ഞങ്ങള്‍ നല്ല സുഹൃത്തുക്കളായിരുന്നു, ശത്രുക്കളായി ജനിച്ചവരൊന്നുമല്ല ! കാര്യങ്ങൾ മാറിമറിഞ്ഞതിങ്ങനെ ! നയൻ‌താര

നയൻതാരയും നടൻ ധനുഷും ഒരു ഡോക്യൂമെന്ററിയുടെ പേരിൽ  തമ്മിൽ ഉണ്ടായ പ്രശ്നങ്ങൾ വലിയ വാർത്താ പ്രാധാന്യം നേടിയിരുന്നു. ഇപ്പോഴിതാ ധനുഷുമായി തനിക്കുള്ള പ്രശ്നത്തെ കുറിച്ച് തുറന്ന് പറയുകയാണ് നയൻതാര. ഹോളിവുഡ് റിപ്പോര്‍ട്ടറിന് നല്‍കിയ അഭിമുഖത്തിലാണ് നയന്‍താര ഇതിനെ കുറിച്ച് സംസാരിച്ചത്. തങ്ങള്‍ അടുത്ത സുഹൃത്തുക്കളായിരുന്നു. ധനുഷിനെ ബന്ധപ്പെടാനും ശ്രമിച്ചിരുന്നു. പക്ഷെ സാധിച്ചില്ലെന്നും നയന്‍താര പറയുന്നുണ്ട്.

നടിയുടെ വാക്കുകൾ ഇങ്ങനെ, എന്റെ ഡോക്യുമെന്ററിക്ക് സ്വീകാര്യത കിട്ടിയതില്‍ ഞാന്‍ സന്തോഷവതിയാണ്. വിവാദങ്ങള്‍ ഉണ്ടാക്കാന്‍ വേണ്ടി ഇറക്കിയ ഡോക്യുമെന്ററിയായിരുന്നില്ല. പക്ഷേ, അതു സംഭവിച്ചുപോയി, എന്നാൽ എന്റെ ഒരു സിനിമക്ക് പോലും ലഭിക്കാത്ത അത്ര സ്വീകാര്യതയാണ് ഇതിന് ലഭിച്ചത് അതിൽ ഞാൻ സന്തോഷവതിയാണ്,  രണ്ടാഴ്ച കൊണ്ട് 50 ലക്ഷം ആളുകള്‍ ഡോക്യുമെന്ററി കണ്ടു, ഒരുപാട് സന്തോഷം.

ഞാൻ ഇന്നുവരെയും എനിക്ക് ശെരിയെന്നു തോന്നിയിട്ടുള്ള കാര്യങ്ങളാണ് ചെയ്തിട്ടുള്ളത്. ഞാന്‍ തുറന്ന് സംസാരിച്ചതുകൊണ്ടാണ് വിവാദമായത്. പരസ്യമായി പറയാതെ ധനുഷിനെ പേഴ്‌സണലി കോണ്‍ടാക്ട് ചെയ്ത് സംസാരിക്കാന്‍ ശ്രമിച്ചിരുന്നു. പല രീതിയിലും അതിനു ശ്രമിച്ചു പക്ഷെ അദ്ദേഹം സംസാരിക്കാൻ തയ്യാറായിരുന്നില്ല. പിന്നീട് ആ ക്ലിപ്പുകള്‍ ഉപയോഗിക്കേണ്ടെന്ന തീരുമാനത്തില്‍ ഞങ്ങളെത്തി. ശരിയാണ്, അദ്ദേഹത്തിന് ഞങ്ങള്‍ക്ക് എന്‍ഓസി നല്‍കേണ്ട കാര്യമില്ല. കാരണം അത് അദ്ദേഹം നിര്‍മ്മിച്ച സിനിമയാണ്. അതില്‍ ഞങ്ങള്‍ക്കൊരു പ്രശ്‌നവുമില്ല. പക്ഷേ, ആ സിനിമയിലെ ക്ലിപ്പിനേക്കാള്‍ ഉപരി സിനിമയില്‍ വിഘ്‌നേഷ് എഴുതിയ നാല് വരികള്‍ ഡോക്യുമെന്ററിയില്‍ ഉള്‍പ്പെടുത്തണമെന്നുണ്ടായിരുന്നു. അതിനുള്ള അനുവാദം കിട്ടാന്‍ വേണ്ടിയാണ് ഞങ്ങള്‍ ഇത്രയും ശ്രമിച്ചത്.

ആർക്കും ഒരു ബാധ്യതയായി മാറാന്‍  മാറാൻ ഞാൻ ആഗ്രഹിക്കുന്നില്ല,  അദ്ദേഹം ആദ്യമേ തന്നെ ഓക്കെ പറയും എന്നാണ് സത്യസന്ധമായി ഞാന്‍ വിചാരിച്ചത്. കാരണം ഞങ്ങള്‍ നല്ല സുഹൃത്തുക്കളായിരുന്നു. ശത്രുക്കളായി ജനിച്ചവരൊന്നുമല്ല. കഴിഞ്ഞ 10 വര്‍ഷത്തില്‍ കാര്യങ്ങള്‍ എങ്ങനെ മാറിയെന്ന് അറിയില്ല. ഞങ്ങള്‍ രണ്ടു പേര്‍ക്കും അവരവരുടേതായ കാരണങ്ങള്‍ ഉണ്ടാവും. അങ്ങനെ അദ്ദേഹത്തിന്റെ മാനേജരോട് സംസാരിച്ചു. സാധാരണ ഞാന്‍ അവരോട് സംസാരിക്കാറില്ല. പക്ഷേ, ഞാന്‍ വിളിച്ചു.

അപ്പോഴും ഞങ്ങൾ അദ്ദേഹത്തോട് പറയാൻ ആഗ്രഹിച്ചത് എന്‍ഓസി ഞങ്ങള്‍ക്കു വേണ്ട, ആ ക്ലിപ്പുകളും ഉപയോഗിക്കുന്നില്ല. എങ്കിലും അദ്ദേഹത്തോട് ഒന്ന് ഫോണില്‍ സംസാരിക്കാന്‍ കഴിയുമോ എന്നാണ് ചോദിച്ചത്. എന്താണ് പ്രശ്‌നം എന്ന് നേരില്‍ അറിയാന്‍ വേണ്ടിയായിരുന്നു. കാരണം ഡോക്യുമെന്ററി ആ സമയത്ത് റി എഡിറ്റ് ചെയ്ത് നെറ്റ്ഫ്‌ലിക്‌സ് അപ്‌ലോഡ് ചെയ്ത് കഴിഞ്ഞിരുന്നു. സത്യം എന്റെ ഭാഗത്താണ് അതുകൊണ്ട് ഞാൻ ആരെയും ഒന്നിനെയും ഭയപ്പെടുന്നില്ല എന്നും നയൻസ് പറയുന്നു.

 

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *