67-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരം ! മരക്കാർ മികച്ച സിനിമ !!

നീണ്ട കാത്തിരിപ്പിനൊടുവിൽ 67-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരം പ്രഖ്യാപിച്ചിരിക്കുകയാണ് , അതിൽ മലയാള സിനിമക്ക് അഭിമാനിക്കാൻ നിരവധി പുരസ്‌കാരങ്ങൾ ലഭിച്ചിട്ടുണ്ട്, അതിൽ എടുത്തുപറയണ്ട ഒന്ന് മികച്ച ചിത്രമായി തിരഞ്ഞെടുത്തിരിക്കുന്നത് പ്രിയദർശൻ മലയത്തിൽ ഒരുക്കിയ മോഹനലാൽ ചിത്രം മരക്കാർ അറബിക്കടലിന്റെ സിംഹം ആണ് എന്നുള്ളതാണ്, കനി കുസൃതിയുടെ ചിത്രം ബിരിയാണിയുടെ സംവിധായകൻ സാജൻ ബാബു പ്രത്യേക പുരസ്‌കാരത്തിന് അർഹനായി.. അസുരനിലെ അഭിനയത്തിന് ധനുഷും ഭോസ്‌ലെയിലെ പ്രകടനത്തിന് മനോജ് വാജ്‌പേയും മികച്ച നടന്മാര്‍ക്കുള്ള പുരസ്‌കാരം പങ്കിട്ടപ്പോള്‍, മണികര്‍ണിക, പങ്ക തുടങ്ങിയ ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിയായി കങ്കണ റണാവതിനെ തെരഞ്ഞെടുത്തു. മികച്ച സഹനടന്‍ വിജയ് സേതുപതി(സൂപ്പര്‍ ഡീലക്സ്). രാഹുല്‍ റിജി നായര്‍ സംവിധാനം ചെയ്ത കള്ള നോട്ടമാണ് മികച്ച മലയാള ചിത്രം.

മികച്ച തമിഴ് ചിത്രം വെട്രിമാരൻ സംവിധാനം ചെയ്ത് മഞ്ജു ധനുഷ് ജോഡികളുടെ വിജയ ചിത്രം അസുരൻ നേടിയെടുത്തു, മികച്ച പുതുമുഖ സംവിധായകനുള്ള പുരസ്‌കാരം ഹെലൻ എന്ന ചിത്രത്തിന്റെ സംവിധയകാൻ മാത്തുക്കുട്ടി സേവ്യർ നേടിയെടുത്തു.. മനോജ് ബാജ്പെയി ധനുഷ് എന്നിവര്‍ മികച്ച നടന്മാര്‍ക്കുള്ള പുരസ്കാരം പങ്കിട്ടു. കങ്കണ റണാവത്തിനാണ് മികച്ച നടിക്കുള്ള പുരസ്കാരം.

പുരസ്കാരപട്ടിക

മികച്ച സഹനടി – പല്ലവി ജോഷി ചിത്രം – താഷ്കന്റ് ഫയല്‍സ് (ഹിന്ദി)

മികച്ച സഹനടന്‍ – വിജയ് സേതുപതി ചിത്രം – സൂപ്പര്‍ ഡീലക്സ് (തമിഴ്)

പ്രത്യേക ജൂറി പരാമര്‍ശം-

പ്രത്യേക ജൂറി പരാമര്‍ശം – ഒത്ത സെരുപ്പ് സൈസ് 7

മികച്ച സംഗീത സംവിധായകന്‍ -ഡി . ഇമ്മന്‍( വിശ്വാസം )

മികച്ച ഗാനരചയിതാവ്- പ്രഭാവര്‍മ്മ (കോളാമ്ബി)

മികച്ച എഡിറ്റിംഗ്- നവീന്‍ നൂലി (ജേഴ്സി)

മികച്ച വിഷ്വല്‍ എഫക്‌ട്‌സ്- സിദ്ധാര്‍ഥ് പ്രിയദര്‍ശന്‍ (മരക്കാര്‍ അറബിക്കടലിന്റെ സിംഹം)

മികച്ച കൊറിയോഗ്രഫി- രാജു സുന്ദരം (മഹര്‍ഷി)

മികച്ച തിരക്കഥ- കൗശിക് ​ഗാം​ഗുലി (ജ്യേഷ്ഠപുത്രോ)

മികച്ച അവലംബിത തിരക്കഥ- ശ്രീജിത്ത് മുഖര്‍ജി ​(ഗുമ്മാണി)

മികച്ച ബാലതാരം – നാ​ഗ വിശാല്‍ , ചിത്രം കറുപ്പ് ദുരൈ

മികച്ച ഗായകന്‍- ബി പ്രാക് (കേസരി – ഹിന്ദി)

മികച്ച ഗായിക- സാവനി രവീന്ദ്രന്‍ (ബാര്‍ഡോ- മറാത്തി)

മികച്ച ക്യാമറാമാന്‍ – ​ഗിരീഷ് ​ഗം​ഗാധരന്‍ (ജല്ലിക്കെട്ട്)

മികച്ച സംഘട്ടനം – അവനെ ശ്രീമന്‍നാരായണ (കന്നഡ)

മികച്ച പശ്ചാത്തല സം​ഗീതം – പ്രബുദ്ധ ബാനര്‍‌ജി (ജ്യോഷ്ഠപുത്രോ- ബം​ഗാളി)

മികച്ച മെയ്ക്കപ്പ് ആര്‍‌ടിസ്റ്റ് – രഞ്ജിത്ത് (ഹെലന്‍ -മലയാളം)

മികച്ച വസ്ത്രാലങ്കാരം – സുജിത്ത്, സായ് (മരക്കാര്‍ അറബിക്കടലിന്റെ സിംഹം)

മികച്ച പ്രൊഡക്ഷന്‍ ഡിസൈന്‍ – ആനന്ദി ​ഗോപാല്‍ (മറാത്തി)

മികച്ച കുട്ടികളുടെ ചിത്രം – കസ്തൂരി (ഹിന്ദി)

മികച്ച മലയാള സിനിമ- കള്ളനോട്ടം

മികച്ച ഹിന്ദി ചിത്രം – ചിച്ചോരെ

മികച്ച തമിഴ് ചിത്രം – അസുരന്‍

മികച്ച തെലുഗ് ചിത്രം – ജേഴ്സി

മികച്ച തുളു ചിത്രം – പിങ്കാര

മികച്ച പണിയ ചിത്രം – കെഞ്ചിറ

Leave a Reply

Your email address will not be published. Required fields are marked *