നമിതയുടെ സൗന്ദര്യത്തിനും അഭിനയത്തിനും മുന്നിൽ താനൊന്നുമല്ലെന്ന് നവ്യ നായർ !!
മലയാള സിനിമയിലെ മികച്ച അഭിനേത്രിയാണ് നവ്യ നായർ. നിരവധി ഹിറ്റ് ചിത്രങ്ങൾ താരം മലയാലത്തിന് സമ്മാനിച്ചിരുന്നു, കല്യാണ രാമൻ, നന്ദനം, ചതിക്കാത്ത ചന്ദു, വെള്ളിത്തിര തുടങ്ങിയ നിരവധി ചിത്രങ്ങൾ നവ്യക്ക് മലയത്തിൽ ഉണ്ട്, എല്ലാ യുവ താരങ്ങൾക്കൊപ്പം അഭിനയിച്ച നവ്യ വിവാഹ ശേഷം സിനിയിൽനിന്നും വിട്ടുനിൽക്കുകയായിരുന്നു… ഇപ്പോൾ നീണ്ട ഇടവേളക്ക് ശേഷം ‘ഒരുത്തി’ എന്ന ചിത്രം നവ്യയുടെ റിലീസിനൊരുങ്ങുന്ന പുതിയ ചിത്രമാണ്.. ഇപ്പോൾ സോഷ്യൽ മീഡിയ മുഴുവൻ സംസാര വിഷയം നവ്യയും നമിതയുമാണ് അതിനു പ്രധാന കാരണം നവ്യ കഴിഞ്ഞ ദിവസം ഒരു അഭിമുഖത്തിൽ ഏറെ രസകരാമായ ഒരു ടാസ്ക് അവതാരക നവ്യക്ക് നല്കുകയിരുന്നു അത് നവ്യക്ക് നൽകുന്ന ഒരു താരത്തിനെ കുറിച്ച് തള്ളി മറിക്കുക എന്നതായിരുന്നു, നവ്യക്ക് ലഭിച്ച ആ താരം നടി നമിത പ്രമോദ് ആയിരുന്നു..
അതിൽ നവ്യ നമിതയെ കുറിച്ച് പറയുന്ന ചില കാര്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ ചർച്ചയായിരിക്കുന്നത്, നവ്യയും നമിതയും അടുത്ത സുഹൃത്തുക്കളാണ്, നവ്യ നമിതയെ കുറിച്ച് പറഞ്ഞ തള്ളൂകളാണ് ഇപ്പോൾ ഏറെ രസകരമായ കാര്യങ്ങൾ… നവ്യയുടെ വാക്കുകൾ ഇങ്ങനെയായിരുന്നു… നമിത എന്തോരു സുന്ദരിയാണ് അവരുടെ സൗന്ദര്യത്തിനു മുന്നിൽ ഏവരും വീണുപോകും, നമിതയുടെ സൗന്ധര്യം വച്ചുനോക്കുമ്പോൾ താനൊക്കെ അടുത്ത് പോലും നിൽക്കാനുള്ള യോഗ്യതയില്ലന്നു തോന്നിപോകും.. ശരിക്കും പറഞ്ഞാല്‍ നമിതയ്ക്കൊപ്പം അഭിനയിച്ചിട്ടില്ലാത്ത നടന്മാര്‍ ഉണ്ടെങ്കില്‍ അത് അവരുടെ നഷ്ടമാണ്. ശരിക്കും മലയാള സിനിമയില്‍ മാത്രമല്ല ബോളിവുഡിലും ഹോളിവുഡിലുമൊക്കെ ഉടനെ തന്നെ എത്തിപ്പെടാന്‍ സാധ്യതയുള്ള നടിയാണ് നമിത പ്രമോദ്.
അതുപോലെ നമിതയുടെ അഭിനയം അത് എത്രപറഞ്ഞാലും തീരാത്തത്ര മനോഹരമാണ്, നമിതയുടെ അഭിനയം വെച്ച് താരതമ്യപ്പെടുത്തിയാൽ താൻ അവിടെ ഒന്നുമല്ലാതെയാകും അത്ര ഗംഭീര അഭിനയമാണ് നമിതയുടേത് അവരുടെ അഭിനയത്തിന് മുന്നില്‍ എന്‍റെ അഭിനയം ഒന്നുമില്ല. നമിതയെ കണ്ടപ്പോള്‍ എനിക്ക് ജനിക്കണമെന്നെ തോന്നിയില്ല’. എന്നൊക്ക തള്ളി മറിക്കുന്ന നവ്യ പ്രേക്ഷകരെ ഒരുപാട് ചിരിപ്പിക്കുന്നു, ഏതായാലും നവ്യയുടെ തള്ളലുകൾ നമിത അറിഞ്ഞിട്ടുണ്ടോയെന്ന കാര്യത്തിൽ വ്യക്തതയില്ല..
നവ്യയും നമിതയും ഇരുവരും മലയാളത്തിലെ മികച്ച അഭിനേത്രികളാണെന്നുള്ള കാര്യത്തിൽ ആർക്കും സംശയമില്ല, നമിതക്ക് ഇപ്പോൾ സിനിമയിൽ അവസരങ്ങൾ തീരെ കുറവായിരുന്നു നീണ്ട നാളത്തെ ഇടവേളക്ക് ശേഷം ഇപ്പോൾ ജയറാമിന്റെ മകൻ യുവ നടൻ കാളിദാസ് നായകനായി എത്തുന്ന ചിത്രത്തിൽ നായിക നമിതയായിരിക്കുമെന്നണ് റിപ്പോർട്ടുകൾ, ചിത്രത്തിൽ നമിതയെ കൂടതെ റേബ മോണിക്കയും പ്രധാന വേഷത്തെയെത്തുന്നുണ്ട്.. വിനില്‍ വര്‍ഗീസ് തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഷോണ്‍ റോമി, ലക്ഷ്മി ഗോപാലസ്വാമി,സൈജു കുറുപ്പ്, ശ്രീകാന്ത് മുരളി, അശ്വിന്‍ തോമസ് എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.
Leave a Reply