നിങ്ങളിൽ പാപം ചെയ്യാത്തവർ എന്നെ കല്ലെറിയട്ടെ ! മാനസികമായി തകർന്നിരിക്കുകയാണ് ! ആദ്യമായി പ്രതികരിച്ച് നവ്യ നായർ !

മലയാള സിനിമയിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള ആളാണ് നടി നവ്യ നായർ.  വിവാഹ ശേഷം സിനിമയിൽ നിന്നും വിട്ടുനിന്ന നവ്യ ഈ അടുത്തിടെ സിനിമയിലേക്ക് വീണ്ടും ശക്തമായ തിരിച്ചുവരവ് നടത്തിയിരുന്നു, ഒരുത്തീ എന്ന നവ്യയുടെ സിനിമ ഏറെ വിജയമായിരുന്നു. ഇപ്പോഴിതാ നവ്യയെ കുറിച്ചുള്ള ഒരു വിവാദമാണ് സമൂഹ മാധ്യമങ്ങളിൽ ചർച്ചയായി മാറുന്നത്. ക,ള്ള,പ്പ,ണക്കേ,സി,ൽ അ,റ,സ്റ്റി,ലായ ഐആർഎസ് ഉദ്യോഗസ്ഥൻ സച്ചിൻ സാവന്തുമായി നവ്യക്ക് അടുപ്പമുണ്ടെന്നും, ഇർ ഇരുവരും തമ്മിൽ സാമ്പത്തിക ഇടപാടുകൾ നടന്നിട്ടുണ്ടെന്നുമാണ് പുറത്ത് വരുന്ന വാർത്തകൾ. 2023 ജൂൺ മാസത്തിൽ ഇയാൾ പ്രത്യേക അന്വേഷണ വിഭാഗം സച്ചിനെ അ,റ,സ്റ്റ് ചെയ്യുന്നത്.

ശേഷം ഈടി സച്ചിനെ ചോദ്യം ചെയ്യുകയും ആ സമയത്ത് അയാൾ താൻ നവ്യ നായരുമായി ഡേറ്റിംഗിൽ ആണെന്ന് വെളിപ്പെടുത്തുകയായിരുന്നു. കൂടാതെ ഇയാൾ നവ്യക്ക് വിലപിടിപ്പുള്ള സമ്മാനങ്ങൾ ഇയാൾ നൽകി എന്നും മൊഴിയുണ്ട്. എല്ലാം ഈ ആരോപങ്ങൾ എല്ലാം തള്ളി കാര്യങ്ങൾക്ക് വ്യക്തത വരുത്തിയിരിക്കുകയാണ് നവ്യ നായർ. നവ്യ പറയുന്നത് ഇങ്ങനെ, സച്ചിന്‍ സാവന്തിനെ പരിചയമുണ്ട് എന്നല്ലാതെ തനിക്കതില്‍ വേറൊന്നും പ്രത്യേകിച്ച് പറയാനില്ല. ഗുരുവായൂര്‍ അമ്പലത്തില്‍ പോകാനായൊക്കെ വരുമ്പോള്‍ സഹായിച്ചിട്ടുണ്ട്. അത് എല്ലാവരേയും സഹായിക്കും.

ഞങ്ങൾ മുംബൈയിൽ താമസിക്കുമ്പോൾ ഞങ്ങളുടെ അയൽക്കാരനായിരുന്നു, മക്കള്‍ തമ്മില്‍ പരിചയമുണ്ട്. മകന്റെ പിറന്നാളിന് വിളിച്ചിരുന്നു. അതിന് വന്നപ്പോഴാണ് സമ്മാനം നല്‍കിയത്. അത് എന്താണെന്ന് ഓര്‍ക്കുന്നില്ലെന്നും അയാളുടെ വ്യക്തി ജീവിതത്തെ കുറിച്ച് അറിയില്ലെന്നുമാണ് നവ്യ പറയുന്നത്. നാട്ടില്‍ വന്നപ്പോള്‍ ഗുരുവായൂര്‍ അമ്പലത്തില്‍ പോകാനായുളള സഹായം ചെയ്തിരുന്നു. ഇക്കാര്യങ്ങളെല്ലാം ഇഡിയെ അറിയിച്ചിട്ടുണ്ടെന്നും നവ്യ നായര്‍ പറയുന്നു.

എന്നിരുന്നാലും ഇപ്പോഴും സമൂഹ മാധ്യമങ്ങൾ വഴി ഇപ്പോഴും നവ്യയെ കുറിച്ച് മോശമായ വർത്തകർ വരുന്ന അടിസ്ഥാനത്തിൽ വീണ്ടും ഇതിനെ കുറിച്ച് നവ്യ പ്രതികരിച്ചിരിക്കുകയാണ്. ഇൻസ്റ്റയിൽ താൻ നൃത്തം ചെയ്യുന്ന വീഡിയോ പങ്കുവെച്ചുകൊണ്ട് നവ്യ കുറിച്ചത് ഇങ്ങനെ, . നിങ്ങള്‍ തകര്‍ന്നിരിക്കുമ്ബോള്‍ നൃത്തം ചെയ്യുക. കടുത്ത പോരാട്ടങ്ങളുടെ മധ്യത്തിലും മുറിവില്‍ കെട്ടിയ ബാൻഡേജ് നനഞ്ഞ് കുതിര്‍ന്ന് രക്തം വാര്‍ന്നൊഴുകുമ്പോഴും നിങ്ങളുടെ ചോരയില്‍ ചവിട്ടി നിന്നു നൃത്തം ചെയ്തു കൊണ്ടേ ഇരിക്കുക എന്ന് റൂമിയുടെ വരികള്‍ കടമെടുത്ത് നവ്യ കുറിച്ചു.

ഒപ്പം നിങ്ങളില്‍ പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ എന്ന ടാഗും നവ്യ പോസ്റ്റ് ചെയ്തിട്ടുണ്ട്. സച്ചിൻ സാവന്ത് താൻ നവ്യയുമായി ഡേറ്റിംഗിൽ ആയിരുന്നു എന്നും വിലപിടിപ്പുള്ള ആഭരണങ്ങൾ നൽകിയിരുന്നു എന്നും പറഞ്ഞ ,മൊഴിയുടെ അടിസ്ഥാനത്തിലും, ഇവരുടെ ഫോൺ  ചാറ്റുകളുടെ ഡീറ്റെയിൽസ് എടുത്തതുകൊണ്ടുമാണ് നവ്യയെ ചോദ്യം ചെയ്യാൻ ഈടി തയ്യാറായത്.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *