‘ഈ ലോകത്ത് എനിക്ക് എന്റേത് എന്ന് പറയാൻ കഴിയുന്ന ഒരേയൊരാൾ’ ! മകന്റെ വിജയത്തിൽ സന്തോഷം അറിയിച്ച് നവ്യ ! സായിക്ക് ആശംസകൾ !

മലയാളികൾക്ക് എന്നും പ്രിയങ്കരിയായ അഭിനേത്രിയാണ് നവ്യ നായർ. ഏറെ നാളത്തെ ഇടവേളക്ക് ശേഷം നവ്യ ഇപ്പോൾ വീണ്ടും സിനിമ ലോകത്ത് സജീവമാകുകയാണ്. അടുത്തിടെ മകനൊപ്പമുള്ള ഒരു ചിത്രം പങ്കുവെച്ചുകൊണ്ട് നവ്യ കുറിച്ചത് ഇങ്ങനെ ആയിരുന്നു, ഈ ലോകത്ത് എനിക്ക് എന്റേത് എന്ന് വിളിക്കാൻ കഴിയുന്ന ഒരേയൊരാൾ എന്നായിരുന്നു. ഇപ്പോഴിതാ മകന്റെ ഒരു സന്തോഷ വാർത്ത പങ്കുവെച്ച് എത്തിയിരിക്കുകയാണ്. സ്കൂൾ വിദ്യാർത്ഥിയായ മകൻ സായ് കൃഷ്ണ, വിജയങ്ങളുടെ കാര്യത്തിൽ അമ്മയുടെ മോൻ എന്ന് വിളിക്കപ്പെടാൻ എന്തുകൊണ്ടും അർഹനാണ്. പഠനകാര്യത്തിൽ അമ്മയുടെ നോട്ടം ഇപ്പോഴും ഈ മകന്റെ മുകളിലുണ്ട്. എത്ര തിരക്കുണ്ടായാലും മകന്റെ പഠനത്തിൽ നവ്യ ചെലുത്തുന്ന ശ്രദ്ധ വളരെ വലുതാണ്.

മകൻ പഠിത്തത്തിൽ മാത്രമല്ല കേമൻ എന്ന് അടുത്തിടെ നവ്യ തെളിയിച്ചിരുന്നു, സായി അടുത്തിടെ അമ്മയുടെ നൃത്ത വിദ്യാലയമായ മാതംഗിയിൽ നവ്യയുടെ പുത്രൻ ഒരു നർത്തകൻ കൂടിയായിരുന്നു. മകൻ നൃത്തം ചെയ്യും എന്ന കാര്യം നവ്യ തീർത്തും സർപ്രൈസ് ആക്കി വച്ചിരുന്ന വിഷയമാണ്. സായ് കൃഷ്ണ പഠനത്തിലും സ്പോർട്സിലും മിടുക്കനാണെന്ന വിവരം മാത്രമേ നവ്യ അതുവരെയും എല്ലാവരും അറിയുന്ന നിലയിൽ പോസ്റ്റ് ചെയ്തിരുന്നുള്ളൂ ഒരിക്കൽ സായ് കൃഷ്ണയുടെ സ്കൂളിൽ നടന്മാരായ സുരേഷ് ഗോപിയും ദിലീപും അതിഥികളായപ്പോഴും അവർക്ക് മുന്നിൽ ബാൻഡിന്റെ തലവനായി സ്വീകരണം നൽകിയതും സായ് തന്നെ. പാഠ്യേതര പ്രവർത്തനങ്ങളിൽ സായ് കൃഷ്ണ മിടുക്കനാണെന്ന് തെളിയിച്ചിരുന്നു.

ഇപ്പോഴിതാ മകൻ സ്കൂൾ യൂണിഫോം ധരിച്ച് നെഞ്ചിൽ ഒരു സ്റ്റാർ പതിപ്പിച്ച് നിൽക്കുന്ന ചിത്രം നവ്യാ നായർ ഇൻസ്റ്റഗ്രാം സ്റ്റോറി രൂപത്തിൽ പോസ്റ്റ് ചെയ്തു. അമ്മയുടെ ‘ഗുണ്ടുമണി വാവ’യിൽ നിന്നും ഇത്രയും വളർന്നു വലുതായ സായ് കൃഷ്ണ ഒരു പ്രത്യേക വിജയം കൂടി നേടിയിരിക്കുന്നു. ക്‌ളാസിൽ ഒന്നാമതാണ് ഈ മിടുക്കൻ കുട്ടി. ‘എന്റെ ചക്കരയ്ക്ക് ഒന്നാം റാങ്ക്. നെഞ്ചിൽ നക്ഷത്രവുമായി അവൻ പോസ് ചെയ്യുന്നു. അമ്മേടെ ഗുഡ് ബോയ്, ഉമ്മ’ എന്ന് പറഞ്ഞുകൊണ്ട് തന്റെ മകന്റെ വിജയത്തിൽ അഭിനന്ദനം അറിയിച്ച് എത്തിയിരുന്നു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *