ഒരു കലാകാരനെ വിളിച്ചുവരുത്തി അപമാനിച്ചത് വളരെ മോശമായി പോയി ! നവ്യ നായർക്കും നിത്യദാസിനുമെതിരെ രൂക്ഷ വിമർശനം !

സ്റ്റാർ മാജിക് എന്ന പരിപാടി ഇപ്പോൾ വളരെ അധികം ശ്രദ്ധ നേടിക്കൊണ്ടിരിക്കുകയാണ്. പക്ഷെ കഴിഞ്ഞ ദിവസത്തെ എപ്പിസോഡുമായി ബന്ധപ്പെട്ട് പരിപാടിക്കെതിരെയും അതിന്റെ അവതാരക ലക്ഷ്മിക്കെതിരെയും, അധിധികളായി എത്തിയ താരങ്ങളായ നവ്യ നായർകെതിരെയും നിത്യ ദാസിനെതിരെയും കടുത്ത വിമർശനമാണ് ഉയരുന്നത്. സന്തോഷ് പണ്ഡിട്ടിനെ വിളിച്ചുവരുത്തി അപമാനിച്ചു എന്നാണ് ഷോയ്ക്ക് എതിരെയുള്ള ആരോപണം, കഴിഞ്ഞ ദിവസം സന്തോഷ് പണ്ഡിട്ടിനെ വേദിയിൽ വിളിച്ച് നവ്യ നായരും നിത്യ ദാസും കൂടി സന്തോഷിന്റെ ഒരു പാട്ട് പഠിപ്പിച്ചിട്ട് അതെ ഈണത്തിലുള്ള മറ്റൊരു പാട്ട് ഇവർ ഇരുവരും സന്തോഷിനെ നിർത്തിക്കൊണ്ട് പാടുകയായിരുന്നു.

ഇത് സന്തോഷിനെ പമാനിക്കുന്നതിന് തുല്യമാണ് എന്നാണ് കൂടുതൽ പേരും അഭിപ്രായപ്പെടുന്നത്. ഒരു കലാകാരനെ വിളിച്ചുവരുത്തി അപമാനിക്കുക ആണ് എല്ലാവരും കൂടി ചേര്‍ന്ന് ചെയ്തത്. അതിന് മുന്നില്‍ നിന്നത് ലക്ഷ്മി നക്ഷത്ര, നവ്യ നായര്‍, നിത്യ ദാസ് എന്നിവര്‍ ആയിരുന്നു. ഒരു അര്‍ത്ഥത്തില്‍ ഇവരുടെ യഥാര്‍ത്ഥ സ്വഭാവം പുറത്ത് വന്നു എന്ന് തന്നെ പറയാം. ഒരു കലാകാരന്‍ അയാളുടെ കഴിവിന് അനുസരിച്ച്‌ ചെയ്യുന്നതിനെ അംഗീകരിക്കണം എന്ന് ആരും പറയുന്നില്ല, പക്ഷെ ഇപ്രകാരം അപമാനിക്കാന്‍ പാടുള്ളതല്ല. ഏറ്റവും സന്തോഷം തോന്നിയ കാര്യം കണ്ട ഭൂരിഭാഗം ആളുകള്‍ക്കും ഇതേ അഭിപ്രായം ആണെന്നുള്ളതാണ്’ എന്നായിരുന്നു പരിപാടിയുടെ യുട്യൂബ് വീഡിയോയ്ക്ക് താഴെ വന്ന കമന്റുകളില്‍ ഒന്ന്.

നടി അശ്വതിയും ഇതിനെ കുറിച്ച് പറഞ്ഞ് രംഗത്ത് വന്നിരുന്നു. വിമര്‍ശനങ്ങള്‍ ആകാം, അറിയിക്കാം…. എന്നാല്‍ അത് പറയുന്നതിനും ഒരു രീതി ഉണ്ട്. പ്രത്യേകിച്ച്‌ ലോകം മൊത്തം കാണുന്ന ഒരു ചാനലില്‍ വന്നിരുന്നുകൊണ്ട് ആകുമ്ബോള്‍… അതിപ്പോ ആരെ ആണെങ്കിലും…. എന്നാല്‍ ഇദ്ദേഹത്തെ ടാര്‍ജറ്റ് ചെയ്യുന്നത് പോലെയാണ് തോന്നുന്നത്. ശ്രീ ഇളയരാജ സംഗീത സംവിധാനം ചെയ്ത പച്ചമലര്‍ പൂവ് എന്ന കിഴക്ക് വാസലിലെ ഗാനം മലയാളത്തില്‍ വന്നപ്പോള്‍ എന്തുപറഞ്ഞാലും നീ എന്റേതല്ലേ വാവേ ആയി മാറി. അതുപിന്നെ അദ്ദേഹത്തിന്റെ തന്നെ പാട്ടാണെന്ന് നമുക്ക് തര്‍ക്കിക്കാം അല്ലെ. അത്‌പോലെ പല പാട്ടുകൾക്കും നമ്മൾ ഒന്ന് ശ്രദ്ധിച്ചാൽ മറ്റു പല പാട്ടുകളുമായി സാമ്യം കാണും, അദ്ദേഹം സ്വന്തമായി എഴുതുന്നു, പാടുന്നു, സംവിധാനം ചെയ്യുന്നു, ഡാന്‍സ് ചെയ്യുന്നു വേറാര്‍ക്കും ഒരു ശല്യോം ഉണ്ടാക്കുന്നില്ല.. വിമര്‍ശിച്ചോളൂ പക്ഷെ കുത്തി ഇല്ലാതാക്കരുത് ‘ എന്നായിരുന്നു അശ്വതി കുറിച്ചത്..

എന്നാല്‍ ചിലര്‍ ഈ  സംഭവത്തെ പിന്തുണച്ചു കൊണ്ടും സന്തോഷ് പണ്ഡിറ്റിനെ ഉപദേശിച്ചും രംഗത്ത് എത്തിയിട്ടുണ്ട്. ഇത്തരം നായികമാര്‍ വരുന്ന പരിപാടിയില്‍ സന്തോഷ് പണ്ഡിറ്റ് പങ്കെടുക്കരുതെന്ന് ചിലര്‍ അഭിപ്രായപ്പെടുന്നു. എന്നാല്‍ ചിലര്‍ കാശിന് വേണ്ടി സന്തോഷ് പണ്ഡിറ്റ് എന്തും ചെയ്യുമെന്ന വിമര്‍ശനവും ഉയര്‍ത്തുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *