‘മുണ്ടക്കൽ ശേഖരൻ ഇപ്പോൾ ആ പഴയ ആളല്ല’ ! നടൻ നെപ്പോളിയൻ അമേരിക്കയിൽ രാജകീയ ജീവിതം ! നടന്റെ പുതിയ വിശേഷങ്ങൾ ശ്രദ്ധ നേടുന്നു !

മലയാളികൾക്ക് നടൻ നെപ്പോളിയൻ എന്നും ഏറെ പ്രിയങ്കരനാണ്. അദ്ദേഹം ചെയ്ത സൂപ്പർ ഹിറ്റ് കഥാപാത്രമായ മുണ്ടക്കൽ ശേഖരൻ എന്ന പേരിൽ തന്നെയാണ് മലയാളികൾ കൂടുതലായും അദ്ദേഹത്തെ ഓർമിക്കപെടുന്നത്.  ഒരു നടൻ എന്നതിലുപരി രാഷ്ട്രീയപ്രവർത്തകനും മൻമോഹൻ സിന്ദ് മന്ത്രിസഭയിലെ കേന്ദ്രമന്ത്രിസഭയിലെ അംഗവുമാണ് നെപ്പോളിയൻ ദുരൈസ്വാമി എന്ന നെപ്പോളിയൻ. അദ്ദേഹം പ്രമുഖ ബിസ്നെസ്സ്മാനും ആണെന്നുള്ളത് അധികമാർക്കും അറിയില്ല. അദ്ദേഹം ഇപ്പോൾ കുടുംബവുമായി അമേരിക്കയിൽ സ്ഥിര താമസമാക്കിയിരിക്കുകയാണ്.

ഭാര്യ ജയസുധ, ഇവർക്ക് രണ്ടു ആൺ മക്കളാണ്. മൂത്ത മകൻ ധനുഷ്, ഇളയ മകൻ ഗുണാൽ. ഇതിൽ മൂത്ത മകൻ ധനുഷിന് അരക്ക് താഴേക്ക് തളർന്ന അവസ്ഥയാണ്. ഇപ്പോഴിതാ മകൻ ധനുഷ് തമിഴ് പ്രശസ്ത യുട്യൂബ് താരം ഇർഫാന്റെ വലിയ ആരാധകനാണ്, അതുകൊണ്ട് തന്നെ ഇർഫാനെ അമേരിക്കയിലെ തന്റെ വീട്ടിലേക്ക് വിളിച്ചിരിക്കുകയാണ് ധനുഷ്. ഇർഫാൻ തന്റെ യുട്യൂബ് ചാനലിലൂടെ നെപ്പോളിയന്റെ കുടുംബത്തെയും അവരുടെ കൊട്ടാരം പോലെയുള്ള വീടും ആരാധകർക്ക് വേണ്ടി പരിചപ്പെടുത്തിയിരിക്കുകയാണ് വീഡിയോയിൽ .
അമേരിക്കയിലും സ്വന്തമായി ബിസിനെസ്സ് ഉള്ള നെപ്പോളിയൻ ഒരു കോടീശ്വരൻ ആണ്,

അദ്ദേഹത്തിന്റെ കൊട്ടാര സമാനമായ വീട് കണ്ട് ഞെട്ടിയിരിക്കുകയാണ് ആരാധകർ. 12000 സ്ക്വയര്‍ഫീറ്റില്‍ തീർത്ത ഈ വീട് അദ്ദേഹം സുഖമില്ലാത്ത തന്റെ മകന്റെ സൗകര്യങ്ങൾക്ക് പ്രാധാന്യം നൽകിയാണ് പണിതിരിക്കുന്നത്. വീട്ടിൽ ധനുഷിന് പ്രത്യേക കിടപ്പുമുറിയുണ്ടെങ്കിലും അവൻ തന്റെ കിടപ്പുമുറിയിലാണ് തങ്ങുന്നതെന്ന് നെപ്പോളിയൻ പറഞ്ഞു. വീട്ടിൽ മകനുവേണ്ടി പ്രത്യേക കിടക്കയും വാങ്ങിയിട്ടുണ്ട്. മകന് സുഖമായി ഉറങ്ങാൻ വേണ്ടിയാണ് അത്യാധുനിക കിടക്ക വാങ്ങിയതെന്നും അതിൽ ഫിസിയോതെറാപ്പിക്കുള്ള സൗകര്യമുണ്ടെന്നും നെപ്പോളിയൻ പറയുന്നു.

മകന് വേണ്ടി ഈ വീട് പണിതു എന്നല്ല അവനുവേണ്ടി ഈ വീട് താൻ കൊത്തിയെടുത്തു എന്ന് പറയുന്നതാണ് ശെരിയെന്നും അദ്ദേഹം പറയുന്നു. അത്യാധുനിക ഹൈടെക്ക് രീതിയിലാണ് വീടിന്റെയും ഉപകരണങ്ങളുടെയും നിർമാണം. വീടിന് ആകെ മൂന്ന് നിലകളുണ്ട്. നെപ്പോളിയൻ തന്റെ മകന് ബുദ്ധിമുട്ടില്ലാതെ ഈ മൂന്ന് നിലകളിൽ എത്താൻ പ്രത്യേക ലിഫ്റ്റ് സൗകര്യം ഒരുക്കിയിട്ടുണ്ട്. അതുകൂടാതെ സ്വിമ്മിംഗ് പൂളിൽ എത്താൻ ഒരു പ്രത്യേക ചെറിയ ലിഫ്റ്റ് അദ്ദേഹം നിർമ്മിച്ചിട്ടുണ്ട്.വീട്ടിൽ വാഹനങ്ങളായി ബെൻസും ടെസ്‌ലയുമുണ്ടെന്ന് പറഞ്ഞ നെപ്പോളിയൻ തന്റെ മക്കൾക്ക് വെവ്വേറെ കാറുകൾ വാങ്ങിഎന്നും പറഞ്ഞു. . നെപ്പോളിയന്റെ സ്വകാര്യ ആവശ്യത്തിനായി ഒരു ടൊയോട്ട കാറും കുടുംബത്തിനായി ലിഫ്റ്റ് സജ്ജീകരിച്ച വാനും ഉണ്ട്.വീടിന്റെ താഴത്തെ നിലയിൽ ഒരു വൈൻ നിലവറയുമുണ്ട്.

ഇത് മാത്രമല്ല ഈ വീടിന്റെ മറ്റൊരു പ്രത്യേകത വീടിനുള്ളിൽ തന്നെ ബാസ്കറ്റ്ബോൾ കോർട്ടാണ്. യഥാർത്ഥ ബാസ്‌ക്കറ്റ്‌ബോൾ കോർട്ട് വീടിനുള്ളിലാണ് നിർമ്മിച്ചിരിക്കുന്നത്. കുട്ടിക്കാലം മുതൽ ബാസ്‌ക്കറ്റ് ബോൾ കളിക്കാരനായതിനാലും മകനും അതിൽ താൽപ്പര്യമുള്ളതിനാലുംമാണ് താൻ ഇങ്ങനെ ഒന്ന് വീട്ടിൽ തന്നെ പണിതത് എന്നും അദ്ദേഹം പറയുന്നു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *