
മഞ്ജു വാര്യരുടെ പ്രതിഫലം താങ്ങാൻ കഴിയുന്നതായിരുന്നില്ല ! എന്നാൽ നാഷണൽ അവാർഡ് വാങ്ങിയ പ്രിയാമണി കുറഞ്ഞ പ്രതിഫലത്തിൽ ആ സിനിമ ചെയ്തു !
മലയാള സിനിമ രംഗത്ത് ഏറെ ശ്രദ്ദേയനായ നടനും നിർമാതാവുമാണ് നാസർ ലത്തീഫ്. അദ്ദേഹം ആദ്യമായി സ്വാതന്ത്ര നിർമ്മാതാവായ ചിത്രമായിരുന്നു ആഷിഖ് വന്ന ദിവസം. പ്രിയാമണി നായികയായ ചിത്രത്തിൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത് ഇദ്ദേഹം തന്നെ ആയിരുന്നു. ഇപ്പോഴിതാ ഈ ചിത്രത്തെ കുറിച്ച് നാസർ പറഞ്ഞ ചില കാര്യങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്. മാസ്റ്റർ ബിൻ ചാനലിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഈ കാര്യങ്ങൾ പറഞ്ഞത്. ചിത്രം സാമ്പത്തികമായി വലിയ പരാജയം ആയിരുന്നു എങ്കിലും നിരവധി പുരസ്കാരങ്ങൾ നേടാൻ കഴിഞ്ഞിരുന്നു.
ഈ ചിത്രത്തിൽ ആദ്യം നായികയായി പരിഗണിച്ചത് മഞ്ജു വാര്യറിനെ ആയിരുന്നു. ചിത്രത്തിൽ ഞാൻ തന്നെയാണ് മുഴുനീള കഥാപത്രമായി ചെയ്തത്. സിനിമയ്ക്ക് വേണ്ടി ഞാൻ പത്ത് പന്ത്രണ്ട് കിലോയൊക്കെ കുറച്ചു. എന്റെ കഥാപാത്രത്തിന്റെ മരുമകളായിട്ടായിരുന്നു പ്രിയ മണി. രണ്ടു മക്കളൊക്കെ ഉള്ള കഥാപാത്രം മകൻ അഫഗാനിസ്ഥാനിൽ ജോലിക്ക് പോയി അവിടെ നിന്ന് തീവ്രവാദികൾ പിടിച്ചു കൊണ്ട് പോയിട്ട് അവനെ തിരികെയെത്തിക്കാൻ അച്ഛൻ നടത്തുന്ന ഓട്ടമായിരുന്നു ചിത്രം. ഞാൻ അതിൽ അഭിനയിച്ചില്ല, ജീവിച്ചു. അതിന്റെ ഗുണമുണ്ടായി. നാല് ഇന്റർനാഷണൽ അവാർഡുകൾ ലഭിച്ചു.

സാമ്പത്തികമായി നേട്ടം ഉണ്ടായില്ല എങ്കിലും ഒരു നടൻ എന്ന നിലയിൽ എനിക്ക് തൃപ്തി തന്നു. പ്രിയാമണി എന്ന നടിയെ കുറിച്ച് പറയാതിരിക്കാൻ കഴിയില്ല. അവർ നിർമാതാവ് എന്ന നിലയിലും എനിക്ക് ഒരു ബുദ്ധിമുട്ടുകളും ഉണ്ടാക്കിയില്ല. അവർ വന്നു വളരെ സത്യസന്ധമായി ആ സിനിമ ചെയ്തു തന്നു. അതുകൊണ്ട് ഇന്നും നല്ലൊരു ബന്ധം അവരുമായി ഉണ്ട്. നല്ലൊരു വ്യക്തിയാണ്,’ ‘അവർക്ക് നായകൻ ഒന്നും പ്രശ്നമായിരുന്നില്ല. അവരോട് കഥ പറഞ്ഞു. ഇഷ്ടപ്പെട്ടു. ചെയ്യാമെന്ന് പറഞ്ഞു. പ്രിയാമണി വളരെ നല്ലൊരു തുകയ്ക്ക് വന്ന് അഭിനയിച്ചു. അവർ പൊതുവെ വാങ്ങുന്നതിന്റെ ഒരു 25 ശതമാനമേ എന്റടുത്തെന്ന് വാങ്ങിച്ചുള്ളു. അതിൽ സന്തോഷമുണ്ട്. ഇപ്പോഴും ഒരു സൗഹൃദം, സഹോദരി ബന്ധം അത് ഇന്നുമുണ്ട്.
അതേസമയം ഈ കഥ ആദ്യം പറഞ്ഞത് മഞ്ജുവിനോട് ആയിരുന്നു. അവർക്ക് കഥ ഇഷ്ടപ്പെട്ടു, അവർക്ക് അത് ചെയ്യണം എന്ന ആഗ്രഹം ഉണ്ടായിരുന്നു. പക്ഷെ തിരക്കായിരുന്നു. അവർ പറഞ്ഞ പ്രതിഫലം നമ്മുക്ക് താങ്ങാനും പറ്റാത്തത് ആയിരുന്നു. അവർ അതിന് അർഹതപ്പെട്ടവർ തന്നെയാണ്, പക്ഷെ ഞങ്ങൾക്ക് അത് താങ്ങാൻ കഴിയുന്നത് ആയിരുന്നില്ല. പ്രിയ മാണിയും നല്ലൊരു ആർട്ടിസ്റ്റാണ്. അവരും നാഷണൽ അവാർഡൊക്കെ വാങ്ങിയതാണ്. അങ്ങനെ അവരോട് പോയി പറഞ്ഞു. അവർ വന്ന് വളരെ ഭംഗിയായി ചെയ്തു. പക്ഷെ സാമ്പത്തികമായി ഞാൻ കുറച്ച് തകർന്നു. അഭിനയിക്കാനുള്ള ആവേശം കൊണ്ട് പ്രൊഡക്ഷൻ ഞാൻ ശ്രദ്ധിച്ചില്ല. ഇനി ഞാനത് ശ്രദ്ധിക്കും ഇതൊക്കെ ഒരു പാഠമായിരുന്നു എന്നും നാസർ പറയുന്നു.
Leave a Reply