‘സന്തോഷേട്ടാ, നിങ്ങൾ വലിയവനാണ്’ ! ആ മനസ് ആരും കാണാതെ പോകരുത് ! സന്തോഷിന് കയ്യടിച്ച് ആരാധകർ

മലയാള സിനിമയുടെ മുൻ നിര നായികമാരിൽ ഒരാളാണ് നവ്യ നായർ, ഇന്ന് തെന്നിന്ത്യയിൽ അറിയപ്പെടുന്ന നടിയായ നവ്യ ഇപ്പോൾ ദൃശ്യം 2 വിന്റെ കന്നഡ റീമേക്കിൽ അഭിനയിക്കുന്ന തിരക്കിലാണ്. ഒരു നടി എന്നതിലുപരി അവർ വളരെ പ്രശസ്തയായ ഒരു നർത്തകികൂടിയാണ്. ചെറുപ്പത്തിലേ നൃത്തം അഭ്യസിച്ച നവ്യ നായർ ആലപ്പുഴ ജില്ലയുടെ യുവജനോത്സവത്തിൽ കലാതിലകപട്ടം നേടിയിട്ടുണ്ട്, പഠനത്തിലും നവ്യ എന്നും മുന്നിലായിരുന്നു. നന്ദനം എന്ന ചിത്രമാണ് നവ്യയെ കൂടുതൽ ജനപ്രിയയാക്കിയത്. അതിലെ അഭിനയത്തിന് നടിക്ക് കേരള സംസ്ഥാന ചലച്ചിത്രപുരസ്കാരം ലഭിച്ചിരുന്നു.

സിനിമയിൽ തിളങ്ങി നിൽക്കുംപോഴാണ് അവർ വിവാഹിതയാകുന്നത്, അതും സിനിമയിൽ നിന്നും യാതൊരു ബന്ധവുമില്ലാത്ത ഒരളയെയാണ് നവ്യയുടെ വീട്ടുകാർ തിരഞ്ഞെടുത്തത്. മുംബൈയില്‍ ജോലി ചെയ്യുന്ന ചങ്ങനാശ്ശേരി സ്വദേശി സന്തോഷ് എന്‍. മേനോൻ ആയിരുന്നു നവ്യയുടെ വരൻ, വിവാഹം 2010 ൽ ആയിരുന്നു. മുംബൈയിലെ ബഹുരാഷ്ട്ര കമ്പനിയായ ശ്രീചക്ര ഉദ്യോഗ് ലിമിറ്റഡിലെ മാര്‍ക്കറ്റിംഗ് വിഭാഗം വൈസ് പ്രസിഡന്റായി ജോലി നോക്കുകയാണ് സന്തോഷ്. വിവാഹ ശേഷം നവ്യ സിനിമയിൽ നിന്നും ഇടവേള എടുത്തിരുന്നു. സന്തോഷ് എന്ന ആളെ അടുത്തറിയാവുന്ന ഏവർക്കും അദ്ദേഹത്തെ കുറിച്ച് പറയാൻ നൂറ് നാവാണ്. അദ്ദേഹം വളരെ വലിയൊരു മനുഷ്യ സ്‌നേഹി കൂടിയാണ് എന്നാണ് ഏവരും പറയുന്നത്.

 

നവ്യയെ പോലെ തന്നെ ഇപ്പോൾ ഒരുപാട് ആരാധകരുള്ള താരമാണ് സന്തോഷ്, അത് നവ്യയുടെ ഭർത്താവ് എന്ന നിലയിൽ അല്ല, മറിച്ച് അദ്ദേഹത്തിന്റെ വലിയ മനസിന്റെ നന്മ തിരിച്ചറിഞ്ഞതുകൊണ്ടാണ്. ഇതിനു മുമ്പും അദ്ദേഹം തന്റെ തൊഴിലാളികളുടെ ഒപ്പമുള്ള ചിത്രങ്ങൾ പങ്കുവെക്കാറുണ്ട് എന്നാലും അടുത്തിടെ അദ്ദേഹം പങ്കു വെച്ച ചിത്രം ഒരുപാട് അഭിനന്ദനങ്ങൾ ഏറ്റുവാങ്ങിയിരുന്നു. തന്റെ ജോലികർക്കൊപ്പം ഇരുന്ന് ഭക്ഷണം കഴിക്കുന്ന ചിത്രമാണ് അദ്ദേഹം പോസ്റ്റ് ചെയ്‌തിരിക്കുന്നത്, “എന്റെ റിയൽ ഹീറോസിന് ഒപ്പമുള്ള ഡിന്നർ”, എന്ന ക്യാപ്‌ഷൻ നൽകികൊണ്ടാണ് അദ്ദേഹം അത് പോസ്റ്റ് ചെയ്തിരുന്നത്.

ഏറ്റവും താഴെ തട്ടിലുള്ള തനറെ തൊഴിലാക്കികൾക്ക് ഒപ്പമിരുന്ന് ഭക്ഷണം കഴിക്കുന്ന അദ്ദേഹത്തിന്റെ എളിമയും ആ മനസ്സും കാണാതെ പോകരുത് എന്നുള്ള നിരവധി കമന്റുകളാണ് ഇപ്പോൾ ആ ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. കൂടാതെ അടുത്തിടെ നവ്യയുടെ സുഹൃത്തും നടിയുമായ അമ്പിളി ദേവിയുടെ ജീവിതത്തിൽ ഒരു ദുഖം സംഭവിച്ചപ്പോൾ നവ്യയെക്കാൾ ഉപരി അന്ന് അവരെ വിളിച്ചതും സംസാരിച്ചതും, ഒന്നും കൊണ്ടും തളരരുത് ഞങ്ങൾ എന്ത് സഹായത്തിനും ഒപ്പമുണ്ട് എന്ന് സതോഷ് ആ കുടുംബത്തോട് പറഞ്ഞതായും അവർ തുറന്ന് പറഞ്ഞിരുന്നു.

ഇപ്പോൾ നവ്യയെക്കാൾ ഉപരി അദ്ദേഹം പങ്കുവെക്കുന്ന ചിത്രങ്ങളാണ് ഇപ്പോൾ ആരാധകർ കൂടുതൽ സ്വീകരിക്കുന്നത്, ഇവർക്ക് ഒരു മകനുണ്ട്. വളരെ സന്തുഷ്ട കുടുംബ ജീവിതം നയിക്കുന്ന നവ്യക്ക് വിവാഹ ശേഷവും മകൻ ജനിച്ചതിന് ശേഷവും നവ്യ സിനിമ ലോകത്തേക്കും, നൃത്തത്തിലേക്കും തിരികെ വരാനുള്ള പ്രോത്സാഹനം കൊടുത്തതും അദ്ദേഹമാണ്…..

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *