
നമ്മളെ സ്നേഹിക്കാൻ നമ്മള്‍ സമയം കണ്ടെത്തിയില്ലെങ്കില്‍ നമുക്കൊപ്പം ഒരു പട്ടിയുമുണ്ടാകില്ല ! വിവാഹവും കുട്ടികളും മാത്രമല്ല ജീവിതം ! നവ്യ നായർ പറയുന്നു
മലയാളികൾക്ക് ഏറെ പ്രിയങ്കരിയായിട്ടുള്ള അഭിനേത്രിയാണ് നവ്യ നായർ. വിവാഹ ശേഷം സിനിമയിൽ നിന്നും വിട്ടുനിന്ന നവ്യ ഇപ്പോൾ സിനിമയിലും നൃത്ത വേദികളിലും വളരെ സജീവമാണ്. ജീവിതത്തെ കുറിച്ച് തന്റെ കാഴ്ചപ്പാടുകളെ കുറിച്ചും നവ്യ എപ്പോഴും സംസാരിക്കാറുണ്ട്, അത്തരത്തിൽ അവർ മുമ്പ് പറഞ്ഞ ചില വാക്കുകളാണ് ഏറെ ശ്രദ്ധ നേടുന്നത്. വാക്കുകൾ ഇങ്ങനെ, സ്ത്രീകള്‍ക്ക് ഫിനാൻഷ്യല്‍ ഫ്രീഡം ഉണ്ടായിരിക്കണം, അല്ലെങ്കില്‍ നമുക്ക് നമ്മുടെ അവകാശങ്ങള്‍ പോലും നേടിയെടുക്കാൻ കഴിയാതെ വരും. അതുപോലെ വിവാഹം കഴിക്കുക എന്നതല്ല ജീവിതത്തിന്റെ അവസാന വാക്ക്. നമ്മുടെ ഭർത്താവ്, മക്കള്‍, മാതാപിതാക്കള്‍, വീട് എന്ന രീതിയിലേക്ക് സ്ത്രീകള്‍ അവരുടെ ലോകത്തെ ചെറുതാക്കരുത്. ഫിനാൻഷ്യല്‍ ഇന്റിപെൻഡൻസ് എല്ലാവർക്കും അവകാശപ്പെട്ടതാണ്.
നമ്മൾ നമ്മളെ തന്നെ ആദ്യം സ്നേഹിക്കണം, നമുക്കുവേണ്ടി കുറച്ച് സമയം കണ്ടെത്തണം. എപ്പോഴും ആദ്യം സ്നേഹിക്കേണ്ടതും പരിഗണിക്കപ്പെടേണ്ടതും സ്വന്തം കര്യങ്ങൾക്ക് ആയിരിക്കണം. എന്റെ വിവാഹത്തിന് ശേഷമാണ് ഞാൻ എന്നെ കൂടുതല്‍ സ്നേഹിക്കാൻ തുടങ്ങിയത്, എന്റെ കാര്യങ്ങൾക്ക് എനിക്ക് സ്വയം പ്രയോറിറ്റി കൊടുക്കണമെന്നും എന്ന് തോന്നി തുടങ്ങിയത് വിവാഹത്തിനുശേഷമാണ്. നമ്മളെ സ്നേഹിക്കാൻ നമ്മള്‍ സമയം കണ്ടെത്തിയില്ലെങ്കില്‍ നമുക്കൊപ്പം ഒരു പട്ടിയുമുണ്ടാകില്ല. എന്റെ എക്സ്പീരിയൻസില്‍ നിന്നാണ് ഞാൻ എല്ലാം പറയുന്നത്.
ഒരു നൃത്ത വിദ്യാലയം എന്റെ സ്വപ്നം ആയിരുന്നു, മാതംഗി എന്ന നൃത്ത വിദ്യാലയം എന്റെ കഷ്ടപ്പാടിന്റെ ഫലമാണ് .. അതിനായി ഉപയോഗിച്ച ഓരോ രൂപയും സ്വന്തം വിയർപ്പിന്റെ ഫലമാണ്. വീടിന്റെ ലക്ഷ്വറി കുറച്ച് ആ പണം ഉപയോഗിച്ചാണ് മാംതഗി എന്ന നൃത്ത വിദ്യാലയം ഒരുക്കിയത്. അങ്ങനെ ചെയ്തത് കൊണ്ട് താമസിക്കാൻ വീടും, പാഷനായ നൃത്ത വിദ്യാലയവും ഒരു പോലെ പണിയാൻ സാധിച്ചു. നന്ദാവന എന്നാണ് വീടിന്റെ പേരെന്നും നവ്യ പറയുന്നുണ്ട്.

പെൺകുട്ടികളോട് ചെറുപ്പം മുതൽ തന്നെ വേറൊരു വീട്ടിലോട്ട് പോവേണ്ടതാണെന്ന് എപ്പോഴും ഓർമ്മിപ്പിക്കും. അത് കേട്ട് ഞാൻ എന്റെ അടിസ്ഥാന അവകാശങ്ങൾ പോലും തിരിച്ചറിഞ്ഞിരുന്നില്ല എന്നതാണ് വാസ്തവം, ഇപ്പോൾ ഉദാഹരണത്തിന് എന്റെ ഭർത്താവ് എനിക്കെതിരെ സംസാരിച്ചാൽ എന്റെ വിചാരം അദ്ദേഹത്തിന് എന്നെ എന്തും പറയാമെന്നാണ്. അത് ചേട്ടന്റെ അവകാശമാണെന്നാണ് ഞാൻ വിശ്വസിച്ചിരുന്നത്. അങ്ങനെ ഒന്നുമില്ലെന്ന് എനിക്ക് മനസ്സിലായില്ല. 24ാം വയസ്സിലാണ് ഞാൻ കല്യാണം കഴിച്ചത്. പക്വതയുള്ള പ്രായമാണ്. ഒപ്പം ഞാനിത്ര എസ്റ്റാബ്ലിഷ്ഡായിട്ടുള്ള നവ്യ നായരാണ്. എനിക്ക് പോലും തോന്നിയിരുന്നത് എന്ത് പ്രശ്നമുണ്ടെങ്കിലും സഹിച്ചേ പറ്റൂ എന്നാണ്.
എന്റെ വിവാഹ, ശേഷം എനിക്ക് യു.പി.എസ്.സി എക്സാം എഴുതാൻ പറ്റാതെ പോയത് ഇപ്പോഴും ഒരു വലിയ വിഷമമായി കരുതുന്നു. അത് എന്റെ ചെറുപ്പം മുതലുള്ള ഒരു ആഗ്രഹമായിരുന്നു, പക്ഷെ ആ സമയത്താണ് ഞാൻ ഗർഭിണി ആയത്, കുഞ്ഞായിക്കഴിഞ്ഞപ്പോഴും ഏജ് ലിമിറ്റ് പ്രശ്നമല്ലായിരുന്നു. അപ്പോൾ ചേട്ടൻ പറഞ്ഞു മോനൊക്കെ ചെറുതാണെന്ന് അവന് വാഷ് റൂമിൽ പോവാൻ സ്വന്തമായി അറിയില്ല. അത് കഴിഞ്ഞപ്പോഴും എന്റെ പ്രായ പരിധി കഴിഞ്ഞു. അത് വലിയൊരു വിഷമമായിരുന്നു. വളരെ നാളത്തെ ആഗ്രഹമായിരുന്നു അതൊന്നും നടന്നില്ല എന്നും നവ്യ പറയുന്നു.
Leave a Reply