
കഴുത്തിലെ താലി ഊരിവെച്ച് കോടികൾ വരുന്ന ജീവനാംശം വേണ്ടെന്ന് പറഞ്ഞ് വെറുംകയ്യോടെ ആ പടി ഇറങ്ങുമ്പോൾ വട്ട പൂജ്യമായിരുന്നു സമ്പാദ്യം ! കൈയ്യടിച്ച് ആരാധകർ !
മലയാളികൾ ഹൃദയത്തിലേറ്റിയ അഭിനേത്രിയാണ് മഞ്ജു വാര്യർ, കലാതിലകമായി തിളങ്ങിയ മഞ്ജു സാക്ഷ്യം എന്ന സിനിമയിൽ കൂടി മലയാള സിനിമ ലോകത്തേക്ക് എത്തുകയും, സിനിമയിൽ തിളങ്ങി നിന്ന സമയത്താണ് അവർ വീട്ടുകാരുടെ എതിർപ്പിനെ അവഗണിച്ച് ദിലീപുമായി വിവാഹിതയായത്. ശേഷം ഇവരുടെ വ്യക്തി ജീവിതത്തിൽ സംഭവിച്ചത് മലയാളികൾക്ക് അറിവുള്ള കാര്യങ്ങളാണ്. വിവാഹ മോചനത്തിന് ശേഷം സിനിമ മേഖലയിൽ മഞ്ജുവിനെ കാത്തിരുന്നത് മികച്ച അവസരങ്ങളായിരുന്നു. മലയാളത്തിന് പുറമെ മറ്റു ഭാഷകളിലും അവർ തന്റെ കഴിവ് തെളിയിച്ചു. ജീവിതത്തിൽ ഇന്ന് ഒരുപാട് സ്ത്രീകളുടെ പ്രചോദനമാണ് മഞ്ജു വാര്യർ.
സമൂഹ മാധ്യമങ്ങളിൽ സജീവമായ മഞ്ജു ഇപ്പോൾ പങ്കുവെച്ച ഏറ്റവും പുതിയ ചിത്രങ്ങളാണ് വൈറലായി മാറിയിരിക്കുന്നത്, സിനിമ താരങ്ങൾ അടക്കം നിരവധിപേരാണ് മഞ്ജുവിന് കൈയ്യടിച്ച് എത്തിയത്. അത്തരത്തിൽ ഇപ്പോഴിതാ ഈ ചിത്രം കണ്ട നടി നവ്യ നായർ പങ്കുവെച്ച വാക്കുകൾ ഇങ്ങനെ, ഇതൊക്കെ കാണുമ്പോഴാണ് എന്നെയെടുത്ത് കിണറ്റിൽ ഇടയാൻ തോന്നുന്നതെന്ന് നവ്യ ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ കുറിച്ചു. മഞ്ജുവിനെ പോലെ കരിയറിലേക്ക് തിരിച്ച് വന്നിരിക്കുകയാണ് നവ്യ നായരും. മഞ്ജു വാര്യർക്ക് രണ്ടാം വരവിൽ ലഭിച്ച സ്വീകാര്യതയാണ് തിരിച്ചു വരവിന് ധൈര്യം തന്നതെന്ന് നവ്യ നേരത്തെ പറഞ്ഞിട്ടുണ്ട്. ഇരുവരും അടുത്ത സുഹൃത്തുക്കളാണ്.

മലയാളത്തിൽ അടുത്തിടെ ഇറങ്ങിയ മഞ്ജുവിന്റെ ചിത്രങ്ങൾ എല്ലാം അത്ര വിജയമായിരുന്നില്ല, ഇനി സെലക്ടീവ് ആയി മാത്രമേ സിനിമകൾ ചെയ്യുന്നുള്ളു എന്ന തീരുമാനത്തിലാണ് മഞ്ജു, അതുകൊണ്ട് തന്നെ തന്റെ അവധിക്കാലം ആഘോഷമാക്കാനാണ് മഞ്ജുവിന്റെ തീരുമാനം. മഞ്ജുവിന്റെ കുറിച്ച് സമൂഹ മാധ്യമങ്ങളിൽ വരുന്ന കുറിപ്പുകളിൽ പറയുന്ന വാക്കുകൾ ഇങ്ങനെ.. പതിനാല് വർഷത്തെ ദാമ്പത്യ ജീവിതമാണ് മഞ്ജു വേണ്ടെന്ന് വെച്ചത്, ഒരു സ്ത്രീ പുലർത്താവുന്ന ഏറ്റവുമധികം മാന്യതയോടെയാണ് അയാളുടെ ജീവിതത്തിൽ നിന്നും ആ വീട്ടിൽ നിന്നും ഇറങ്ങിപ്പോന്നത്.
ഒരുപക്ഷെ വിവാദങ്ങളുണ്ടാക്കാൻ ഏറ്റവുമെളുപ്പമായിരുന്നിട്ടും മുൻഭർത്താവിന്റെയും അയാളോടൊപ്പം ഉള്ള തനറെ മകളുടെയും സ്വകാര്യതയെ മാനിച്ചാണ് അവർ മറ്റു പൊതുവിടത്തിലും സംസാരിച്ചത്. പിരിയാനുള്ള കാരണം അന്നുമിന്നും മറ്റുള്ളവരുടെ മുന്നിൽ വെളിപ്പെടുത്താതെ, മലയാള സിനിമയിലെ ഏറ്റവും വലിയ കച്ചവടക്കാരനിൽ നിന്നും ഒരു രൂപ പോലും ജീവനാംശം വാങ്ങാതെ, 80 കോടിയോളം മൂല്യവും പങ്കാളിത്തവുമുള്ള വസ്തുവകകൾ അതേ കച്ചവടക്കാരന്റെ പേരിൽ തിരിച്ചേല്പിച്ച് അവർ പടിയിറങ്ങി. എങ്ങനെയൊക്കെയോ വീണ്ടും സിനിമയിലേക്ക് തിരിച്ചുവന്നു.
ക,ര,ഞ്ഞ് കലങ്ങിയ കണ്ണുകളോടെ മഞ്ജു കുടുംബ അന്ന് ആ കോടതിയിൽ നിന്നും ഇറങ്ങി കാറിൽ കയറുന്ന കാഴ്ച ഇന്നും ആരാധകരുടെ മനസ്സിലുണ്ട്. ആ മഞ്ജുവിൽ നിന്നും ഇന്ന് സാഹസികൾ ഏറെ ഇഷ്ടപെടുന്ന, എവിടെയോ നഷ്ടപ്പെട്ടുപോയ തന്റെ ഓരോ സ്വപ്നങ്ങളെയും അവർ തിരികെ പിടിക്കുമ്പോൾ മഞ്ജുവിന്റെ ആത്മധൈര്യത്തിന് കൈയ്യടിക്കുകയാണ് ആരാധകർ..
Leave a Reply