
എന്റെ ജീവിതത്തെ കുറിച്ച് നുണ പറയാൻ ഞാൻ താല്പര്യപെടുന്നില്ല ! എന്റെ പ്രചോദനം മഞ്ജു ചേച്ചിയാണ്, വിവാഹമല്ല ഒരു സ്ത്രീയുടെ ജീവിതത്തിലെ ഏറ്റവും പ്രാധാന്യമുള്ള കാര്യം ! നവ്യ നായർ !
മലയാളികൾക്ക് ഏറെ പ്രിയങ്കരിയായ അഭിനേത്രിയാണ് നവ്യ നായർ. ഇന്ന് അഭിനയവും ഒപ്പം തന്റെ പാഷനായ നൃത്തവും നവ്യ ഒപ്പം കൊണ്ടുപോകുന്നുണ്ട്. കഴിഞ്ഞ ദിവസം ഗുരുവായൂരിൽ നവ്യയുടെ നൃത്ത പരിപാടികൾ വലിയ ശ്രദ്ധ നേടിയിരുന്നു, ഇപ്പോഴിതാ തന്റെ കുടുംബ ജീവിതത്തെ കുറിച്ചും ജീവിതത്തോടുള്ള തന്റെ കാഴ്ചപ്പാടുകളെ കുറിച്ചും നവ്യ പറഞ്ഞ വാക്കുകളാണ് ഏറെ ശ്രദ്ധ നേടുന്നത്. ആ വാക്കുകൾ ഇങ്ങനെ, സ്ത്രീകള്‍ക്ക് ഫിനാൻഷ്യല്‍ ഫ്രീഡം ഉണ്ടായിരിക്കണം, അല്ലെങ്കില്‍ നമുക്ക് നമ്മുടെ അവകാശങ്ങള്‍ പോലും നേടിയെടുക്കാൻ കഴിയാതെ വരും. അതുപോലെ വിവാഹം കഴിക്കുക എന്നതല്ല ജീവിതത്തിന്റെ അവസാന വാക്ക്. നമ്മുടെ ഭർത്താവ്, മക്കള്‍, മാതാപിതാക്കള്‍, വീട് എന്ന രീതിയിലേക്ക് സ്ത്രീകള്‍ അവരുടെ ലോകത്തെ ചെറുതാക്കരുത്. ഫിനാൻഷ്യല്‍ ഇന്റിപെൻഡൻസ് എല്ലാവർക്കും അവകാശപ്പെട്ടതാണ്.
ഓരോരുത്തരും ആദ്യം സ്നേഹിക്കേണ്ടതും പരിഗണിക്കപ്പെടേണ്ടതും സ്വന്തം കര്യങ്ങൾക്ക് ആയിരിക്കണം. എന്റെ വിവാഹത്തിന് ശേഷമാണ് ഞാൻ എന്നെ കൂടുതല്‍ സ്നേഹിക്കാൻ തുടങ്ങിയത്, എന്റെ കാര്യങ്ങൾക്ക് എനിക്ക് സ്വയം പ്രയോറിറ്റി കൊടുക്കണമെന്നും എന്ന് തോന്നി തുടങ്ങിയത് വിവാഹത്തിനുശേഷമാണ്. നമ്മളെ സ്നേഹിക്കാൻ നമ്മള്‍ സമയം കണ്ടെത്തിയില്ലെങ്കില്‍ നമുക്കൊപ്പം ഒരു പട്ടിയുമുണ്ടാകില്ല. എന്റെ എക്സ്പീരിയൻസില്‍ നിന്നാണ് ഞാൻ എല്ലാം പറയുന്നത്.
ഇന്ന് മാതംഗി എന്ന നൃത്ത വിദ്യാലയം എന്റെ കഷ്ടപ്പാടിന്റെ ഫലമാണ് .. അതിനായി ഉപയോഗിച്ച ഓരോ രൂപയും സ്വന്തം വിയർപ്പിന്റെ ഫലമാണ്. വീടിന്റെ ലക്ഷ്വറി കുറച്ച് ആ പണം ഉപയോഗിച്ചാണ് മാംതഗി എന്ന നൃത്ത വിദ്യാലയം ഒരുക്കിയത്. അങ്ങനെ ചെയ്തത് കൊണ്ട് താമസിക്കാൻ വീടും, പാഷനായ നൃത്ത വിദ്യാലയവും ഒരു പോലെ പണിയാൻ സാധിച്ചു. നന്ദാവന എന്നാണ് വീടിന്റെ പേരെന്നും നവ്യ പറയുന്നുണ്ട്.

ഭർത്താവ് സന്തോഷുമൊത്തുള്ള ചിത്രങ്ങൾ ഒന്നും തന്നെ നവ്യ ഇപ്പോൾ പങ്കുവെക്കാറില്ല, വിവാഹ ശേഷം സിനിമ ഉപേക്ഷിച്ച തനിക്ക് സിനിമ രംഗത്തേക്കുള്ള തിരിച്ചുവരവിനുള്ള പ്രചോദനം മഞ്ജു വാര്യർ ആണെന്നാണ് നവ്യ പറയുന്നത്. മഞ്ജു ചേച്ചി എപ്പോഴും എന്റെ ഇന്‍സ്പിരേഷന്‍ തന്നെയാണെന്നായിരുന്നു നവ്യയുടെ മറുപടി. മഞ്ജു ചേച്ചി പൊളിയാണെന്നും നവ്യ അഭിമുഖത്തില്‍ പറയുന്നുണ്ട്. അടുത്തിടെ മകന്റെന് ജന്മദിനത്തിൽ നവ്യ കുറിച്ചത് ഇങ്ങനെ ആയിരുന്നു, നല്ല മനുഷ്യനായി, എല്ലാവരുടെയും വേദന കണ്ടാൽ മനസിലാക്കാൻ പറ്റുന്ന മനസലിവുള്ള മനുഷ്യനായി നീ വളരണം എന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്നു.
നിന്നെ കുറിച്ച് വേറെ ആഗ്രഹങ്ങളൊന്നും ഈ അമ്മയ്ക്കില്ല. നീ എന്റെ മകനായതിന് ഒരുപാട് നന്ദി. എന്റെ ജീവിതത്തിലെ വഴികാട്ടിയും വലിയ തീരുമാനങ്ങൾക്കും കാരണക്കാരനായ എന്റെ വാവയ്ക്ക് ഒരായിരം ജന്മദിനാശംസകൾ നേരുന്നു എന്നാണ് നവ്യ കുറിച്ചത്.
Leave a Reply