
ജീവിതത്തിൽ ഒരു കുഴപ്പവുമില്ലെന്നും, എല്ലാം ഭയങ്കര നല്ലതാണെന്നും നുണ പറയാന്‍ താന്‍ ഉദ്ദേശിക്കുന്നില്ല, എന്റെ പ്രചോദനം മഞ്ജു ചേച്ചിയാണ് നവ്യ നായർ പറയുന്നു !
മലയാള സിനിമയിൽ ഒരു സമയത്ത് ഏറ്റവും കൂടുതൽ തിളങ്ങി നിന്ന മുൻ നിര നായികയായിരുന്നു നവ്യ നായർ. ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായിരുന്ന നവ്യ വിവാഹത്തോടെയാണ് സിനിമ രംഗത്തുനിന്നും അകന്ന് പോയത്. വളരെ ചെറുപ്പം മുതൽ ശാസ്ത്രീയമായ രീതിയിൽ നൃത്തം അഭ്യസിച്ചിരുന്ന നവ്യ സ്കൂളിൽ കലാതിലകമായിരുന്നു, ഡിഗ്രിക്കായി താരം ഇഗ്ളീഷാണ് തിരഞ്ഞെടുത്തത്, ചെറുപ്പം മുതൽ തന്നെ പഠനത്തിൽ മിടുക്കിയായിരുന്നു താരം, സിനിമയിൽ തിളങ്ങി നിൽക്കുന്ന സമയത്തുതന്നെയാണ് താരം സിനിമയുമായി യാതൊരു ബന്ധവുമില്ലത്ത മുംബൈയില്‍ ജോലി ചെയ്യുന്ന ങ്ങനാശ്ശേരി സ്വദേശി സന്തോഷ് എന്‍. മേനോനുമായി നവ്യ വിവാഹിതയാകുന്നത്.
ശേഷം വളരെ പെട്ടെന്ന് തന്നെ മകന്റെ ജനനവും. ഇപ്പഴിതാ ഒരു പതിറ്റാണ്ട് കാലത്തെ ഇടവേളക്ക് ശേഷം നവ്യ വീണ്ടും തന്റെ തട്ടകത്തിലേക്ക് തിരികെ എത്തിയിരിക്കുകയാണ്. വി.കെ. പ്രകാശ് സംവിധാനം ചെയ്യുന്ന ‘ഒരുത്തീ’യിലൂടെയാണ് നവ്യയുടെ മടങ്ങിവരവ്. ചിത്രം വൻ വിജയമായിരുന്നു. ശ്ക്തമായ ഒരു സ്ത്രീകഥാപാത്രമാണ് നവ്യ അവതരിപ്പിച്ചത്. ഒരു അഭിമുഖത്തിൽ തന്റെ വ്യകതി ജീവിതത്തെ കുറിച്ചുള്ള ചോദ്യത്തിന് നവ്യയുടെ മറുപടിയാണ് ഏറെ ശ്രദ്ധ നേടുന്നത്.

സിനിമ രംഗത്തേക്കുള്ള തിരിച്ചുവരവിനുള്ള പ്രചോദനം ആരാണ്, മഞ്ജു വാര്യരാണോ എന്ന ചോദ്യത്തിന് അതെ മഞ്ജു ചേച്ചി എപ്പോഴും എന്റെ ഇന്സ്പിരേഷന് തന്നെയാണെന്നായിരുന്നു നവ്യയുടെ മറുപടി. മഞ്ജു ചേച്ചി പൊളിയാണെന്നും നവ്യ അഭിമുഖത്തില്‍ പറയുന്നുണ്ട്. കൂടാതെ അടുത്തിടെ ഏറെ ചർച്ചയായ നടിയുടെ വിവാഹജീവിതത്തെ കുറിച്ചും താരം അഭിമുഖത്തില്‍ സംസാരിക്കുന്നുണ്ട്. സിനിമയിലും ഗോസിപ്പിലുമൊക്കെ കാണുന്നതുപോലെ വൈകാരിക രംഗങ്ങളും സംഘട്ടനങ്ങളുമൊക്കെയുള്ള ഒരു തിരക്കഥയാണോ വിവാഹ ജീവിതം എന്ന ചോദ്യത്തിന് എല്ലാവരുടേയും ഒക്കെ പോലെ തന്നെ സാധാരണ ജീവിതമാണെന്നായിരുന്നു നവ്യയുടെ മറുപടി.
എല്ലാം വളരെ നല്ലതാണ്, അല്ലങ്കിൽ മാതൃകാ കുടുംബമാണ് എന്നൊന്നും കള്ളം പറയാൻ ഞാൻ ഉദ്ദേശിക്കുന്നില്ല. എല്ലാവരെയും പോലെ പല പ്രശ്നങ്ങളും വഴക്കുകളും എല്ലാം ഞങ്ങൾക്ക് ഇടയിലും ഉണ്ട്. കൂടാതെ സന്തോഷുമായുള്ള വിവാഹം കഴിഞ്ഞ് മുംബൈയില്‍ എത്തിയ ശേഷം താന്‍ നേരിട്ട ഒറ്റപ്പെടലിനെ കുറിച്ചും അഭിമുഖത്തില്‍ താരം പറയുന്നുണ്ട്. ‘അവിടെ ഞാന്‍ ഒരാള്‍ മാത്രം. എന്ത് ചെയ്യാനാ ഒന്നും ചെയ്യാനില്ല. ഒരുപാട് ബോറടിച്ച ദിവസങ്ങൾ ആയിരുന്നു അതെന്നും നവ്യ പറയുന്നുണ്ട്..
അതുപോലെ നവ്യയുടെ ഭർത്താവ് സന്തോഷ് പറയുന്നത് ഇങ്ങനെ, നവ്യ എങ്ങനെയുണ്ട് എന്ന് ചോദിക്കുമ്പോൾ അദ്ദേഹം പറയണത്, സിനിമയുടെ വെള്ളിവെളിച്ചത്തിൽ നിന്ന് വന്നതാണ് എങ്കിലും ‘ഷി എസ് പെർഫെക്ട്’എന്നാണ്.. ഇനിഷ്യലി ചില വിഷയങ്ങൾ കുക്കിങ്ങിലും മറ്റും ഉണ്ടായിരുന്നു. എങ്കിലും പിന്നെ അതിനെ എല്ലാം ഓവർകം ചെയ്തു നവ്യ എന്നും സന്തോഷ് പറയുന്നു. ഒഫീഷ്യൽ ആയി ബ്രോക്കർ വഴി വന്ന ആലോചന ആയിരുന്നു ഇത്. നവ്യ മകൾ തന്നെയാണ് എന്നും സന്തോഷിന്റെ അമ്മയും പറയുന്നുണ്ട്.
Leave a Reply