
അദ്ദേഹം എന്റെ ജീവിതത്തിലേക്ക് വന്നതിന് ശേഷം എനിക്ക് ഒന്നിനെ കുറിച്ചും പേടിയില്ല ! അദ്ദേഹം എന്റെ ജീവനാകുന്നത് എന്തുകൊണ്ട് ! നയൻതാര പറയുന്നു !
നായകന്മാർ മാത്രം അരങ്ങുവാണ സിനിമ ലോകത്ത് ഒരു നായികാ തന്റെ സൂപ്പർ സ്റ്റാർ പദവി നേടിയെടുത്തത് കാലങ്ങളായി അത് തുടർന്ന് കൊണ്ടുപോകുന്നു എന്നത് വളരെ ചെറിയ കാര്യമല്ല. നയൻതാര ഇന്ന് സൂപ്പർ സ്റ്റാർ വാല്യൂ ഉള്ള ഏക അഭിനേത്രിയാണ്. തെന്നിന്ത്യ കൈയ്യടക്കി കഴിഞ്ഞതിന് ശേഷം ഇപ്പോഴതാ ബോളിവുഡിലും തന്റെ ചുവടുവെപ്പിന് ഒരുങ്ങുകയാണ് നയൻസ്. സമൂഹ മാധ്യമങ്ങളിൽ ഒന്നും ആക്റ്റീവ് അല്ലാത്ത നയൻസ് ഇന്ന് ലോകം മുഴുവൻ ആരാധിക്കുന്ന താര റാണിയാണ്.
നടിയുടെ വിവാഹവും ശേഷം കുഞ്ഞുങ്ങൾ ജനിച്ച് തങ്ങൾ അച്ഛനും അമ്മയുമായെന്നും വിഘ്നേഷും നയൻതാരയും അറിയിച്ചിരുന്നു. ഇപ്പോഴിത കണക്ട് സിനിമയുടെ ഭാഗമായി നയൻതാര നൽകിയ പുതിയ അഭിമുഖമാണ് സോഷ്യൽമീഡിയയിൽ വൈറലാകുന്നത്. ‘ഇനിയും ഒരുപാട് എനിക്ക് നേടാനുണ്ട് എന്നും സ്ത്രീകൾ സിനിമ രംഗത്ത് ഇനിയും മേന്നേരണം എന്നും നയൻതാര വ്യക്തമാക്കുന്നു. ഒപ്പം തന്റെ എല്ലാമായ പ്രിയ ഭർത്താവ് വിഘ്നേശിനെ കുറിച്ചും നയൻസ് പറയുന്നുണ്ട്.
ഞാൻ സിനിമ പ്രൊമോഷനുകളിൽ പങ്കെടുക്കാത്തത് തന്നെ, അവിടെയും നായികമാരെ വെറും നോക്കുകുത്തികളെ പോലെ ഇരുത്തും, എല്ലാം നായകന്മാർക്ക് മാത്രമാണ് കൂടുതൽ പ്രാധാന്യം. അതെന്താണ് ഇങ്ങനെ എന്ന് എനിക്ക് മനസിക്കുന്നില്ല. സ്ത്രീകൾക്ക് പ്രാധാന്യം വേണമെന്ന് ഞാൻ അന്നേ ചിന്തിച്ചിരുന്നു. ഇപ്പോൾ ഒട്ടനവധി പേർ സ്ത്രീകൾ കേന്ദ്രകഥാപാത്രമായ സിനിമകൾ ചെയ്യാൻ തയ്യാറായി വരുന്നുണ്ട്. ഞാൻ എന്നെ കുറിച്ച് വരുന്ന എല്ലാ കാര്യങ്ങളും കാണാറുണ്ട്.

പക്ഷെ അത്തരം ഒരു കാര്യങ്ങളും ഞാൻ എന്റെ മനസിലേക്ക് എടുക്കാറില്ലെന്ന് മാത്രം. ‘ലവ്’ എന്ന് ഞാൻ കരുതുന്നതെല്ലാം എനിക്ക് എന്റെ വിക്കിയാണ്. വിക്കിയും ഞാനും എന്നാണോ പ്രണയത്തിലായത് അന്ന് മുതൽ വിക്കിയാണ് എനിക്ക് പ്രണയമെന്നതിന്റെ നിർവചനം. വിക്കി ജീവിതത്തിലേക്ക് വന്ന ശേഷം ഇനി ഒന്നിനെ കുറിച്ച് ടെൻഷനടിക്കേണ്ട ആവശ്യമില്ലെന്നും, എനിക്ക് എന്റെ ജീവിതത്തിൽ എന്ത് പ്രശ്നം വന്നാലും വിക്കി എനിക്കൊപ്പം ഉണ്ടാകുമെന്നും ആ പ്രശ്നങ്ങളെല്ലാം പരിഹരിച്ച് തരുമെന്നും എനിക്ക് അറിയാം. അതിനാൽ തന്നെ ലൈഫ് സെറ്റിലായപോലെ ഒരു തോന്നലാണ് എനിക്കിപ്പോൾ..
അദ്ദേഹം എനിക്ക് എപ്പോഴും ഗിഫ്റ്റുകൾ നൽകാറുണ്ട്, കഴിഞ്ഞ ബിർത്ത്ഡേക്ക് വാച്ചാണ് തന്നത്, അതെല്ലാം ഞാൻ ധരിക്കാറുണ്ട്. പിന്നെ യാത്രകൾ പോകുന്നതാണ് എനിക്ക് ഏറ്റവും വലിയ സന്തോഷം. ട്രിപ്പ് പ്ലാൻ ചെയ്യുമ്പോൾ മുതൽ ഞാൻ നവലിയ ഹാപ്പിയാകും. യാത്ര പോയാൽ ചെയ്യുന്ന ഏറ്റവും പ്രധാനപ്പെട്ട കാര്യം നന്നായി ഉറങ്ങുക ഭക്ഷണം കഴിക്കുക എന്നതാണ് ഏറ്റവും പ്രാധാന്യം. സമൂഹ മാധ്യമങ്ങളിൽ ഇന്നും ഞാൻ ഇല്ലങ്കിലും അതിൽ നടക്കുന്നതെല്ലാം ഞാൻ അറിയുന്നണ്ട്. വിവാഹ ശേഷവും എന്റെ ജീവിതത്തിൽ ഒരു മാറ്റവും വന്നിട്ടില്ല. ഞാൻ ഇപ്പോഴും ജോലി ചെയ്യുന്നുണ്ട്. കുടുംബത്തെ നോക്കേണ്ടത് ഭർത്താവും ഭാര്യയും ഒരുമിച്ചാണ്. ഭാര്യ മാത്രമല്ല. ആ തോന്നൽ മാറ്റിയെടുക്കേണ്ട കാലം ആയെന്നും നയൻസ് പറയുന്നു.
Leave a Reply