
കൊട്ടാരവും രാജകീയ ജീവിതവും എല്ലാം ശെരിയാണ്, പക്ഷെ മനസ്സിൽ അത് എന്നുമൊരു നോവാണ് ! നടൻ നെപ്പോളിയന്റെ ജീവിതം !
ഒരു സമയത്ത് തെന്നിന്ത്യൻ സിനിമ ലോകത്ത് ഏറെ തിളങ്ങി നിന്ന നടനാണ് നെപ്പോളിയൻ. അദ്ദേഹത്തിന്റെ പേര് അതാണെങ്കിലും നമുക്ക് എന്നും അദ്ദേഹം മുണ്ടക്കൽ ശേഖരൻ തന്നെയാണ്. ദേവാസുരവും അതുപോലെ രാവണപ്രഭു എന്നീ ചിത്രങ്ങളിൽ മികച്ച പ്രകടനം കാഴ്ചവെച്ച നെപ്പോളിയൻ ഇപ്പോഴും മലയാളികൾക്ക് പ്രിയങ്കരനാണ്. ഒരു നടൻ എന്നതിലുപരി രാഷ്ട്രീയപ്രവർത്തകനും മൻമോഹൻ സിന്ദ് മന്ത്രിസഭയിലെ കേന്ദ്രമന്ത്രിസഭയിലെ അംഗവുമാണ് നെപ്പോളിയൻ ദുരൈസ്വാമി എന്ന നെപ്പോളിയൻ. അദ്ദേഹം പ്രമുഖ ബിസ്നെസ്സ്മാനും ആണെന്നുള്ളത് അധികമാർക്കും അറിയില്ല. അദ്ദേഹം ഇപ്പോൾ കുടുംബവുമായി അമേരിക്കയിൽ സ്ഥിര താമസമാക്കിയിരിക്കുകയാണ്.
അദ്ദേഹം കുടുംബത്തിനാണ് മറ്റെന്തിനേക്കാളും പ്രാധാന്യം നൽകുന്നത്. ഭാര്യ ജയസുധ, ഇവർക്ക് രണ്ടു ആൺ മക്കളാണ്. മൂത്ത മകൻ ധനുഷ്, ഇളയ മകൻ ഗുണാൽ. ഇതിൽ മൂത്ത മകൻ ധനുഷിന് അരക്ക് താഴേക്ക് തളർന്ന അവസ്ഥയാണ്. അടുത്തിടെ ഒരു യുട്യൂബ് ചാനലിൽ കൂടി അദ്ദേഹത്തിന്റെ അമേരിക്കയിലെ വീണ്ടും ചുറ്റുപാടും എല്ലാം കാണിച്ചിരുന്നു. അമേരിക്കയിലും സ്വന്തമായി ബിസിനെസ്സ് ഉള്ള നെപ്പോളിയൻ ഒരു കോടീശ്വരൻ ആണ്..
ആരും കൊതിക്കുന്ന ഒരു ജീവിതമാണ് അദ്ദേഹത്തിന്റേത്. അമേരിക്കയിലെ അദ്ദേഹത്തിന്റെ കൊട്ടാര സമാനമായ വീട് കണ്ട് ഞെട്ടിയിരിക്കുകയാണ് ആരാധകർ. 12000 സ്ക്വയര്ഫീറ്റില് തീർത്ത ഈ വീട് അദ്ദേഹം സുഖമില്ലാത്ത തന്റെ മകന്റെ സൗകര്യങ്ങൾക്ക് പ്രാധാന്യം നൽകിയാണ് പണിതിരിക്കുന്നത്. വീട്ടിൽ ധനുഷിന് പ്രത്യേക കിടപ്പുമുറിയുണ്ടെങ്കിലും അവൻ തന്റെ കിടപ്പുമുറിയിലാണ് തങ്ങുന്നതെന്ന് നെപ്പോളിയൻ പറഞ്ഞു. വീട്ടിൽ മകനുവേണ്ടി പ്രത്യേക കിടക്കയും വാങ്ങിയിട്ടുണ്ട്. മകന് സുഖമായി ഉറങ്ങാൻ വേണ്ടിയാണ് അത്യാധുനിക കിടക്ക വാങ്ങിയതെന്നും അതിൽ ഫിസിയോതെറാപ്പിക്കുള്ള സൗകര്യമുണ്ടെന്നും നെപ്പോളിയൻ പറയുന്നു.

എല്ലാ സൗഭാഗ്യങ്ങളും ഈശ്വരൻ തനിക്ക് തന്നെങ്കിലും ഈ മകന്റെ കാര്യത്തിൽ എന്നുമൊരു ദുഃഖം തനിക്ക് ഉണ്ടെന്നും അദ്ദേഹം പറയുന്നു. നാളെ കാലത്ത് ആരുമില്ലാതായാലും അവന് ആരുടേയും സഹായം ഇല്ലാതെ ജീവിക്കാൻ ആവിശ്യമായ എല്ലാ സൗകര്യങ്ങളും ചെയ്തിട്ടുണ്ട്. ആധുനിക ടെക്നിക്കുകൾ ഉപയോഗിച്ചാണ് വീടുകൾ ചെയ്തിരിക്കുന്നത്. വീടിന് ആകെ മൂന്ന് നിലകളുണ്ട്. നെപ്പോളിയൻ തന്റെ മകന് ബുദ്ധിമുട്ടില്ലാതെ ഈ മൂന്ന് നിലകളിൽ എത്താൻ പ്രത്യേക ലിഫ്റ്റ് സൗകര്യം ഒരുക്കിയിട്ടുണ്ട്.
അതുമാത്രമല്ല സ്വിമ്മിംഗ് പൂളിൽ എത്താൻ ഒരു പ്രത്യേക ചെറിയ ലിഫ്റ്റ് അദ്ദേഹം നിർമ്മിച്ചിട്ടുണ്ട്.വീട്ടിൽ വാഹനങ്ങളായി ബെൻസും ടെസ്ലയുമുണ്ടെന്ന് പറഞ്ഞ നെപ്പോളിയൻ തന്റെ മക്കൾക്ക് വെവ്വേറെ കാറുകൾ വാങ്ങിഎന്നും പറഞ്ഞു. . നെപ്പോളിയന്റെ സ്വകാര്യ ആവശ്യത്തിനായി ഒരു ടൊയോട്ട കാറും കുടുംബത്തിനായി ലിഫ്റ്റ് സജ്ജീകരിച്ച വാനും ഉണ്ട്.വീടിന്റെ താഴത്തെ നിലയിൽ ഒരു വൈൻ നിലവറയുമുണ്ട്. ഇത് മാത്രമല്ല ഈ വീടിന്റെ മറ്റൊരു പ്രത്യേകത വീടിനുള്ളിൽ തന്നെ ബാസ്കറ്റ്ബോൾ കോർട്ടാണ്. യഥാർത്ഥ ബാസ്ക്കറ്റ്ബോൾ കോർട്ട് വീടിനുള്ളിലാണ് നിർമ്മിച്ചിരിക്കുന്നതും മകന് വേണ്ടിയാണ് എന്ന് പറഞ്ഞിരിക്കുകയാണ് നെപ്പോളിയൻ.
Leave a Reply