ജയ് ശ്രീറാം ! ഹൃദയഭാരത്തോടെയും ആത്മാഭിമാനത്തോടെയുമാണ് ഈ കുറിപ്പെഴുതുന്നത് ! മാപ്പ് പറഞ്ഞ് നയൻ‌താര !

നയന്താരയുടേതായി അടുത്തിടെ ഇറങ്ങിയ ഏറ്റവും പുതിയ സിനിമയായിരുന്നു ‘അന്നപൂർണ്ണി’ ചിത്രം ശ്രദ്ധ നേടിയിരുന്നു എങ്കിൽ കൂടിയും ഏറെ വിവാദങ്ങളും ശ്രിഷ്ട്ടിച്ചിരുന്നു. ചിത്രത്തിൽ ഹിന്ദു മതവികാരം വ്രണപ്പെടുത്തുന്ന രംഗങ്ങളുണ്ടെന്ന് ആരോപിച്ച് ഹിന്ദു വലതുപക്ഷ സംഘടനകൾ പരാതി നൽകിയതിനെ തുടർന്ന് ചിത്രം നെറ്റ്ഫ്ലിക്സ് റിമൂവ് ചെയ്തിരുന്നു. സിനിമയുടെ നിർമ്മാതാക്കളായ ‘സീ സ്റ്റുഡിയോ’ വിശ്വഹിന്ദു പരിഷത്തിന് ക്ഷമാപണ കത്തും നൽകിയിട്ടുണ്ട്. ഹിന്ദു ഐടി സെല്ലിന്റെ സ്ഥാപകൻ രമേഷ് സോളങ്കി എന്നയാൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് മുംബൈയിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്യുകയായിരുന്നു.

ഇപ്പോഴിതാ ഈ വിഷയത്തിൽ മാപ്പ് പറഞ്ഞുകൊണ്ട് നയൻ‌താര തന്നെ രംഗത്ത് വന്നിരിക്കുകയാണ്, ‘ജയ് ശ്രീറാം’ എന്ന് വിളിച്ചുകൊണ്ടാണ് നയൻ‌താര കുറിപ്പ് പങ്കുവെച്ചത്.’അന്നപൂരണി’ എന്ന എന്റെ സിനിമ കഴിഞ്ഞ കുറച്ച്‌ ദിവസങ്ങളായി ചർച്ചാവിഷയമായതിനെക്കുറിച്ചാണ് താൻ ഈ പ്രസ്താവന നടത്തുന്നത്. ഹൃദയഭാരത്തോടെയും ആത്മാഭിമാനത്തോടെയുമാണ് ഈ കുറിപ്പെഴുതുന്നത്. ‘അന്നപൂരണി’ എന്ന സിനിമയെടുത്തത് വെറുമൊരു കച്ചവട ലക്ഷ്യത്തോടെയല്ല. അതിലുപരി ഒരു നല്ല ആശയം ജനങ്ങളിലേക്ക് എത്തിക്കാനുള്ള ശ്രമമായാണ്. നിശ്ചയദാർഢ്യത്തോടെ പോരാടിയാല്‍ എന്തും നേടാം എന്ന രീതിയിലാണ് അന്നപൂരണി സിനിമ ഒരുക്കിയത്.

ഈ സിനിമയിലൂടെ സമൂഹത്തിന് ഒരു പോസിറ്റീവ് സന്ദേശം പകരാൻ ഞങ്ങള്‍ ആഗ്രഹിച്ചെങ്കിലും അത് ചിലരുടെ മനസ്സിനെ വേദനിപ്പിച്ചതായി ഞങ്ങള്‍ക്ക് തോന്നി. മനപൂർവമായിരുന്നില്ല അത്. സെൻസർ ബോർഡ് സാക്ഷ്യപ്പെടുത്തുകയും തിയേറ്ററില്‍ റിലീസ് ചെയ്യുകയും ചെയ്ത ഒരു സിനിമ ഒ.ടി.ടിയില്‍ നിന്ന് നീക്കം ചെയ്തത് ഞങ്ങളെ അതിശയിപ്പിച്ചു.  ആരുടേയും വികാരം വ്രണപ്പെടുത്താൻ എനിക്കും എന്റെ ടീമിനും ഉദ്ദേശമില്ല. കൂടാതെ ഈ വിഷയത്തിന്റെ ഗൗരവം എത്രമാത്രമുണ്ടെന്ന് ഞങ്ങള്‍ക്കെല്ലാവർക്കും അറിയാം.എല്ലാ ആരാധനാലയങ്ങളും സന്ദർശിക്കുന്ന ദൈവവിശ്വാസിയായ ഞാൻ ഒരിക്കലും മനഃപൂർവ്വം ഇത് ചെയ്യുമായിരുന്നില്ല.

അതിനപ്പുറം, ഏതെങ്കിലും തരത്തില്‍ നിങ്ങളുടെ വികാരങ്ങളെ വ്രണപ്പെടുത്തിയിട്ടുണ്ടെങ്കില്‍ ക്ഷമിക്കണം. മറ്റുള്ളവരെക്കൂടി പ്രോത്സാഹിപ്പിക്കുകയും പ്രചോദിപ്പിക്കുകയും ചെയ്യുക എന്നതാണ് അന്നപൂരണിയുടെ യഥാർത്ഥ ലക്ഷ്യം, അല്ലാതെ കുറ്റപ്പെടുത്തലല്ല. പോസിറ്റീവ് ചിന്തകള്‍ പ്രചരിപ്പിക്കാനും മറ്റുള്ളവരില്‍ നിന്ന് നല്ല കാര്യങ്ങള്‍ പഠിക്കാനും മാത്രമാണ് ഈ 20 വർഷത്തെ സിനിമാ യാത്രയുടെ ഉദ്ദേശം എന്ന് ഒരിക്കല്‍ കൂടി ഇവിടെ സൂചിപ്പിക്കാൻ ആഗ്രഹിക്കുന്നു എന്നും കൂടി പറഞ്ഞുകൊണ്ടാണ് നയൻതാര തന്റെ കുറിപ്പ് അവസാനിപ്പിച്ചത്.

എന്നാൽ ഇതിന് മുമ്പ് ഈ വിഷയത്തിൽ നടി പാർവതി തിരുവോത്ത് വിമർശിച്ച് രംഗത്ത് വന്നിരുന്നു. അപകടകരമായ ഒരു സമ്പ്രദായം സൃഷ്ടിക്കപ്പെടുകയാണെന്നാണ് അന്നപൂരണി വിവാദത്തിൽ പാർവതി പ്രതികരിച്ചിരിക്കുന്നത്. സിനിമ ഇത്തരത്തിൽ സെൻസറിങ്ങിന് വിധേയമാകുമ്പോൾ ശ്വസിക്കാൻപോലും നമുക്ക് അനുവാദംകിട്ടാത്ത ഒരു കാലം ഉണ്ടായേക്കാം എന്നും പാർവതി കുറിച്ചിരുന്നു. എന്നാൽ ഇപ്പോൾ ഈ വിഷയത്തിൽ നയൻ‌താര തന്നെ നേരിട്ടെത്തി മാപ്പ് പറഞ്ഞതോടെ പാർവതിക്ക് നേരെ പരിഹസിക്കുകയാണ് മറ്റുചിലർ.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *