
കലാകാരിയെന്ന നിലയില്‍ ഇതില്‍പ്പരം എന്ത് സന്തോഷം വേണം, എനിക്ക് പറയാന്‍ വാക്കുകളില്ല! ഗുരുവായൂരിലെ ഇമോഷണല്‍ നിമിഷങ്ങളെക്കുറിച്ച് നവ്യ നായര്‍….
മലയാളികൾക്ക് ഏറെ പ്രിയങ്കരിയായ അഭിനേത്രിയാണ് നവ്യ നായർ, നവ്യ ഒരു ക്ലാസ്സിക്കൽ നർത്തകി കൂടിയാണ്, കുട്ടിക്കാലം മുതലേ നൃത്തരംഗത്ത് സജീവമായിരുന്നു നവ്യ നായര്‍. യുവജനോത്സവ വേദിയില്‍ കരഞ്ഞ് നിന്ന നവ്യയെ പ്രേക്ഷകര്‍ ഇന്നും മറന്നിട്ടില്ല. ഇപ്പോഴും ആ വീഡിയോ പൊങ്ങി വരാറുണ്ട്. അത് കാണുമ്പോള്‍ എനിക്ക് തന്നെ ചിരിയാണെന്നും താരം പറഞ്ഞിരുന്നു. ഇടയ്‌ക്കൊരു ഷോയില്‍ അതേക്കുറിച്ച് സ്‌കിറ്റ് വന്നപ്പോഴും നവ്യ ആസ്വദിക്കുന്നുണ്ടായിരുന്നു. അഭിനയം മാത്രമല്ല നൃത്തവും തനിക്ക് അത്രയേറെ പ്രിയപ്പെട്ട കാര്യമാണെന്ന് നവ്യ വ്യക്തമാക്കിയിരുന്നു.
വിവാഹ ശേഷം കേരളം വിട്ട് ഭർത്താവിനൊപ്പം മുംബൈയിൽ സ്ഥിര താമസമാക്കിയ നവ്യ കൊറോണ സമയത്താണ് നാട്ടിൽ തിരികെ എത്തി സ്ഥിരമായത്, ശേഷം നൃത്ത വിദ്യാലയം എന്ന സ്വപ്‌നം നവ്യ സഫലീകരിച്ചത്. മാതംഗി എന്നായിരുന്നു പേരിട്ടത്. സിനിമാലോകത്തുള്ളവരും മാതംഗിക്ക് പിന്തുണ അറിയിച്ചെത്തിയിരുന്നു. നൃത്തലോകത്തെ പ്രമുഖരെ അണിനിരത്തി മാതംഗി ഡാന്‍സ് ഫെസ്റ്റിവലും നവ്യ നടത്തിയിരുന്നു. നൃത്തത്തോടുള്ള നവ്യയുടെ ഡെഡിക്കേഷന്‍ എത്രത്തോളമാണെന്നുള്ളത് പറഞ്ഞറിയിക്കാനാവില്ല എന്നായിരുന്നു ഗുരുനാഥന്‍മാരെല്ലാം പറഞ്ഞത്.

സിനിമകളിൽ ഉപരി ഇന്ന് നൃത്ത വേദികളിലാണ് നവ്യ കൂടുതൽ സജീവം, ഇപ്പോഴിതാ ഗുരുവായൂരമ്പലത്തില്‍ നൃത്തം ചെയ്തതിന്റെ വിശേഷങ്ങളാണ് വൈറലായിക്കൊണ്ടിരിക്കുന്നത്. പെര്‍ഫോമന്‍സിനൊടുവിലായി വേദിയില്‍ വീണ് നമസ്‌ക്കരിക്കുകയായിരുന്നു നവ്യ. വേദിയുടെ വശത്തായി ഒരമ്മയും കരയുന്നുണ്ടായിരുന്നു. അവരുടെ അരികിലേക്ക് നവ്യ ഓടിയെത്തിയിരുന്നു. നവ്യയെ കെട്ടിപ്പിടിച്ച് പൊട്ടിക്കരയുകയായിരുന്നു അവര്‍. സുരക്ഷ ഉദ്യോഗസ്ഥന്‍ തടയാനായി നോക്കിയെങ്കിലും ആ അമ്മ നവ്യയുടെ കൈപിടിച്ച് ഇമോഷണലാവുന്നതും വീഡിയോയില്‍ കാണാം.
ഇതിന്റെ വിഡിയോ സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചുകൊണ്ട് നവ്യ കുറിച്ചതിങ്ങനെ, എനിക്ക് പറയാന്‍ വാക്കുകളില്ല, സര്‍വ്വം കൃഷ്ണാര്‍പ്പണം എന്നായിരുന്നു ക്യാപ്ഷന്‍. ഈ നിമിഷം പകര്‍ത്തിയതിന് നന്ദി എന്നുമായിരുന്നു കുറിച്ചത്. കലാകാരിയെന്ന നിലയില്‍ ഇതില്‍പ്പരം എന്ത് സന്തോഷം വേണം. കണ്ണ് നിറഞ്ഞല്ലാതെ ഇത് കാണാൻ കഴിയുന്നില്ല, നെഞ്ചില്‍ എന്തോ ഫീല്‍ തുടങ്ങി നിരവധി കമന്റുകളായിരുന്നു പോസ്റ്റിന് ലഭിച്ചത്.
Leave a Reply