനയ കലയിൽ അസാധ്യ കഴിവ് ഉണ്ടായിരുന്നിട്ടും ചെറിയ വേഷങ്ങളില്‍ ഒതുങ്ങി പോകുകയുമായിരുന്നു നന്ദു.
പിന്നീട് ഉപജീവന മാർഗമായിട്ടാണ് അദ്ദേഹം പ്രൊഡക്ഷൻ മേഖലയിലേക്ക് തിരിഞ്ഞത്. പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്,പ്രൊഡക്ഷന്‍ മാനേജര്‍ ഒക്കെയായി സിനിമയില്‍ സജീവമാണ്. സിനിമയ്‌ക്കൊപ്പം ഏതാനും സീരിയലുകളിലും അദ്ദേഹം ചെയ്തിരുന്നു. ചെറിയ വേഷങ്ങൾ ആയിരുന്നിട്ടും വീണ്ടും വീണ്ടും അത് ചെയ്യാൻ തയാറാകുന്നത് അഭിനയം തനിക്ക് അത്ര ഇഷ്ടപെട്ട മേഖലയായതുകൊണ്ടാണെന്നും നന്ദു പറയുന്നു. ചെറുതും വലുതമായ 25 ഓളം ചിത്രങ്ങളില്‍ താരം അഭിനയിച്ചിരുന്നു.. ദിലീപ് നാദിർഷ തുടങ്ങിയവരാണ് തനിക്ക് കുറച്ചെങ്കിലും നല്ല വേഷങ്ങൾ തന്നിരുന്നതെന്നും നന്ദു പറയുന്നു…
Leave a Reply