സ്വന്തം കല്യാണത്തിനെ വരെ വിറ്റ ആളാണ്, നയൻതാരയുടെ രണ്ടുമക്കളുടെ രണ്ടു ആയമാർക്കും ശമ്പളം നിർമ്മാതാവ് കൊടുക്കണോ ! താര റാണിമാർക്ക് എതിരെ വിമർശനം !
ഇന്ന് തെന്നിന്ത്യൻ താരങ്ങളിൽ ഏറ്റവുമധികം താരമൂല്യമുള്ള നടിമാരിൽ ഒരാളാണ് നയൻതാര, ഒരു സിനിമക്ക് 12 കൊടിവരെ വാങ്ങുന്ന നയൻതാരയുടെ നിലവിലെ ആസ്തി കോടികളാണ്, അഭിനയം കൂടാതെ സ്വന്തമായി നിർമ്മാണ കമ്പനിയും ഒപ്പം ബിസിനസ്സും ഉള്ള ആളുകൂടിയാണ് നയൻതാര. വിവാഹാഹിതയും മക്കളും ആയ ശേഷം നയൻതാര വലിയ നിബന്ധനകാലം നിർമ്മാതാക്കളോട് വെക്കുന്നതെന്ന ആരോപണം അടുത്തിടെയായി ശ്രദ്ധ നേടിയിരുന്നു. ദുരേക്ക് ഷൂട്ടിംഗിനായി പോവില്ല, കൂടുതൽ ഗ്ലാമർ വേഷങ്ങൾ ധരിക്കില്ല, മക്കളെയും ഷൂട്ടിങ് സെറ്റിൽ കൊണ്ടുവരണം എന്നിങ്ങനെ പോകുന്നു നിബന്ധനകൾ..
എന്നാൽ ഇപ്പോഴിതാ കുഞ്ഞുങ്ങളുടെ ആയമാര്‍ക്കൊപ്പം സെറ്റില്‍ എത്തുന്ന താരം അവര്‍ക്കും കാശ് കൊടുക്കണമെന്ന് ആവശ്യപ്പെടാറുണ്ട് എന്നാണ് ഒരു നിര്‍മ്മാതാവിന്റെ ആരോപണം. താരത്തിനെതിരെ നിരന്തരം ആരോപണം ഉന്നയിക്കാറുള്ള നിര്‍മ്മാതാവ് അനന്തന്‍ ആണ് ഇക്കാര്യം ഒരു അഭിമുഖത്തിനിടെ പറഞ്ഞിരിക്കുന്നത്. കുഞ്ഞുങ്ങളുടെ രണ്ട് ആയമാരുമായാണ് നയന്‍താര ഇപ്പോള്‍ ഷൂട്ടിംഗ് സെറ്റില്‍ വരുന്നത്. അവര്‍ക്ക് നിര്‍മാതാക്കള്‍ കാശ് കൊടുക്കണം. അതില്‍ എന്തെങ്കിലും ന്യായമുണ്ടോ എന്നും അദ്ദേഹം ചോദിക്കുന്നു.
അവരുടെ സ്വന്തം കുഞ്ഞുങ്ങൾ, അവരെ നോക്കാന്‍ ആയയെ കൊണ്ട് വരുന്നുണ്ടെങ്കില്‍ അവര്‍ക്ക് കാശ് കൊടുക്കേണ്ടത് നിങ്ങളല്ലേ, അല്ലാതെ നിര്‍മാതാക്കള്‍ അല്ലല്ലോ. സ്വന്തം കല്യാണത്തിനെ വരെ വിറ്റ ആളാണ് നയന്‍താര. നെറ്റ്ഫ്‌ളിക്‌സില്‍ വലിയൊരു തുകയ്ക്കാണ് അവര്‍ വിവാഹം വിറ്റത്. അത്തരത്തില്‍ എല്ലാത്തിനെയും വ്യാപാരമായി മാത്രം കാണുന്ന നിലയിലേക്ക് നയന്‍താര എത്തിക്കഴിഞ്ഞു. വലിയൊരു വളര്‍ച്ചയില്‍ എത്തിയ ആളാണ് അവര്‍. ഇപ്പോഴതെല്ലാം റിവേഴ്‌സ് ഗിയറിലാണ്, പോകുന്നതെന്ന കാര്യം അവർ മറന്നുപോകുന്നു, ഇപ്പോഴത്തെ അവരുടെ പടങ്ങളൊന്നും ഓടുന്നില്ല എന്നും അദ്ദേഹം പറഞ്ഞു.
അതുപോലെ നടി കീർത്തി സുരേഷിനെതിരെയും അദ്ദേഹം രംഗത്ത് വന്നിരുന്നു, എവിടെ പോയാലും കീർത്തി സുരേഷിനൊപ്പം വളർത്ത് നായയുണ്ടാകും. ഇതിനാൽ ഷൂട്ടിംഗിന് വരാൻ നടിക്ക് വേണ്ടി പ്രത്യേക ഫ്ലെെറ്റുകൾ വേണ്ടി വരുന്നു. ഇത് നിർമാതാവിന് അധിക ചെലവുണ്ടാക്കുന്നു എന്നും അദ്ദേഹം ആരോപിക്കുന്നു. അതേസമയം ഫിലിം പ്രൊഡ്യൂസേർസ് കൗണ്‍സില്‍ നടൻ ധനുഷിനെതിരെയാണ് പ്രധാന ആരോപണം ഉന്നയിച്ചിരിക്കുന്നത്. ധനുഷിനെയാണ് പേരെടുത്ത് പറഞ്ഞത്. കോടികളാണ് ധനുഷിന്റെ പ്രതിഫലമെന്നും നിരവധി പ്രൊഡ്യൂസർമാരില്‍ നിന്നും ധനുഷ് അഡ്വാൻസായി പ്രതിഫലം വാങ്ങിയിട്ടുണ്ടെന്നും നിർമാതാക്കള്‍ പറയുന്നു. ഇത്തരത്തിൽ വലിയ തുക പ്രതിഫലം വാങ്ങിയിട്ട് ഏറെക്കാലമായെങ്കിലും ഇതുവരെയും ഷൂട്ടിംഗിന് വരുന്നില്ലെന്നാണ് നടനെതിരെ വരുന്ന പ്രധാന ആരോപണം..
Leave a Reply