പഠനത്തിൽ എന്നും ഫസ്റ്റ് !! കൂടാതെ കലാതിലകവും ! ഇരുപത്തിനാലാം വയസ്സിൽ വിവാഹം ! നവ്യയുടെ ജീവിതം
തെന്നിത്യൻ സിനിമയിൽ അറിയപ്പെടുന്ന നടിയാണ് നവ്യ നായർ, മലയാള സിനിമയിൽ മികച്ച ഒരുപിടി ചിത്രങ്ങൾ തരാം അഭിനയിച്ചിരുന്നു, മലയാളത്തിന് പുറമെ തമിഴിലും കന്നടയിലും തമിഴിലും താരം നിരവധി ചിത്രങ്ങൾ ചെയ്തിരുന്നു, മലയാളത്തിലെ എല്ലാ സൂപ്പർ നായകന്മാരുടെയും നായികയായി താരം അഭിനയിച്ചിരുന്നു, സ്കൂൾ കലാതിലകമിരുന്ന താരത്തിന്റെ പ്രകടനങ്ങൾ കണ്ടിട്ടാണ് ദിലീപും മഞ്ജുവും കൂടി അന്ന് നവ്യയെ ഇഷ്ടം എന്ന ചിത്രത്തിൽ തിരഞ്ഞെടുത്തത്, ആദ്യ ചിത്രം തന്നെ വലിയ വിജയമായിരുന്നു, 1986 ഒക്ടോബര്‍ 17ന് ആലപ്പുഴ ജില്ലയിലെ മുതുകുളതാണ് നവ്യ ജനിച്ചത്. അച്ഛൻ രാജു ടെലികോം ഡിപ്പാർട്മെന്റിൽ ജോലിക്കാരനും ‘അമ്മ വീണ ഹയർ സെക്കണ്ടറി സ്കൂൾ അധ്യാപികയുമാണ് ഒരു അനുജനാണ് നവ്യക്കുള്ളത്.
പത്താം ക്ലാസിൽ പഠിക്കുമ്പോഴാണ് ഇഷ്ടം സിനിമയിൽ അഭിനയിക്കുന്നത്, വളരെ ചെറുപ്പം മുതൽ ശാസ്ത്രീയമായ രീതിയിൽ നൃത്തം അഭ്യസിച്ചിരുന്ന നവ്യ സ്കൂളിൽ കലാതിലകമായിരുന്നു, ഡിഗ്രിക്കായി താരം ഇഗ്ളീഷാണ് തിരഞ്ഞെടുത്തത്, ചെറുപ്പം മുതൽ തന്നെ പഠനത്തിൽ മിടുക്കിയായിരുന്നു താരം, സിനിമയിൽ തിളങ്ങി നിൽക്കുന്ന സമയത്തുതന്നെയാണ് താരം സിനിമയുമായി യാതൊരു ബന്ധവുമില്ലത്ത മുംബൈയില്‍ ജോലി ചെയ്യുന്ന ങ്ങനാശ്ശേരി സ്വദേശി സന്തോഷ് എന്‍. മേനോനുമായി നവ്യ വിവാഹിതയാകുന്നത്, വളരെ വലിയ വിവാഹമായിരുന്നു നവ്യയുടേത്, വിവാഹ ശേഷം മുംബയിൽ താമസമാക്കിയ നവ്യ സിനിമയൽ നിന്നും ഇടവേള എടുത്തിരുന്നു…..
ഇവർക്ക് ഇപ്പോൾ സായി കൃഷ്ണഎന്ന പേരിൽ ഒരു മകനുണ്ട്, പിന്നീട് വിവാഹ ശേഷം സിനിമകളില്‍ മടങ്ങിയെത്തിയത് മലയാളത്തിൽ സൂപ്പര്‍ ഹിറ്റായി മാറിയ മോഹനലാൽ ജിത്തു ചിത്രം ദൃശ്യത്തിന്റെ കന്നഡ പതിപ്പിലൂടെയായിരുന്നു. സീന്‍ ഒനു നമ്മുടെ വീടു എന്ന ചിത്രത്തിലൂടെയാണ് നവ്യ വീണ്ടും മലയാള സിനിമകളിലേക്ക് വന്നത്. വിവാഹശേഷം ഏഷ്യാനെറ്റിലെ മഞ്ച് ഡാന്‍സ് ഡാന്‍സില്‍ ജഡ്‌ജായിരുന്ന നവ്യ ഏഷ്യാനെറ്റ് ഭര്‍ത്താക്കന്മാരുടെ ശ്രദ്ധയ്ക്ക് എന്ന മറ്റൊരു റിയാലിറ്റി ഷോയിലും പ്രധാന പങ്കുവഹിച്ചു. ചില പരസ്യങ്ങളിലും അഭിനയിച്ചിട്ടുണ്ട്.
ഇപ്പോൾ 6 വർഷത്തെ ഇടവേളക്കു ശേഷം മലയാള സിനിമയിൽ വീണ്ടും സജീവമാകാൻ ഒരുങ്ങുകയാണ് താരം, ഒരുത്തി എന്ന നവ്യയുടെ പുതിയ ചിത്രം അണിയറയിൽ ഒരുങ്ങികൊണ്ടിരിക്കുകയാണ്, ലോക്ക് ഡൌൺ സമയത്ത് നാട്ടിലെയെത്തിയ നവ്യ ഇതുവരെ പിന്നെ മുംബൈയിലേക്ക് തിരികെപോയിട്ടില്ല, തന്റെ പുതിയ ചിത്രത്തിന്റെ ഡബ്ബിങ് കൂടി പൂർത്തിയാക്കിയിട്ടുവേണം തിരികെപോകാനെന്നും നവ്യ പറയുന്നു, ഒരുത്തി എന്ന ചിത്രത്തിന് മറ്റൊരു പ്രത്യേകതകൂടിയുണ്ട്, അതിൽ നവ്യയുടെ മകന്റെ വേഷം ചെയ്യുന്ന കുട്ടിക്ക് ശബ്ദം നല്കിയിരിക്കുന്നത് നവ്‌യുടെ മകൻ സായി കൃഷ്ണയാണ്, അതുകൊണ്ടുതന്നെ ഇത് തന്റെ മകന്റെ സിനിമ അരങ്ങേറ്റമെന്നെനും താരം പറയുന്നു… നവ്യയുടെ നന്ദനം, കല്യാണ രാമൻ, വെള്ളിത്തിര, ചതിക്കാത്ത ചന്തു, തുടങ്ങിയ നിരവധി ചിത്രങ്ങൾ ഇപ്പോഴും മിനിസ്‌ക്രീനിൽ വലിയ ഹിറ്റാണ്..
Leave a Reply